സുരേഷ് ഗോപിക്ക് 100 ഏക്കർ സ്ഥലം, രണ്ടരക്കോടിയിലധികം വിലവരുന്ന എട്ട് വാഹനങ്ങൾ..സ്വത്ത് വിവരം കേട്ടാൽ ഞെട്ടും .
സുരേഷ് ഗോപിയുടെ പേരിലുള്ള സ്ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 4,07,51,412.51 രൂപയെന്ന് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തൽ. കൈവശം പണമായുള്ളത് 44,000 രൂപയാണ്. 53.30 ലക്ഷം രൂപയുടെ സ്വർണവും(1025 ഗ്രാം) വിവിധ ബാങ്കുകളിലായി 24 ലക്ഷം രൂപ നിക്ഷേപമുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. വിവിധ ബാങ്കുകളിലായി 61 ലക്ഷം രൂപയുടെ വായ്പയുണ്ട്.
സുരേഷ് ഗോപിയുടെ ആകെ വരുമാനം 2023-24 വർഷത്തെ ആദായ നികുതി റിട്ടേൺ അടിസ്ഥാനമാക്കി 4 കോടി 68 ലക്ഷം രൂപയാണെന്നാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഏഴ് ലക്ഷം രൂപയുടെ മ്യൂച്വൽ ഫണ്ട് / ബോണ്ട് നിക്ഷേപങ്ങളും 67 ലക്ഷം രൂപയുടെ പോസ്റ്റൽ സേവിങ് / പോളിസിയും ഉണ്ട്.
തിരുനെല്‍വേലി വില്ലേജില്‍ 82.4 ഏക്കറും സൈദാപേട്ടില്‍ 40 സെന്റും കൃഷിഭൂമിയും സുരേഷ് ഗോപിയുടെ പേരിലുണ്ട്. ഈ സ്ഥലങ്ങളുടെ വിപണി മൂല്യം 99,60,000 രൂപയാണ്. ശാസ്തമംഗലം വില്ലേജില്‍ രണ്ട് സര്‍വ്വേ നമ്പറിലായി കാര്‍ഷികേതര ഭൂമിയും സുരേഷ് ഗോപിയുടെ പേരിലുണ്ട്. സുരേഷ് ഗോപിയുടെ പേരിലുള്ള വാഹനങ്ങളെ കുറിച്ചും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 2 കോടി 53 ലക്ഷം വില വരുന്ന എട്ടുവാഹനങ്ങളാണ് സുരേഷ് ഗോപിക്കുള്ളത്, ഇതിൽ 9124,000 രൂപയുടെ കാരവനും 17,70,000 രൂപയുടെ കാരവനും ഉണ്ട്.
സുരേഷ് ഗോപിയുടെ പങ്കാളി രാധികയുടെ കൈവശം 54.60 ലക്ഷം രൂപയുടെ മൂല്യമുള്ള 1050 ഗ്രാം സ്വര്‍ണ്ണാഭരണമുണ്ട്. ഭാര്യയുടെ വരുമാനം 4.13 ലക്ഷം രൂപയാണ്. ഭാര്യയുടെ പേരിൽ 18216081.97 രൂപയുടെ സ്ഥാവര ജംഗമ വസ്തുക്കളുണ്ട്.
@All rights reserved Typical Malayali.
Leave a Comment