സുബിയ്ക്ക് കരള്‍ മുറിച്ചു നല്‍കാനിരുന്ന ചേച്ചി ഇതാ. ചങ്കുപറിയുന്ന വേദനയില്‍ ജിഷയുടെ വീട്ടു മുറ്റത്ത്

ചിരിച്ച മുഖത്തോടെയായി എല്ലായിടത്തും കണ്ടിരുന്ന സുബി കണ്ണീരോര്‍മ്മയായതിന്റെ നടുക്കത്തിലാണ് പ്രിയപ്പെട്ടവര്‍. ആരോഗ്യം വീണ്ടെടുത്ത് സുബി ജീവിതത്തിലേക്ക് തിരിച്ച് വരുമെന്നായിരുന്നു കരുതിയതെന്നാണ് കലാഭവന്‍ ഷാജോണ്‍ പ്രതികരിച്ചത്.നടിയും അവതാരകയുമായിരുന്ന സുബി സുരേഷിന്റെ അകാല വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലിലാണ് സിനിമാലോകവും പ്രേക്ഷകരും. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ് വരുന്നതിനിടയിലായിരുന്നു അന്ത്യം. കരള്‍ മാറ്റിവെക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടയിലായിരുന്നു ആരോഗ്യസ്ഥിതി വഷളായത്. സുബിയെ അവസാനമായി കാണാനും ആദരാഞ്ജലി അര്‍പ്പിക്കാനുമായി സഹതാരങ്ങളെല്ലാം എത്തിയിരുന്നു. സുബിക്ക് അസുഖമുള്ളതായി അറിഞ്ഞിരുന്നില്ല, മരണവാര്‍ത്ത കേട്ടപ്പോഴാണ് അതേക്കുറിച്ച് അറിഞ്ഞതെന്നായിരുന്നു ഹരിശ്രീ അശോകന്‍ പറഞ്ഞത്.സുബി ആശുപത്രിയിലാണെന്ന് അറിഞ്ഞിരുന്നു. വീട്ടുകാരെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരുന്നു. തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. പെട്ടെന്നാണ് മരണ വാര്‍ത്ത കേള്‍ക്കുന്നത്. ശരിക്കും ഞെട്ടലാണ്. സ്റ്റേജ് ഷോകളിലൂടെയായി തുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. വളരെ സന്തോഷത്തോടെ ജീവിച്ചിരുന്നയാളായിരുന്നു സുബി. ആണ്‍കുട്ടിയെപ്പോലെയായിരുന്നു കാര്യങ്ങള്‍ ചെയ്തിരുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യാനൊന്നും മടിയില്ലായിരുന്നു.

എന്താവശ്യത്തിനും എപ്പോള്‍ വിളിച്ചാലും ഓടി വരാറുണ്ട്. മിമിക്രി അസോസിയേഷനില്‍ ആക്റ്റീവ് മെമ്പറാണ് സുബി. സംഘടനയ്ക്കായി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. സുബിയുടെ കുടുംബാംഗങ്ങളുമായും അടുത്ത സൗഹൃദമുണ്ട്. ഞങ്ങളെയെല്ലാം ഒരുപാട് വേദനിപ്പിക്കുന്ന വിയോഗമാണ് ഇതെന്നുമായിരുന്നു ഷാജോണിന്റെ പ്രതികരണം.ഭാര്യയ്‌ക്കൊപ്പം ഇരുന്ന് ടിവി കാണുന്നതിനിടയിലായിരുന്നു സുബി മരിച്ചെന്ന വാര്‍ത്ത കണ്ടത്. കണ്ടപ്പോള്‍ത്തന്നെ ഞെട്ടിപ്പോയെന്നായിരുന്നു ഹരിശ്രീ അശോകന്‍ പറഞ്ഞത്. കുറച്ച് പേരെയൊക്കെ വിളിച്ചെങ്കിലും എന്താണ് സംഭവിച്ചതെന്ന് അവര്‍ക്കൊന്നും അറിയില്ലായിരുന്നു. പിന്നെയാണ് കരള്‍ രോഗത്തെക്കുറിച്ച് അറിഞ്ഞത്. കല്‍പന കഴിഞ്ഞാല്‍ ആ സ്ഥാനത്തേക്ക് ഞാന്‍ കണ്ടിരുന്ന കലാകാരിയായിരുന്നു സുബി. കല്‍പനയുടെ ഒഴിവ് അവിടെയുണ്ടെന്ന്് ഞാന്‍ സുബിയോട് പറഞ്ഞിരുന്നു. അഭിനയത്തിലായാലും അവതരണത്തിലായാലും സുബിയുടെ കഴിവ് വേറിട്ടതാണ്. കുട്ടിപ്പട്ടാളമെന്ന ഷോ വിജയിച്ചത് സുബിയുടെ കഴിവിലൂടെയാണ്. ആ പരിപാടിയില്‍ നിന്നും സുബി മാറിയിരുന്നെങ്കില്‍ അത് നിന്നുപോയേനെ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *