എന്നും രാവിലെ വിളിച്ചു ഉണര്‍ത്തണം..കാവ്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ ദിലീപ് പറഞ്ഞത് കേട്ട് ഞെട്ടി ആരാധകര്‍

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡിയാണ് ദിലീപും കാവ്യ മാധവനും. ഓൺ സ്‌ക്രീനിലെ പ്രേക്ഷകരുടെ ഇഷ്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുത്തത്.2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. മകൾ മീനാക്ഷിയുടെ നിർബന്ധപ്രകാരമാണ് രണ്ടാമത് ഒരു വിവാഹത്തെ കുറിച്ച് ചിന്തിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. ഏറെനാൾ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹ പ്രഖ്യാപനം വന്നത്. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ. മഹാലക്ഷ്‍മി എന്നൊരു മകൾ ഉണ്ട് ഇവർക്ക്.

വിവാഹശേഷം സിനിമകളിൽ നിന്ന് വിട്ടുനിൽക്കുകയാണ് കാവ്യ ഇപ്പോൾ. മഹാലക്ഷ്‍മിയുടെ കാര്യങ്ങൾ നോക്കി വീട്ടിൽ തന്നെയാണ് താരം. പൊതുവേദികളിലും വളരെ വിരളമായി മാത്രമാണ് കാവ്യ എത്താറുള്ളത്. വിശേഷ ദിവസങ്ങളിൽ ആരാധകർക്കായി തങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങൾ ദിലീപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവയ്ക്കാറുണ്ട്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *