സുബ്ബു അമ്മൂമ്മയുടെ ഫ്‌ളാറ്റില്‍ സൗഭാഗ്യ.. കണ്ടത് നെഞ്ചുലയ്ക്കുന്ന കാഴ്ച

ആദരണീയ കലാകാരി സുബ്ബലക്ഷ്മിയുടെ വിയോഗത്തിന്റെ വേദനയിലാണ് ഇന്നും ആരാധകർ. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ആണ് സുബ്ബലക്ഷ്മിയുടെ അന്ത്യം. നടി എന്നതിലുപരി സംഗീതജ്ഞ, നര്‍ത്തകി എന്ന നിലയിലും സുബ്ബലക്ഷ്മി അറിയപ്പെടുന്ന കലാകാരി ആയിരുന്നു. മലയാള സിനിമകളില്‍ മുത്തശ്ശി വേഷങ്ങള്‍ കൈകാര്യം ചെയ്ത സുബ്ബലക്ഷ്മി അമ്മയെയും അവർ ബാക്കിയാക്കി പോയ എന്നും ഓർക്കാൻ കഴിയുന്ന നല്ല കഥാപാത്രങ്ങളെയും ഒരാളും അത്ര വേഗത്തിൽ മറക്കില്ല. നടിയും നർത്തകിയുമായ താര കല്യാൺ ഉൾപ്പെടെ മൂന്ന് മക്കളാണ് സുബ്ബലക്ഷ്മിക്ക്. തന്റെ പ്രീയപ്പെട്ട മുത്തശ്ശിയുടെ വേർപാടിന്റെ വേദനയിൽ നിന്നും ഇതുവരെയും മോചിതയാവാൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ചെറുമകൾ സൗഭാഗ്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന വിഡിയോകളിലും പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്.

മുത്തശ്ശിയടങ്ങുന്ന എല്ലാം സെലിബ്രിറ്റികൾ ഉള്ള ഈ കുടുംബത്തിലെ കുട്ടിത്താരമാണ് സൗഭാഗ്യയുടെ മകൾ സുദർശന എന്ന സുധാപൂ. മുത്തശ്ശിയുടെ വേർപാട് ഈ കുഞ്ഞുമനസിലും സങ്കടം തന്നെയാണ്. ആരോഗ്യാവസ്ഥ മോശമായിരുന്ന അവസ്ഥയിലും ആശുപത്രി കിടക്കയിലും മുത്തശ്ശി സുധാപൂവിനെ കൊഞ്ചിക്കാൻ ശ്രമിക്കുന്ന നിമിഷങ്ങൾ സൗഭാഗ്യ പങ്കുവച്ചിരുന്നു. “എന്റെ ഹൃദയത്തിൽ ഒരിക്കലും കുത്തേറ്റിട്ടില്ല. പക്ഷേ, അതിന്റെ വേദന എനിക്ക് അനുഭവപ്പെട്ടു എന്നത് ആശ്ചര്യകരമാണ്” എന്ന ക്യാപ്ഷ്യനോടെ സൗഭാഗ്യ മുത്തശിയും സുധാപൂവും ഒരുമിച്ചുള്ള ഒരു വീഡിയോ ആദ്യം പങ്കുവച്ചിരുന്നു. പിന്നാലെ മുത്തശ്ശി കുഞ്ഞ് സുധാപൂവിനെ മടിയിലിരുത്തി കൊഞ്ചിയ്ക്കുന്ന വീഡിയോയും പങ്കുവച്ചിരുന്നു. മുത്തശ്ശിയെ കാണാൻ വാശി പിടിക്കുന്ന സുധാപൂവിന്റെ വിഡിയോ ആണ് പിന്നീട് സൗഭാഗ്യ പങ്കുവച്ചത്.

“ആളുകൾ മരിക്കുന്നതോ നഷ്ടപ്പെട്ടുപോകുന്നതിനെ കുറിച്ച് ഓർക്കാനോ സങ്കടപ്പെടാനോ കഴിയാത്തതിനാൽ കുട്ടികൾ ഭാഗ്യവാന്മാരാണെന്ന് ഞങ്ങൾ എപ്പോഴും പറയാറുണ്ട്. പക്ഷെ അത് കൊണ്ട് അവർക്കുണ്ടാകുന്ന ബുദ്ധിമുട്ട് എനിക്ക് ഇപ്പോൾ മനസിലായി. തങ്ങളുടെ പ്രിയപ്പെട്ടയാളെ അവരെ കാണിക്കാത്തത് എന്തുകൊണ്ടാണെന്ന് അവർക്ക് പൂർണ്ണമായും മനസ്സിലാകുന്നില്ല. കുട്ടികൾ അവരെ മിസ് ചെയ്യുന്നു, അവരുടെ വികാരങ്ങൾ നിയന്ത്രിക്കാൻ അവർക്ക് ശരിക്കും അറിയില്ല. സുധാപൂവിന്റെ കാര്യത്തിൽ എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു” എന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. ഇപ്പോൾ കുഞ്ഞ് സുധാപൂവിന്‌ സൗഭാഗ്യ നന്ദി പറയുകയാണ്. “എന്റെ അമ്മമ്മയെ അവരുടെ അവസാന ഘട്ടത്തിൽ സന്തോഷത്തോടെയും സജീവമായും നിലനിർത്തിയതിന് 2 വയസ്സ് മാത്രം പ്രായമുള്ള സ്നേഹവും ദയയും ഉള്ള എന്റെ മകളോട് ഞാൻ വളരെ നന്ദിയുള്ളവളാണ്. ഇത്ര സൗമ്യതയും കരുതലും ഉള്ളവളായി അവൾ എങ്ങനെ പഠിച്ചു എന്ന് എനിക്കറിയില്ല” എന്നാണ് കുഞ്ഞുമകൾ മുത്തശിയുടെ അവസാന നിമിഷങ്ങളിൽ അവർക്കൊപ്പം ചിലവഴിച്ച നിമിഷങ്ങൾ പങ്കുവച്ചുകൊണ്ട് സൗഭാഗ്യ പറയുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *