കടുത്ത പനിയും ക്ഷീണവും.. പരിശോധിച്ചപ്പോള്‍ രക്താര്‍ബുദം..!! സ്റ്റീഫന്‍ ദേവസിയെ കുറിച്ച് ആര്‍ക്കുമറിയാത്ത കഥ..!!

രക്താർബുദത്തെ കീഴടക്കിയ സ്റ്റീഫൻ; 18-ാം വയസ്സിൽ ഉയരങ്ങൾ കീഴടക്കിയ താരം; അമ്മയുടെ പ്രാർത്ഥനയിൽ വളർന്ന മകൻ.വിരലുകളിലൂടെ വിസ്മയം തീർക്കുന്ന സ്റ്റീഫൻ ദേവസ്സി. മകൻ സ്റ്റേജിൽ നിൽക്കുമ്പോൾ മുഴുവൻ സമയവും പ്രാർത്ഥനാനിരതയാകുന്ന അമ്മ. സ്റ്റീഫന്റെ. മലയാളിയുടെ സംഗീത സദസ്സുകളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു മുഖമായി തീർന്ന വ്യക്തിത്വമാണ് സ്റ്റീഫൻ ദേവസ്സിയുടേത്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഫിനാലെ വേദിയിൽ, സ്റ്റീഫൻ ഈ പരിപാടിയുടെ അവിഭാജ്യ ഘടകമാണ് എന്ന് അവതാരകൻ കൂടിയായ മോഹൻലാൽ പറഞ്ഞിരുന്നു.പതിനെട്ടാമത്തെ വയസ്സിൽ പ്രശസ്ത സംഗീത സംവിധായകൻ ജോണി സാഗരികയോടൊപ്പം മ്യൂസിക് ആൽബം മേഖലയിലേയ്ക്ക് അരങ്ങേറ്റം, അധികം വൈകാതെ പ്രശസ്ത ഗായകൻ ഹരിഹരനോടൊപ്പം യൂറോപ്യൻ പര്യടനം നടത്തിയ ആളുകൂടിയാണ് സ്റ്റീഫൻ.ഈ വിരലുകളിലെ മാന്ത്രികത എന്നും നിലനിൽക്കട്ടെ എന്നാണ് കഴിഞ്ഞദിവസം ബിഗ് ബോസിൽ വച്ച് ലാലേട്ടൻ പറഞ്ഞത്. പിന്നീട് സ്റ്റീഫന്റെ കൈകളിൽ മോഹൻലാൽ ചുംബിച്ചു; ആ ചുംബനം കേരളത്തിലെ ഓരോ സംഗീതാസ്വാദകന്റെയും പ്രതിനിധി ആയിട്ടായിരുന്നു എന്ന് പറഞ്ഞാൽ അതിശയോക്തിയുമാകില്ല.പത്തൊമ്പതാമത്തെ വയസ്സിൽ അന്നത്തെ യുവാക്കൾക്കിടയിൽ തരംഗമായ ഗായകൻ ഫ്രാൻകോയുമായി ചേർന്ന് പോപ്പ് ബാൻഡ്, ഇന്ത്യൻ സംഗീത ചക്രവർത്തി എ ആർ റഹ്മാൻ അടക്കമുള്ള പ്രഗത്ഭരോടൊപ്പം പ്രവർത്തിക്കാൻ അവസരങ്ങൾ; സ്റ്റീഫൻ ദേവസ്സിയുടെ നേട്ടങ്ങളുടെ എണ്ണമെടുക്കാൻ തുടങ്ങിയാൽ സമയം ഒരുപാട് വേണ്ടിവരും.

2002 ൽ അന്നത്തെ മാർപ്പാപ്പ ആയിരുന്ന ജോൺ പോൾ രണ്ടാമന് മുൻപിൽ പരിപാടി അവതരിപ്പിക്കാനും സ്റ്റീഫന് അവസരം ലഭിച്ചിരുന്നു. കൈവിരലുകളുടെ വേഗം കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുമ്പോഴും, കടന്നു പോയ ദുരിതങ്ങളുടെ ഒരുപിടി ഓർമ്മകൾ ഉള്ളിൽ സൂക്ഷിക്കുന്ന ഒരാളാണ് സ്റ്റീഫൻ.നേരിട്ട ദുഃഖങ്ങളെയെല്ലാം എങ്ങനെ അതിജീവിച്ചു എന്ന ചോദ്യങ്ങൾക്ക് അദ്ദേഹത്തിന്റെ പക്കലുള്ള ഏക മറുപടി; പ്രാർത്ഥന! പത്താം ക്ലാസിൽ പഠിക്കുമ്പോൾ പനി ബാധിക്കുകയും, വിട്ടു മാറാത്ത പനിയെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി പരിശോധിച്ചപ്പോൾ; രക്താർബുദത്തിന്റെ തുടക്കം ആണെന്ന് കണ്ടെത്തുകയും ചെയ്ത സംഭവം സ്റ്റീഫൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.അസുഖത്തിന്റെ ആരംഭകാലത്തിൽ തന്നെ കണ്ടെത്തിയത് കൊണ്ട്, ചികിത്സിച്ചു ഭേദമാക്കാൻ സാധിച്ചു എന്നും, ദൈവം തനിക്ക് വേണ്ടി കാത്തുവെച്ച നിയോഗങ്ങൾ പൂർത്തിയാക്കാൻ വേണ്ടിയാകാം അസുഖത്തെ അതിജീവിച്ചത് എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്.പ്രീഡിഗ്രിയിൽ തോറ്റത് വെളിപ്പെടുത്താൻ മടിയില്ലാത്ത സ്റ്റീഫൻ, പഠനമല്ല തന്റെ ജീവിതലക്ഷ്യം എന്ന് മുൻപേ ഉറപ്പിച്ചിരുന്നു എന്നും പറയുന്നു. കുടുംബപരമായി വലിയ വിശ്വാസികളായ കുടുംബം, തങ്ങൾക്ക് ലഭിച്ച സൗഭാഗ്യങ്ങൾക്കെല്ലാം കാരണം പ്രാർത്ഥന മാത്രമാണ് എന്ന് കരുതുന്നവരാണ്.സ്റ്റീഫൻ ലോകത്തിന്റെ ഏതുകോണിൽ ആണെങ്കിലും, പ്രോഗ്രാം തുടങ്ങുന്നതിന് മുൻപ് പ്രാർത്ഥന ആരംഭിക്കുന്ന വ്യക്തിയാണ് അദ്ദേഹത്തിന്റെ അമ്മ എന്നും ഒരു വേദിയിൽ അദ്ദേഹത്തിന്റെ പിതാവ് മുൻപ് വെളിപ്പെടുത്തിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *