”മക്കളാണെ സത്യം.. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല”..!! വേദിയില്‍ പൊട്ടിക്കരഞ്ഞ് സീരിയല്‍ നടന്‍ സുധീര്‍..!! ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ..!!

മക്കളാണെ സത്യം, ഭാര്യ ഇരിക്കെ മറ്റൊരു സ്ത്രീയ്ക്ക് പുറകെ പോകുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; അഭിമുഖത്തില്‍ പൊട്ടിക്കരഞ്ഞ് നടന്‍ സുധീര്‍ പറഞ്ഞത്.ആ വാര്‍ത്ത വന്നതിന് ശേഷം മക്കള്‍ ഒരാഴ്ച സ്‌കൂളില്‍ പോയിട്ടില്ല എന്ന് പറഞ്ഞാണ് സുധീര്‍ കരഞ്ഞത്. നിന്റെ അച്ഛന്‍ വേറെ കല്യാണം കവിക്കുവാന്നോടാ, പെണ്ണിനെ പീഡിപ്പിച്ചോടാ എന്നൊക്കെ ചോദിച്ചാല്‍ അതുങ്ങള്‍ക്ക് എന്തറിയാം. പല സിനിമകളും ആ സംഭവം കാരണം എനിക്ക് നഷ്ടപ്പെട്ടു.sudhir sukumaran talks about how the false accusation affected his life and career
മക്കളാണെ സത്യം, ഭാര്യ ഇരിക്കെ മറ്റൊരു സ്ത്രീയ്ക്ക് പുറകെ പോകുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; അഭിമുഖത്തില്‍ പൊട്ടിക്കരഞ്ഞ് നടന്‍ സുധീര്‍ പറഞ്ഞത്.വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. എന്നാല്‍ ജീവിതത്തില്‍ അദ്ദേഹം പല വെല്ലുവിളികളും നേരിട്ടുവന്ന യഥാര്‍ത്ഥ ഹീറോ ആണ്. കാന്‍സര്‍ രോഗത്തെ അതിജീവിച്ചു വന്ന നടന്റെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു പീഡന കേസ് വന്നിരുന്നു. ക്ലാസ് ബൈ എ സോള്‍ജ്യര്‍ എന്ന പുതിയ സിനിമയുടെ പ്രമോഷനാര്‍ത്ഥം നല്‍കിയ അഭിമുഖത്തില്‍ അന്ന് സംഭവിച്ചതിനെ കുറിച്ചും, അത് കാരണം ജീവിതത്തില്‍ നേരിട്ട പ്രശ്‌നങ്ങളെ കുറിച്ചും സുധീര്‍ സുകുമാരന്‍ സംസാരിച്ചു. പൊട്ടിക്കരയുകയായിരുന്നു നടന്‍.വിനയന്റെ ഡ്രാക്കുള എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന കാലത്തായിരുന്നു ആ സംഭവം പുറത്തുവന്നത്. ഭാര്യയും രണ്ടു മക്കളുടെ അച്ഛനുമായ സുധീര്‍ സുകുമാരന്‍ സിനിമയിലെ നായികയെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ തല്ലി എന്നൊക്കെയായിരുന്നു കേസ്. പ്രണയമാണെന്ന് പറഞ്ഞ് നടന്‍ തന്നെ ശല്യം ചെയ്തു എന്നും. ഇക്കാര്യം അമ്മ നടന്റെ ഭാര്യയെ വിളിച്ചു പറഞ്ഞതിന്റെ വൈരാഗ്യത്തില്‍ റോഡില്‍ വച്ച് തല്ലി എന്നൊക്കെ വാര്‍ത്തകള്‍ വന്നു.

പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നടന് എതിരെ വ്യാപക വ്യാജ പ്രചരണങ്ങളായിരുന്നു. നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നുവരെ വാര്‍ത്തകള്‍ വന്നു. എന്റെ രണ്ട് മക്കളാണെ സത്യം ഭാര്യ ഇരിക്കെ ഞാന്‍ മറ്റൊരു സ്ത്രീയ്ക്ക് പിന്നാലെ പോകുകയോ, റോഡില്‍ തടഞ്ഞു നിര്‍ത്തി തല്ലാനോ, തട്ടിക്കൊണ്ടു പോകാനോ പീഡിപ്പിക്കാനോ ശ്രമിച്ചിട്ടില്ല. ഞാന്‍ ചെയ്തിട്ടില്ല. ഇതിന്റെയൊക്കെ പിന്നില്‍ ഒരാള്‍ മാത്രമാണെന്നാണ് സുധീര്‍ പറയുന്നത്.അന്ന് തന്നെ അതിനോട് പ്രതികരിക്കാന്‍ ഞാന്‍ പോയിരുന്നു. പക്ഷെ ഗുരുതുല്യനായ വിനയന്‍ സര്‍ എന്നെ തടഞ്ഞു. ‘എടാ നിന്റെ സിനിമയാണ് ഡ്രാക്കുള, അതിലഭിനയിക്കുന്ന ആള്‍ തന്നെയാണ് നിനക്ക് എതിരെ ഇങ്ങനെ പറഞ്ഞിരിയ്ക്കുന്നത്. നീ വാ തുറന്നാല്‍ ഫസ്റ്റ് ഷോട്ടില്‍ തന്നെ ആളുകള്‍ കൂവും. അത് നിനക്കുള്ള കൂവലല്ല. അങ്ങനെ കൂവിയാല്‍ സിനിമ താഴെ വീഴും. നിന്റെ രണ്ട് വര്‍ഷത്തെ കഷ്ടപ്പാട് ഇല്ലാതെയാവും. അതുകൊണ്ട് മിണ്ടാതിരിക്ക്. ഈ അപവാദം എല്ലാം അങ്ങ് തീരും’ എന്നദ്ദേഹം പറഞ്ഞു.പക്ഷെ പത്ത് വര്‍ഷം കഴിഞ്ഞിട്ടും, ഇന്നും ഈ ചീത്തപ്പേര് എന്നില്‍ നിന്നും പോയിട്ടില്ല. കാന്‍സര്‍ രോഗം വന്ന്, തീരെ വയ്യാതിരിക്കുന്ന അവസ്ഥയില്‍ പോലും, ‘ഹാ നിനക്കത് വേണം. ഒരു പെണ്ണിനെ പീഡിപ്പിച്ചവനല്ലേ, നിനക്കത് തന്നെ വേണം’ എന്നാണ് ആളുകള്‍ പറഞ്ഞത്. അത് വായിക്കുന്ന എന്റെ അവസ്ഥ എന്തായിരിക്കും. ഞാന്‍ ചെയ്യാത്ത തെറ്റിനാണ് ഈ പഴി കേള്‍ക്കുന്നത്, ഞാന്‍ ആ തെറ്റ് ചെയ്തിട്ടില്ല. ആ തെറ്റ് ഞാന്‍ ചെയ്തിട്ടില്ല എന്നെനിക്ക് തെളിയിക്കാന്‍ പറ്റും. തെളിവുകള്‍ എന്റെ പക്കലുണ്ട്. പക്ഷെ ആ സ്ത്രീ ഇന്നും എവിടെയെങ്കിലുമൊക്കെ ജീവിച്ചിരിക്കുന്നുണ്ടായിരിക്കും. ഇനി എനിക്കവരെ ഉപദ്രവിക്കേണ്ട. ഞാന്‍ ഇങ്ങനെയായി. ഇനിയത് മാറില്ല. പക്ഷെ വെല്ലുവിളിച്ചാല്‍ ഞാന്‍ എന്റെ തെളിവുകള്‍ നിരത്തും. ക്രൈം നന്ദകുമാര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അന്ന് എന്താണ് സംഭവിച്ചത് എന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാം.
ആ ഒരു ചീത്തപ്പേര് കാരണം എനിക്ക് കരിയറിലും ജീവിതത്തിലും പലതും നഷ്ടപ്പെട്ടിട്ടുണ്ട്. ഡ്രാക്കുള എന്ന സിനിമയില്‍ അത്ര ഗംഭീരമായി ഞാന്‍ അഭിനയിച്ചിട്ടും, സിനിമ വലിയ വിജയമായിട്ടും എന്റെ കരിയര്‍ എന്തുകൊണ്ട് മേലോട്ട് പോകുന്നില്ല എന്ന് ചോദിച്ചാല്‍ അതിന് കാരണം ഇതാണ്. ആ ഒരു വാര്‍ത്ത പലരും വിശ്വസിച്ചു. എന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തി. പക്ഷെ ജീവിച്ചു പോകാനുള്ള അവസരങ്ങള്‍ ഇപ്പോഴും കിട്ടുന്നുണ്ട് എന്നത് മാത്രമാണ് എന്റെ ആശ്വാസം.ആ വാര്‍ത്ത വന്നതിന് ശേഷം എന്റെ കുഞ്ഞുങ്ങള്‍ ഒരാഴ്ച സ്‌കൂളില്‍ പോയിട്ടില്ല. ‘നിന്റെ അച്ഛന്‍ വേറെ കല്യാണം കഴിക്കാന്‍ പോകുവാന്നോടാ, നിന്റെ അച്ഛന്‍ ഒരു പെണ്ണിനെ പീഡിപ്പിച്ചോടാ’ എന്നൊക്കെ ചോദിച്ചു കഴിഞ്ഞാല്‍ അവര്‍ക്ക് വല്ലതും അറിയാമോ. അന്നൊക്കെ ഞാനൊരു കല്യാണത്തിന് പോയാലും ഇതായിരുന്നു അവസ്ഥ. ഒരിക്കല്‍ സിഐഡി മൂസയൊക്കെ കണ്ട് ഇഷ്ടം തോന്നിയ ഒരു കൊച്ചു കുട്ടി ഫോട്ടോ എടുക്കാനായി എന്റടുത്തേക്ക് ഓടി വന്നു. അപ്പോള്‍ അതിന്റെ അമ്മ, ഇവന്റെ അടുത്തൊന്നും നില്‍ക്കരുത് മോളേ എന്ന് പറഞ്ഞ് അതിന് പിടിച്ചു വലിച്ചു കൊണ്ടുപോയി. ആ അവസ്ഥയെ ഒക്കെ ഞാന്‍ അതി ജീവിച്ചു വന്നു- സുധീര്‍ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *