മൂന്നര വയസ്സുള്ള തന്റെ കുട്ടിയെ ഉപേക്ഷിച്ച് അമ്മ ആറു മാസത്തിനിടെ ഒളിച്ചോടിയത് രണ്ടുവട്ടം സംഭവം കാസർഗോഡ്

വിവാഹിതരായ സ്ത്രീകൾ ഇന്ന് കുടുംബത്തെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകൻമാർക്കൊപ്പം ഇറങ്ങിപ്പോകുന്ന വാർത്തകൾ നിത്യസംഭവമായി മാറിയിരിക്കുന്ന ഒരു നാടാണ് കേരളം. അത്തരത്തിൽ തൃക്കരിപ്പൂരിൽ നിന്നും എത്തുന്നത് ഒരു അമ്പരപ്പിക്കുന്ന വാർത്ത തന്നെയാണ്. മൂന്നര വയസ്സുള്ള മകനെ ഉപേക്ഷിച്ച് വീട്ടമ്മ രണ്ടാമത് ഒളിച്ചോടി എന്ന വാർത്തയാണ് ഇത്. ആറുമാസം മുൻപേ ടാക്സി ഡ്രൈവർക്കൊപ്പം ഒളിച്ചോടി തിരിച്ചുവന്ന വീട്ടമ്മയാണ് ഇപ്പോൾ വീണ്ടും ഒളിച്ചോടിരിക്കുന്നത്. തൃക്കരിപ്പൂർ ഒളവറ സ്വദേശിനിയാണ് വീട്ടമ്മ. ഭർത്താവിന്റെ പാണപുഴയിലെ വീട്ടിൽ നിന്നുമാണ് മൂന്നര വയസ്സുള്ള കുട്ടിയെയും ഉപേക്ഷിച്ചുകൊണ്ട് ഇവർ നാടുവിട്ടത്.

ആറുമാസം മുൻപ് ഇവർ ഒളിച്ചോടി പോയ സമയത്ത് ഇവരെ പോലീസ് പിടികൂടിയിരുന്നു. തിരിച്ചെത്തിയ ഇവർക്ക് കൗൺസലിംഗ് നൽകുകയാണ് ചെയ്തത്. ഒപ്പം ഇവരുടെ ഭർത്താവ് ഇവരെ സ്വീകരിക്കുവാൻ തയ്യാറാവുകയും ചെയ്തു. സംഭവത്തിൽ ബന്ധുക്കൾ ആയിരുന്നു പരാതി നൽകിയത്. ഇപ്പോൾ ഇവർ രണ്ടാമതും ഒളിച്ചോടി എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്. മൂന്നര വയസ്സ് മാത്രം പ്രായമുള്ള മകനെ ഉപേക്ഷിച്ചാണ് ഇവർ ഒളിച്ചോടിയത് എന്നത് ഏറ്റവും അമ്പരപ്പിക്കുന്ന ഒരു വസ്തുതയാണ്.

സമിശ്രമായ അഭിപ്രായങ്ങളാണ് ഈ ഒരു വാർത്തയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുമിച്ച് ഒരു ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ല എങ്കിൽ തീർച്ചയായും ആ ബന്ധത്തിൽ നിന്നും പുറത്തു കടക്കുക തന്നെ വേണമെന്നാണ് ഒരുപറ്റം ആളുകൾ പറയുന്നത്. എന്നാൽ അത് തികച്ചും മാന്യമായ രീതിയിൽ ആയിരിക്കണം എന്നും ചിലർ പറയുന്നുണ്ട്. അങ്ങേയറ്റം മാന്യമായി തന്നെ അത് ചെയ്യണം.

അല്ലാതെ സ്വന്തം കുഞ്ഞിനെയും ഉപേക്ഷിച്ച് ആരോടും പറയാതെ പോവുകയല്ല വേണ്ടത്. ഭർത്താവിനൊപ്പം ജീവിക്കാൻ താല്പര്യമില്ലായിരുന്നുവെങ്കിൽ അത് പറഞ്ഞു അയാളെ മനസ്സിലാക്കിയതിനു ശേഷം മാന്യമായി നിങ്ങൾക്ക് ഡിവോഴ്സ് നേടാമായിരുന്നില്ലേ. എന്നും ചിലർ ചോദിക്കുന്നുണ്ട്. ഇത്തരത്തിൽ ചെയ്യുന്നത് തീരെ മോശമായിപ്പോയി എന്നാണ് മറ്റുചിലർ അഭിപ്രായപ്പെടുന്നത്. ഇത്തരം വാർത്തകൾ നമുക്ക് നൽകുന്ന അമ്പരപ്പ് ചെറുതല്ല എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു. മാതാപിതാക്കളുടെ ഇത്തരം സ്വഭാവങ്ങളിൽ ഉരുകിപ്പോകുന്നത് പലപ്പോഴും ഒന്നുമറിയാത്ത കുഞ്ഞുങ്ങൾ ആയിരിക്കും. അനാഥത്വത്തിലേക്ക് വലിച്ച് എറിയപ്പെടുന്നതും ഇവർ തന്നെയാണ് എന്നതാണ് സത്യം. ഏറെ വേദനയോടെ തന്നെയാണ് ഈ ഒരു വാർത്തയെ ആളുകൾ നോക്കിക്കാണുന്നത്. മൂന്നര വയസ്സുള്ള കുഞ്ഞിന്റെ കാര്യമാണ് ഓരോരുത്തരിലും വേദന നിറച്ചു കൊണ്ടിരിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *