നടി സുമലത ഇനി ഡോക്ടര്‍..!! മരുമകള്‍ വന്നതോടെ 60-ാം വയസില്‍ നേടിയത് കണ്ടോ..!! നടിയ്ക്ക് ആശംസാപ്രവാഹം..!!

തൂവാനത്തുമ്പികള്‍ എന്ന ഒറ്റ ചിത്രം മതി മലയാളികള്‍ക്ക് സുമലതയെ ഓര്‍ക്കാന്‍. അഭിനയത്തില്‍ ഇപ്പോള്‍ സുമലത അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മകന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലാവുന്നത്.sumalatha
തൂവാനത്തുമ്പികള്‍ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മുഴുവന്‍ ഇഷ്ടവും പിടിച്ചുപറ്റിയ കന്നട നടിയാണ് സുമലത. ഇന്നും സുമലത എന്ന പേര് കേള്‍ക്കുമ്പോള്‍ ആ വിന്റേജ് കാലം ഓര്‍ക്കാത്ത മലയാളികളില്ല. ചുവന്ന വട്ടപ്പൊട്ടും, സാരിയും, കരിമഷി എഴുതിയ കണ്ണുകളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ പദ്മരാജന്റെ നായിക. മോഹന്‍ലാല്‍ – സുമലത ജോഡി അതോടെ ഹിറ്റായി.

തൂവാനത്തുമ്പികള്‍ക്ക് പുറമെ നാല്‍പതോളം സിനിമകള്‍ സുമലത മലയാളത്തില്‍ ചെയ്തിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല, കന്നടയിലും തെലുങ്കിലും തമിഴിലും സജീവമായിരുന്നു. അമ്പരീഷുമായുള്ള വിവാഹത്തിന് ശേഷവും അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്തിരുന്നില്ല. മകന്‍ ജനിച്ചതിന് ശേഷവും അഭിനയം തുടര്‍ന്ന നടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോഴാണ് അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്തത്. ഇടയിക്ക് ചില കന്നട സിനിമകളൊക്കെ ചെയ്തിരുന്നു.

മകന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് സുമല പങ്കുവച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാവുന്നത്. മകന്‍ കുഞ്ഞായിരുന്നപ്പോഴുള്ള ഒരു ഫോട്ടോയും, ഇപ്പോഴത്തെ ഒരു ഫോട്ടോയും ചേര്‍ത്ത് വച്ചാണ് പോസ്റ്റ്, എന്റെ ജീവിതത്തില്‍ കിട്ടിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ എന്ന് സുമലത പറയുന്നു.

‘എന്റെ പ്രിയപ്പെട്ട അഭി, ജീവിതം എനിക്ക് തന്ന ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നീ. നിന്റെ ജീവിതത്തിലെ ഓരോ നിമിഷവും ഘട്ടവും ഞാന്‍ വിലമതിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു. നിന്റെ ജന്മദിനത്തില്‍, നിനക്ക് ഒരിക്കലും അവസാനിക്കാത്ത സന്തോഷം ഞാന്‍ നേരുന്നു. നീ എന്നും അന്വേഷിക്കേണ്ടതും നേടേണ്ടതും അതാണ്, എപ്പോഴും സന്തോഷം’- സുമലത കുറിച്ചു

1991 ല്‍ ആണ് കന്നട നടനും രാഷ്ട്രീയക്കാരനുമായ അമ്പരീഷുമായുള്ള സുമലതയുടെ വിവാഹം കഴിഞ്ഞത്. 1993 ല്‍ മകന്‍ അഭിഷേകിന് ജന്മം നല്‍കി. അഹൂതി, അവതാര പുരുഷന്‍, ന്യൂ ഡല്‍ഹി പോലുള്ള ചിത്രങ്ങള്‍ മകന്‍ ജനിച്ചതിന് ശേഷമാണ് സുമലത ചെയ്തത്. ദേശീയ അംഗീകാരം തേടിയെത്തിയതും അതിന് ശേഷമാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *