സുബിയ്‌ക്കൊപ്പം അവസാനശ്വാസം വരെ കൂടെ നിന്ന ടിനി ടോം പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

അഭിനയത്തിലും അവതരണത്തിലും ഒരുപോലെ കഴിവ് തെളിയിച്ച കലാകാരിയായിരുന്നു സുബി സുരേഷ്. ജീവിതത്തിലെ പുതിയ തുടക്കത്തിനൊരുങ്ങുന്നതിനിടയിലായിരുന്നു അസുഖം ബാധിച്ചത്. സുബിയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളെല്ലാം നടത്തുന്നതിനിടയിലായിരുന്നു വിടവാങ്ങല്‍.കരള്‍ രോഗത്തെ തുടര്‍ന്നായിരുന്നു സുബി സുരേഷ് വിടവാങ്ങിയത്. കരള്‍ മാറ്റിവെക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. അസുഖത്തെക്കുറിച്ച് അറിയുന്നത് ഇപ്പോഴാണെന്നായിരുന്നു പ്രിയപ്പെട്ടവര്‍ പ്രതികരിച്ചത്. കരള്‍ മാറ്റിവെക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടയിലായിരുന്നു ആരോഗ്യസ്ഥിതി മോശമായത്. സുബിയെ അനുസ്മരിച്ച് പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. ബ്‌കേക്കിംഗ് ന്യൂസ് കണ്ടപ്പോള്‍ ഞെട്ടിപ്പോയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഒരിക്കലും നഷ്ടപ്പെടാന്‍ പാടില്ലാത്ത വലിയ കലാകാരിയാണ് സുബി എന്നായിരുന്നു സുരേഷ് ഗോപി കുറിച്ചത്. കോമഡി എക്‌സ്പ്രസ് വീണ്ടും തുടങ്ങുമ്പോള്‍ സുബിയുടെ അസാന്നിധ്യം വലിയ വേദനയാണെന്നായിരുന്നു കണ്ണന്‍ സാഗര്‍ പ്രതികരിച്ചത്.ഈ വേർപാട് വേദനയാകാതിരിക്കാനും ഈ വേർപാട് സംഭവിക്കാതിരിക്കാനും ഒരുപാട് വിഫലശ്രമം, എന്ന് ഇപ്പൊ പറയേണ്ടിവരും, നടത്തിയ ടിനി ടോം അടക്കമുള്ള നമ്മുടെ വിനോദം പകരുന്ന മേഖലയിലെ എല്ലാ വ്യക്തികൾക്കും നന്ദി അറിയിക്കുകയാണ്. അവർ ഇതിനുവേണ്ടി എന്തുമാത്രം കഷ്ടപ്പെട്ടു എന്നെനിക്കറിയാം. നമുക്കിത് ഒഴിവാക്കാമായിരുന്നു, പക്ഷെ നിയമത്തിന്റെ നൂലാമാലകൾ എന്ന് പറയുന്നത് പലപ്പോഴും സമയബന്ധിതമാണ്.

ഇപ്പോഴങ്ങു കൈവിട്ടു പോകും എന്ന് പറയുന്ന ജീവിതത്തെ നിലനിർത്തിയെടുത്തു ദീർഘകാലം അവർക്ക് അവരുടെ ജീവൻ നിലനിർത്താനുള്ള അവകാശം പോലും നിഷേധിക്കുന്ന തരത്തിൽ നിയമങ്ങൾ കഠിനമായി ഇല്ലെങ്കിൽ അതിനു കാരണം മനുഷ്യനിലെ വളരെ മോശപ്പെട്ട അവയവദാനത്തിലെ കള്ളത്തരങ്ങൾ വളർന്നതാണ്. ഇതിനൊക്കെ നമുക്ക് നിയമത്തിൽ കുറച്ചുകൂടി കരുണ വരണമെങ്കിൽ മനുഷ്യന്റെ ജീവിത രീതിയിലൊക്കെ ഒരുപാട് മാറ്റം വരുത്തേണ്ടിയിരിക്കുന്നു. ഒരിക്കലും നമുക്ക് ഈ പ്രായത്തിലും ഈ കാലാവസ്ഥയിലും നഷ്ടപ്പെടാൻ പാടില്ലാത്ത ഒരു ഉന്നത കലാകാരി തന്നെയായിരുന്നു സുബി. ഇനിയും നമ്മുടെ ഓർമകളിൽ സുബി നമ്മളെ ചിരിപ്പിച്ചുകൊണ്ടേ ഇരിക്കട്ടെ എന്നായിരുന്നു സുരേഷ് ​ഗോപി കുറിച്ചത്.
വിശ്വസിക്കാൻ ആവുന്നില്ല, ഒരുപാട് ഷോകളിൽ ഒന്നിച്ച് സഹകരിച്ചിട്ടുണ്ട്, വർക്കുകളിൽ ഇത്രയേറെ സഹകരിച്ചു ആ പ്രോഗ്രാമിനെ എത്രകണ്ടു നന്നാക്കാം എന്നു ശ്രെദ്ധയോടെ അഭിപ്രായങ്ങൾ പറഞ്ഞു, കൂട്ടചിരിയുടെ പടക്കത്തിന് തിരിതെളിക്കുന്ന കഴിവുറ്റ പ്രതിഭയായിരുന്നു പ്രിയപ്പെട്ട സുബി, സഹപ്രവർത്തകരായ സഹോദരങ്ങളോട് ഇത്ര സ്നേഹമുണ്ടായിരുന്ന സോദരി.ഞങ്ങൾ കൈരളി ചാനലിൽ ഡയറക്ടർ ഹണി നേതൃത്വം നൽകി അനൂപ് കൃഷ്ണൻ രചനയും നിർവ്വഹിച്ച ” കോമഡി എക്സ്പ്രസ്സ്‌ ” എന്ന ഷോയിൽ അവസാനമായി ഒന്നിച്ച് പ്രവർത്തിച്ചുവരുകയായിരുന്നു, ഒരിടവേളക്ക് ശേഷം വീണ്ടും തുടങ്ങുന്നു എന്നും അറിഞ്ഞിരുന്നു. പക്ഷേ സോദരീ അങ്ങയുടെ സാന്നിധ്യം ഇല്ലാതെ തുടർ പരിപാടികളിൽ ഒരു വലിയ കുറവുതന്നെ ഉണ്ടാവും, ആ കുറവ് ഞങ്ങൾക്ക് ചെറുതല്ല ഒരു വലിയ തീരാനഷ്ട്ടം തന്നെയാകും, പറഞ്ഞു അറിയിക്കാൻ പറ്റാത്തത്ര വേദനയിൽ അങ്ങയുടെ ആത്മാവിനു ആദരുവുകളാൽ പ്രാർത്ഥനകൾ നേർന്നു കണ്ണീർ പ്രണാമം എന്നായിരുന്നു കണ്ണൻ സാ​ഗർ കുറിച്ചത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *