ചരിത്രം വഴിമാറും ചിലരവരുമ്പോൾ ..ഇതുവരെ പെയ്തത് ചാറ്റല്‍ മഴ മാത്രം… ഇനിയാണ് ഇടിവെട്ട് പെയ്ത്ത്..!! അഖില്‍ മാരാരുടെ അത്യുഗ്രന്‍ തിരിച്ചു വരവ്.

ബിഗ് ബോസ് സീസൺ അഞ്ചിൽ രണ്ടാമത്തെ ക്യാപ്റ്റനായി തെരെഞ്ഞെടുത്തത് സാഗർ സൂര്യയെ ആയിരുന്നു. റെനീഷയും, വിഷ്ണുവുമായി നടന്ന ക്യാപ്റ്റൻസി ടാസ്ക്കിലൂടെയാണ് സാഗർ ക്യാപ്റ്റൻ പട്ടത്തിലേക്ക് എത്തിയത്. വീക്കെൻഡ് എപ്പിസോഡിൽ ആണ് പഴയ ക്യാപ്റ്റൻ പുതിയ ക്യാപ്റ്റനെ അധികാരം വിട്ടു നൽകുന്ന ചടങ്ങ് നടക്കുന്നതും. എന്നാൽ കഴിഞ്ഞദിവസത്തെ എപ്പിസോഡിൽ വലിയ തർക്കത്തിന് ഒടുവിൽ ആ ചടങ്ങ് നടക്കാതെ പോവുകയും ചെയ്തു.ക്യാപ്റ്റനായി കഴിഞ്ഞദിവസം ബാൻഡ് കെട്ടി നൽകാൻ ചെന്ന അഖിലിനോട് മാപ്പ് പറയാൻ സാഗർ പറഞ്ഞതോടെയാണ് വിഷയം മാറി മറിയുന്നത്. പബ്ലിക്കായി സോറി പറഞ്ഞ അഖിലിനോട് തന്നോട് പേഴ്സണൽ ആയി മാപ്പ് പറയണമെന്ന സാഗറിന്റെ ആവശ്യം അഖിൽ അംഗീകരിക്കാതെ വരുന്നു. എന്നാൽ ഒരു ഗ്രൂപ്പായി അഖിലിന് എതിരെ തിരിയുകയും, അയാളെ തോളിൽ സാഗർ തള്ളുകയും ചെയ്തതോടെയാണ് വിഷയം സീരിയസ് ആകുന്നത്.ക്യാപ്റ്റൻ ആയി സ്വയം ഇറങ്ങിത്തിരിച്ച സാഗർ കിച്ചൺ, ഫ്ലോർ, ബാത്റൂം, വെസ്സൽ ടീം അംഗങ്ങളെ തിരിക്കുകയും ക്യാപ്റ്റന്റെ അധികാരം സ്വയം ഏറ്റെടുക്കുകയും ചെയ്യുന്നു. എന്നാൽ ടീം അംഗങ്ങളെ എല്ലാം തിരിച്ചതിനു ശേഷമാണ് ഒരു അറിയിപ്പ് ഉണ്ടാകും വരെ കാര്യങ്ങൾ പഴയതുപോലെ ആകും എന്ന അറിയിപ്പ് ബിഗ് ബോസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.

അതോടെ ക്യാപ്റ്റൻ ആയി ഇനി അഖിൽ തന്നെയാണോ എന്ന ചോദ്യം ഉയരുന്നു എങ്കിലും ബിഗ് ബോസ് മറുപടി നൽകിയില്ല.ആരാധ്യനായ മോഹൻലാലിനെ എല്ലാവരും ചേർന്ന് അപമാനിച്ചു എന്നാണ് ബിഗ് ബോസ് പറയുന്നത്. ബിഗ് ബോസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് മത്സരാർത്ഥികൾ ഒരു ബഹുമാനവും ഇല്ലാതെ അദ്ദേഹത്തോട് ഇങ്ങനെ പെരുമാറുന്നത്. ഇത് ഒരിക്കലും ക്ഷമിക്കാൻ ആകുന്നത് അല്ല. അതുകൊണ്ടുതന്നെ ഇനി ബിഗ് ബോസ് വീടിനു ക്യാപ്റ്റൻ ഉണ്ടാകില്ല എന്നാണ് ബിഗ് ബോസ് അറിയിക്കുന്നത്.അതേസമയം തന്നെ കഴിഞ്ഞദിവസം എലിമിനേഷൻ നടക്കാതെ പോയിട്ടും ഇന്ന് പുതിയ ഒരാൾ ഷോയിലേക്ക് എത്തുന്നു എന്നാണ് പ്രമോ സൂചിപ്പിക്കുന്നത് ആരാകും ഇന്നത്തെ എപ്പിസോഡിൽ വൈൽഡ് കാർഡ് എൻട്രി ആയി എത്തുന്നത് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഹനാൻ ആകും ഇത്തവണ ഷോയിൽ എത്തുന്നത് എന്നാണ് പൊതുവെയുള്ള പ്രെഡിക്ഷൻ.പ്രൈവറ്റ് ആയി സോറി പറയുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് എല്ലാവരുടെ മുന്നിൽ ക്ഷമ ചോദിക്കുന്നത്. അത് അഖിൽ മാരാർ ചെയ്തു. എന്നിട്ടും സാഗറിനും ജുനൈസിനും അവരുടെ ഈഗോ കാരണം എല്ലാവരുടെയും മുന്നിൽ അഖിൽ മാരാർ അവരോട് ക്ഷമ ചോദിക്കണമത്രേ. ഇത്രയും അപമാനം സഹിച്ച് മാരാർ എന്നല്ല ഒരാളും അവിടെ ക്ഷമ ചോദിക്കില്ല. സെറീന സംസാരിക്കുന്നത് മനസ്സിലാക്കാം. പക്ഷെ ഒന്നും കാണാത്ത കേൾക്കാത്ത റെനീഷ ഇത്രയധികം ഒച്ചപാടുണ്ടാക്കിയത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല എന്നൊക്കെയും അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *