നല്ലൊരു കുടുംബജീവിതം സ്വപ്നം കണ്ടു ..ഒരു കുഞ്ഞിനെ ആഗ്രഹിച്ചു ..സിനിമയെ വെല്ലുന്ന ജീവിതം ..നടി സുകന്യയുടെ ജീവിതത്തിൽ സംഭവിച്ചത്

ചേച്ചിയുടെ ഏകമകൾക്ക് അമ്മയായി മാതൃത്വം ആസ്വദിക്കുകയാണ് ഇന്ന് നടി സുകന്യ. നർത്തകിയും ഗായികയും ഒക്കെയായി മലയാള സിനിമയിലും അന്യഭാഷാ ചിത്രങ്ങളിലും എല്ലാം തിളങ്ങി നിന്ന സമയത്താണ് സുകന്യ വിവാഹജീവിതത്തിലേക്ക് കടന്നതും. പണവും പ്രശസ്തിയും എല്ലാം വേണ്ടെന്നു വച്ചാണ് യു എസ്സിലേക്ക് സുകന്യ പോകുന്നതും ബിസിനസ്സുകാരനായ ശ്രീധർ രാജഗോപാലുമായി സുകന്യയുടെ വിവാഹം നടക്കുന്നതും എന്നാൽ സുകന്യയുടെ സ്വപ്നങ്ങളും പ്രതീക്ഷകളെയും എല്ലാം നഷ്ടപ്പെടും പോലെയാണ് പിന്നീടുള്ള ജീവിതം.

അൻപതുവയസ്സ് കഴിഞ്ഞു ഇന്ന് സുകന്യക്ക്. അടുത്തിടെ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് ഇനി ഒരു വിവാഹം വേണ്ടേ എന്ന് മാധ്യമ പ്രവർത്തകർ ചോദിക്കുന്നത്. എന്നാൽ തനിക്ക് ഇപ്പോൾ അമ്പതു വയസ്സ് കഴിഞ്ഞു. ഇനി വിവാഹം ഒക്കെ കഴിഞ്ഞു കുഞ്ഞൊക്കെ ആയാൽ ആ കുട്ടി എന്നെ കയറി അമ്മൂമ്മേ എന്ന് വിളിക്കണോ എന്നായിരുന്നു സുകന്യ നൽകിയ മാസ് മറുപടി. ഇപ്പോഴിതാ തന്റെ തമിഴ് സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ മുതൽ ഇപ്പോൾ വരെയുള്ള സുകന്യയുടെ ജീവിതത്തെ കുറിച്ചാണ് ആലപ്പി അഷ്‌റഫ് പറയുന്നത്.

സിനിമയിൽ അങ്ങേയറ്റം തിളങ്ങി നിന്ന സമയത്താണ് കുടുംബജീവിതം സ്വപ്നം കണ്ടുകൊണ്ട് വിവാഹ ജീവിതത്തിലേക്ക് സുകന്യ കടക്കുന്നത്. മാസങ്ങൾ മാത്രമായിരുന്നു ആ വിവാഹജീവിതം. ഇന്ന് അന്പത്തിനാലുകാരി തനിച്ചാണ്.

സുകന്യയുടെ രണ്ടാം ചിത്രം ഞാൻ ആയിരുന്നു സംവിധാനം. ഭാരതിരാജ കണ്ടെത്തിയ നടി ആയിരുന്നു സുകന്യ. ആ സമയം അവർ ഒരു നൃത്ത വിദ്യാർത്ഥി ആയിരുന്നു. അങ്ങനെ ആ സിനിമയിൽ നിന്നുമാണ് സുകന്യ എന്റെ സിനിമയിൽ എത്തുന്നത്. നെപ്പോളിയനും സുകന്യയും ഒരുമിച്ചാണ് അഭിനയിക്കുന്നത്. സിനിമക്ക് വേണ്ടിയുള്ള എല്ലാ ഡ്രെസുകളും ഞാൻ തന്നെയാണ് സുകന്യക്ക് എടുത്തുകൊടുക്കുന്നത്. നർത്തകിയും ഗായികയും സംഗീത സംവിധായികയും ഒക്കെയാണ് സുകന്യ. അവർ വരുമ്പോൾ അമ്മയോ ചേച്ചിയോ ഒക്കെ ഒപ്പം ഉണ്ടാകും. ഓരോ സിനിമകൾ കഴിയും തോറും അവർ തിരക്കുകളിൽ നിന്നും തിരക്കിലേക്ക് കുതിക്കുകയായിരുന്നു.

തെലുങ്കിലും തമിഴിലും ഒരുപാട് ചിത്രങ്ങൾ ചെയ്ത ശേഷം ആയിരുന്നു മലയാളത്തിലേക്ക് സുകന്യ വരുന്നത്. സിനിമയിൽ മുൻ നിര നായികമാർക്ക് ഒപ്പം തിളങ്ങി നിന്ന സമയത്താണ് അമേരിക്കൻ ബിസിനസ് കാരനായ ശ്രീധർ രാജഗോപാലുമായ വിവാഹം നടന്നത്. സിനിമയിലെ പേരും പ്രശസ്തിയും പണവും എല്ലാം വേണ്ടെന്ന് വച്ചാണ് സുകന്യ വിവാഹത്തിന് തയ്യാറെടുക്കുന്നത്. നല്ലൊരു കുടുംബജീവിതം സ്വപ്നം കണ്ടുകൊണ്ടാണ് ശ്രീധറിനു ഒപ്പം സുകന്യ അമേരിക്കയിലേക്ക് പറക്കുന്നത്. എന്നാൽ അവരുടെ പ്രതീക്ഷകളെ എല്ലാം തച്ചുടച്ചുകൊണ്ടായിരുന്നു അവരുടെ വിവാഹജീവിതം.

കൊടിയ പീഡനങ്ങൾ അവർക്ക് ഏൽക്കേനടി വന്നു സുകന്യക്ക്. അങ്ങനെ സഹിക്കാൻ വയ്യാതെയാണ് ഏതാനും മാസങ്ങൾക്ക് ശേഷം നാട്ടിലേക്ക് എത്തുന്നത്. വിവാഹമോചനം നേടി സിനിമയിൽ തുടർന്നു എങ്കിലും അത്രയധികം തിളങ്ങാൻ സാധിച്ചില്ല. പക്ഷെ ഇന്നും അഭിനയത്തോടും കലയോടും അവർക്ക് അടങ്ങാത്ത അഭിനിവേശം ആണ്. ഇടക്ക് എപ്പോഴോ സുകന്യ ‘അമ്മ ആയി എന്ൻ വാർത്തകൾ വന്നു. സ്ഥിരമായി ഗോസിപ്പുകൾ മാത്രമാണ് സുകന്യക്ക് എതിരെ വരിക എന്നാൽ ആ വാർത്ത അവർക്ക് ആനന്ദം നൽകി, മനസിന് സന്തോഷം നൽകി.

ചേച്ചിയുടെ ഏകമകളുടെ ‘അമ്മ ആകാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് സുകന്യ. ആ മോൾ ഒരിക്കൽ ആം പ്രൌഡ് ഓഫ് യോ എന്ന് പറഞ്ഞപ്പോൾ തന്റെ കണ്ണുകൾ ഈറൻ അണിഞ്ഞു പോയി എന്നാണ് സുകന്യ പറഞ്ഞത്- ജീവിതത്തിലെ പല പ്രതിസന്ധികളെയും ധീരമായി നേരിട്ട പെൺ കരുത്തിന്റെ പ്രതീകമാണ് സുകന്യ- ആലപ്പിഅഷ്‌റഫ് പറഞ്ഞു നിർത്തി .

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *