എൻ്റെ മുഖം ഇനി ശരിയാകുമോ സാറേ’.. ആദ്യം ചിരിച്ചു പിന്നാലെ പൊട്ടിക്കരച്ചിൽ.. കണ്ടുനിന്നവർ എല്ലാം കരഞ്ഞു
അപകടസമയത്ത് എന്റെ തലയോട്ടി വരെ കാണാമായിരുന്നു; സുധിച്ചേട്ടൻ സീറ്റ് ബെൽറ്റ് ഇട്ടത് നേരെ തിരിച്ച്; ഗണേഷിനോട് മഹേഷ് കുഞ്ഞുമോൻ.ഞാൻ എല്ലാം ഏറ്റു, വെറും വാക്ക് പറയുവല്ല, ഏറ്റെന്ന് പറഞ്ഞാൽ ഏറ്റതാണ്. ധൈര്യമായി ഇരിക്ക് മോനെ… പഴയത് പോലെ നീ തിരിച്ച് വരും; മഹേഷിനോട് ഗണേഷ് കുമാർ
മഹേഷിനു ആശ്വാസവുമായി കെബി ഗണേഷ് കുമാർ. ഒരു സഹോദരനോട് ചോദിക്കുന്ന പോലെ എന്തുംചോദിക്കാം, പൈസയുടെ കാര്യം ഓർത്തു വിഷമിക്കേണ്ട എന്നും ഗണേഷ് കുമാർ പറയുന്നു. അപകടത്തിൽ പരിക്ക് പറ്റി ചികിത്സയിൽ കഴിയുന്ന മഹേഷിനെ സന്ദർശിക്കാൻ എത്തിയപ്പോളാണ് ഗണേഷിന്റെ വാഗ്ദാനം. പല്ലിന്റെ കാര്യം ഒന്നും ഓർത്ത് ദുഖിക്കേണ്ട. ഞാൻ അത് എവിടെ കൊണ്ടുപോയിട്ടാണേലും വച്ച് തരാം എന്നും അദ്ദേഹം മഹേഷിനോട് പറയുന്നു.താൻ ഉറക്കത്തിൽ ആയിരുന്നു അപകടം നടക്കുമ്പോൾ എന്നാണ് മഹേഷ് ഗണേഷിനോട് പറയുന്നത്. മുൻപിൽ സീറ്റിൽ പോയി മുഖം ഇടിക്കുവായിരുന്നു. തലക്ക് വിഷയം ഒന്നും ഉണ്ടായില്ല. മുഖത്ത് സ്റ്റീൽ ഇട്ടു, പല്ലിന്റെ ചികിത്സ ചെയ്യണം എങ്കിൽ മുഖത്തെ അസ്ഥി ഉറയ്ക്കണം. ലിക്വിഡ് ആയിട്ടുള്ള ഭക്ഷണം മാത്രമേ കഴിക്കാനാകൂ എന്നും മഹേഷ് പറയുന്നു.
ദൈവം കാത്തതാണ്. ജീവൻ രക്ഷിച്ചു. പണത്തെ കുറിച്ച് ചിന്തിക്കേണ്ട. ഞാൻ ഏറ്റതാണ്. എനിക്ക് ഭയങ്കര ഇഷ്ടമാണ്, മഹേഷിന്റെ പ്രകടനം ഒക്കെയും. ഡോക്ടറുമായി സംസാരിക്കാം.പ്ലാസ്റ്റിക് സർജറി ചെയ്യുന്ന ഡോക്ടറുമായി ബന്ധമുണ്ട്. ഞാൻ അദ്ദേഹവുമായി സംസാരിക്കാം. മനസ്സിന് മാത്രം ബലം കൊടുത്താൽ മതി. ഞാൻ വെറുതെ ഒന്നും സംസാരിക്കില്ല. ഏറ്റതാണ് എന്ന് പറഞ്ഞാൽ ഏറ്റതാണ്. പഴയതിനെക്കാളും മിടുക്കൻ ആയി നീ വരും എന്നും- ഗണേഷ് കുമാർ മഹേഷിനോട് പറയുന്നു. വീടൊക്കെ വയ്ക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എല്ലാം ശരിയാകും എന്ന വിശ്വാസം ആണ് എനിക്ക്.സാധാരണ ബിനുച്ചേട്ടൻ ആണ് മുൻപിൽ ഇരിക്കുക, അന്ന് സുധി ആണ് മുൻപിൽ ഇരുന്നത്. സുധി പ്രോപ്പർ ആയിട്ടല്ല സീറ്റ് ബെൽറ്റ് ധരിച്ചത് എന്നും മഹേഷ് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment