ഛീ…ഇതൊക്കെയാണ് നമ്മൾ തിന്നുന്നത്. പാനിപൂരി ഇഷ്ടമാണോ. എന്നാൽ ഈ വീഡിയോ നിങ്ങൾ കാണണം.
സ്ട്രീറ്റ് ഫുഡും ഹോട്ടൽ ഫുഡും ഇഷ്ടപ്പെടുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ ഇതെല്ലാം ഏത് കണ്ടീഷനിൽ ആണ് ഉണ്ടാക്കുന്നത് എന്ന് പലരും കാണാറില്ല. വഴിയോരക്കച്ചവടക്കാർ ഉണ്ടാക്കുന്ന ചൂടേറിയ ഭക്ഷണം പെട്ടെന്ന് കഴിക്കുകയാണ് നമ്മൾ ചെയ്യാറുള്ളത്. പെട്ടെന്ന് തന്നെ മുന്നിലെത്തുന്ന രുചിയേറുന്ന വിഭവം അകത്താക്കാൻ ആണ് നമ്മൾ എല്ലാവരും ഇഷ്ടപ്പെടുന്നത്. എന്നാൽ ഭക്ഷണസാധനം മാത്രമല്ല ഉണ്ടാക്കുന്ന ആളെയും, സാഹചര്യവും ശ്രദ്ധിക്കണമെന്ന് ഓർമ്മപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
പലരുടെയും പ്രിയപ്പെട്ട ഭക്ഷണമായ പാനിപൂരി ഉണ്ടാക്കുന്ന വീഡിയോ ആണിത്. എന്നാൽ പ്ലാസ്റ്റിക് കപ്പിൽ മൂ.ത്രമൊ.ഴിച്ച ശേഷം അതേ കപ്പുകൊണ്ട് തന്നെ പാനിപൂരി നിർമിക്കുന്ന വഴിയോര കച്ചവടക്കാരൻ്റെ വീഡിയോ ആണിത്. കച്ചവടക്കാരൻ ഉന്തുവണ്ടിയുടെ മറവിൽ കപ്പിൽ മൂത്രമൊഴിക്കുന്നു. ശേഷം കപ്പ് വെള്ളത്തിൽ കഴുകി അത് പിന്നീട് പാനിപൂരി നിർമാണത്തിന് ഉപയോഗിക്കുന്നതാണ് വീഡിയോ.ഈ കപ്പ് കഴുകാൻ ഉപയോഗിച്ച അതേ വെള്ളം തന്നെയാണ് ഭക്ഷണം ഉണ്ടാക്കാനും ഉപയോഗിക്കുന്നത് എന്നാണ് ഞെട്ടിച്ച മറ്റൊരു കാര്യം. അസമിലെ ഗുവാഹട്ടിയിൽ ആണ് സംഭവം. മൊബൈലിൽ ആരോ പകർത്തി പങ്കുവെച്ച വീഡിയോ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. ഇതിന് പിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. രാജ്യം എങ്ങും ഏറെപ്പേർ ഇഷ്ടപ്പെടുന്ന വിഭവമാണ് പാനിപൂരി. തെരുവോരങ്ങളിൽ ഇതിൻ്റെ കച്ചവടവും സജീവമാണ്.
@All rights reserved Typical Malayali.
Leave a Comment