സുധിയുടെ മക്കളെ പൊന്നുപോലെ നോക്കണം! ഒരു കുറവും വരുത്തരുത്! രേണുവിനെ വീഡിയോ കോളില്‍ വിളിച്ച് സുരേഷ് ഗോപി

കൊല്ലം സുധിയുടെ ഏറ്റവും വലിയൊരു സ്വപ്‌നമായിരുന്നു സ്വന്തമായൊരു വീട്. നീയും മക്കളും എന്നും വാടകവീട്ടില്‍ കഴിയേണ്ടി വരില്ല. നമുക്കൊരു വീടുണ്ടാക്കണം എന്ന് അദ്ദേഹം എപ്പോഴും പറയാറുണ്ടായിരുന്നുവെന്ന് ഭാര്യ രേണു പറഞ്ഞിരുന്നു. മനസിലെ ആഗ്രഹം സഫലമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. ബാധ്യതകളൊക്കെ തീര്‍ത്ത് വീട് എന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് സുധി ആരോടും പറയാറില്ലെന്നായിരുന്നു സഹപ്രവര്‍ത്തകരെല്ലാം പറഞ്ഞത്. വീട് എന്നത് അവന്റെ വലിയ സ്വപ്‌നമായിരുന്നു എന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. അത് സഫലമാക്കുമെന്ന് രേണുവിനും മക്കള്‍ക്കും ഉറപ്പ് കിട്ടിയിരുന്നു. ഇപ്പോഴിതാ സുധിലയം എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞിരിക്കുകയാണ്.

ചെറിയൊരു വീടായിരുന്നു സുധിച്ചേട്ടന്റെ മനസില്‍. ഒരു ഹാള്‍, രണ്ട് മുറി, ബാത്ത്‌റൂം, അടുക്കള അതായിരുന്നു ആള്‍ ആഗ്രഹിച്ചതെന്നായിരുന്നു രേണു പറഞ്ഞത്. പുതിയ വീട്ടിലേക്ക് മാറുന്നതില്‍ സന്തോഷമുണ്ട് അതുപോലെ തന്നെ സങ്കടവും. സുധിച്ചേട്ടന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാവും എന്നായിരുന്നു രേണു പ്രതികരിച്ചത്. സുധിയുടെ കുടുംബാംഗങ്ങളും രേണുവിന്റെ ബന്ധുക്കളും സുധിയുടെ സുഹൃത്തുക്കളുമെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങിന്റെ വീഡിയോകള്‍ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

വീഡിയോ കോളിലൂടെയായി സുരേഷ് ഗോപിയും രേണുവിനോട് സംസാരിച്ചിരുന്നു. കെഎസ് പ്രസാദ്, പ്രജോദ്, സാജു നവോദയ ഇവരെല്ലാം ചടങ്ങിലേക്ക് എത്തിയിരുന്നു. മുഖത്തൊക്കെ നല്ല തെളിച്ചമായി. സന്തോഷമുണ്ട് ഇങ്ങനെ കാണാന്‍ പറ്റുന്നതില്‍. സന്തോഷിക്കുന്ന കൂട്ടത്തില്‍ സുധിയെക്കുറിച്ചുള്ള നൊമ്പരം ഉള്ളിലുണ്ടെന്ന് അറിയാം. സുധി അവിടെ തന്നെയുണ്ട്. സുധിയുടെ മോനെ പൊന്ന് പോലെ നോക്കണം. അവനൊരു കുറവും വരുത്തരുതെന്നുമായിരുന്നു സുരേഷ് ഗോപി രേണുവിനോട് പറഞ്ഞത്. അതെയെന്നായിരുന്നു രേണു തിരിച്ച് പറഞ്ഞത്. മക്കളുടെ കാര്യങ്ങളൊക്കെ നോക്കി മുന്നോട്ട് പോവാനാണ് തീരുമാനമെന്ന് മുന്‍പ് രേണു പറഞ്ഞിരുന്നു.

മരിച്ചു എന്നെനിക്ക് ഈ നിമിഷം വരെ തോന്നിയില്ല. എന്താണെന്നറിയില്ല. പ്രോഗ്രാമിന് ദൂരെ പോയേക്കുകയാണ് ഏട്ടന്‍. ഏട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ എവിടെയോ പോയി പെട്ട് നില്‍ക്കുവാ വാവൂട്ട എന്നായിരുന്നു സുധിയെക്കുറിച്ച് രേണു കുറിച്ചത്. സത്യം പറയട്ടെ ഞാന്‍ ഇപ്പോഴും പ്രതീക്ഷിക്കുന്നുണ്ട് ഏട്ടന്‍ ഒരു ദിവസം വരുമെന്ന് എന്നും രേണു പറഞ്ഞിരുന്നു. സുധി കൂടെയില്ലെന്ന സത്യം ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ലെന്നായിരുന്നു പ്രിയപ്പെട്ടവരും പറഞ്ഞത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *