മകളുടെ വിവാഹത്തിന് ഇനി ദിവസങ്ങള്‍ മാത്രം..!! പക്ഷെ.. സുരേഷ് ഗോപിയും ഭാര്യയും ഭയപ്പാടില്‍..!! അരുതാത്തതൊന്നും സംഭവിക്കല്ലേയെന്ന് രാധിക..!!

മകളുടെ വിവാഹം നടക്കാൻ പോകുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് താനെന്ന് സുരേഷ് ഗോപി. ഗരുഡൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി എത്തിയപ്പോൾ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.പണ്ടുകാലത്ത് ആർഭാടവിവാഹത്തിനോട് യോജിപ്പ് ഉണ്ടായിരുന്നില്ല. എന്നാൽ നമ്മൾ മകന്റെയോ മകളുടെയോ വിവാഹം നടത്തുമ്പോൾ ഒരു മാർക്കറ്റ് കൂടിയാണ് ഉണരുന്നത്. അവർക്കും അതിന്റെ ഗുണങ്ങൾ ലഭിക്കുന്നു. പലർക്കും പല രീതിയിൽ ഒരു വിവാഹം സഹായം ആകുമെന്നും, മകളുടേതും ആർഭാട വിവാഹം ആയിരിക്കുമെന്ന സൂചനയും അദ്ദേഹം നൽകി.എന്റെ ചെറുപ്പത്തിൽ വീട്ടിലേക്ക് കൊച്ചു കൊഞ്ഞുങ്ങളെ കൊണ്ട് ആരെങ്കിലും വന്നാൽ എനിക്ക് കുഞ്ഞിനെ താ എന്ന് ഞാൻ പറയും. എന്നാൽ ഞാൻ കൊച്ചു പയ്യനാ എടുക്കാൻ ആകില്ല എന്ന് പറഞ്ഞുകൊണ്ട് എനിക്ക് തരാതെ മാറ്റി നിർത്തുമായിരുന്നു. അതെനിക്ക് വലിയ സങ്കടം ആണ് നൽകിയത്. എനിക്ക് കുഞ്ഞുങ്ങൾ എന്ന് പറയുമ്പോൾ അമ്മിഞ്ഞ പാലാണ് കണ്ണിൽ നിന്നും വരുന്നത്. കുഞ്ഞുങ്ങളുടെ മുഖത്തും കവിളിലും ഒക്കെ അമ്മയുടെ മണമാണ് ഉള്ളത്. അതൊക്കെ എനിക്ക് വലിയ പ്രശ്നം ആണ്- സുരേഷ് ഗോപി ഇമോഷണൽ ആകുന്നു.ട്രോളുകൾ വരുമ്പോൾ എനിക്ക് ദുഖമില്ല. ഞാൻ എന്തിനാണ് ദുഖിക്കുന്നത്. അതൊക്കെ വളരെ ക്രിയേറ്റിവ് ആയി വരുന്ന സംഗതികൾ അല്ലെ- സുരേഷ് ഗോപി ചോദിക്കുന്നു. ഞാൻ പറയുന്നത് എന്റെ ഹൃദയത്തിനു സ്വന്തം, അത് വളച്ചൊടിക്കുന്നത് അവരുടെ രീതി. പിണങ്ങിയിട്ട് പണി കിട്ടിയിട്ടുണ്ടോ എന്ന് അവതാരകർ ചോദിക്കുമ്പോൾ, മമ്മുക്കയോട് പിണങ്ങിയാൽ പോലും അവൻ അങ്ങിനെയാണ് അത് കാര്യം ആക്കണ്ട എന്നാകും പറയുക- സുരേഷ് ഗോപി പറയുന്നു.എന്റെ നഷ്ടപെട്ട മകളുടെ നിറം ഞാൻ വിചാരിക്കുന്നത് രസ്മലായിയുടെ നിറം എന്നാണ്. രാധിക ഗർഭിണി ആയിരുന്നപ്പോൾ ഞാൻ പരമ്പര സിനിമയുടെ ഷൂട്ടിലാണ്. ആ സമയം ഞാൻ എപ്പോൾ തിരികെ വീട്ടിൽ പോയാലും സുലു ഇത്ത അല്ലെങ്കിൽ മമ്മുക്ക വിളിക്കും. എത്ര വെളുപ്പിന് ആണെങ്കിലും രാധികക്ക് വേണ്ടി ഇത് ഉണ്ടാക്കി എന്റെ കൈയ്യിൽ തന്നുവിടും. അവൾ ആകെ തിന്നിരിക്കുന്ന മധുരം അതായിരുന്നു. മമ്മുക്കക്ക് ഇത് ഒരിക്കൽ ഞാൻ ഡൽഹിയിൽ നിന്നും കൊണ്ട് കൊടുത്തു, ഇതിന്റെ പിന്നിലെ കഥ അറിയാമോ എന്ന് ചോദിച്ചപ്പോൾ അറിയില്ല എന്ന് പറഞ്ഞു. അതെനിക്ക് സങ്കടമായി ഞാൻ പിണങ്ങി. ഇനിയും പിണങ്ങും.ഒരു വീക്ക് ഒന്നും ആഘോഷം ഒന്നും ഉണ്ടാകില്ല. എന്റെ മകളുടെ വിവാഹം എങ്ങനെ ആയിരിക്കണം എന്ന രീതി പണ്ട് ഞാൻ തീരുമാനിച്ചിരുന്നു. പക്ഷെ എന്റെ ഭാര്യയുടെയും മക്കളുടെയും ഇഷ്ടം ഞാൻ നോക്കണം. ദൈവം എന്നെ സമ്മതിക്കുന്ന തരത്തിൽ ഞാൻ ആ വിവാഹം നടത്തും. പണ്ടൊക്കെ ആർഭാട കല്യാണത്തിനു ഞാൻ എതിരായിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി പണം ഉള്ളവൻ മക്കളുടെ വിവാഹം ആർഭാടം ആകുമെന്ന്. ഞാൻ പണം ഉള്ളവനല്ല എന്നെക്കൊണ്ട് ആകുംപോലെ നടത്തും.

അംബാനി അഞ്ഞൂറ് കൂടി ചിലവിട്ട് വിവാഹം നടത്തുമ്പോൾ പലവിധ വകുപ്പുകളിലേക്ക് ആണ് ആ പണം എത്തുന്നത്. അപ്പോൾ നമ്മൾ മറിച്ചു ചിന്തിക്കുന്നത് തെറ്റായ ചിന്താഗതി അല്ലെ. മാർക്കറ്റ് ഉണരണം എങ്കിൽ അതി ധനികരായ അച്ഛനും അമ്മയ്ക്കും ഒരുപാട് പെൺകുട്ടികൾ ഉണ്ടാകട്ടെ എന്നാണ് ആഗ്രഹം.
ഒരു ഉപദേശവും മകൾക്ക് ഞാൻ നൽകിയിട്ടില്ല. പിജിക്ക് പോകും മുൻപേ അവളെ പിടിച്ചുവിവാഹം കഴിപ്പിച്ചതാണ്. ആദ്യം അവൾ പോകും. പിന്നാലെ അവനും പോകും. അവൾ പഠിക്കുന്നതിലൂടെ എനിക്ക് ആണ് അതിന്റെ ഗുണം. അവൾ എന്റെ കണ്ടന്റ് മാനേജർ ആണ്. ആദിവാസികളുടെ തന്നെ വിഷയങ്ങൾ എല്ലാം ചൂണ്ടികാണിച്ചുതന്നത് അവളാണ്. ഞാൻ അതിന് ശമ്പളം കൊടുക്കുന്നുണ്ട്.ജോയ് മാത്യു ഭാര്യക്ക് അൻപതിനായിരം കൊടുക്കുന്ന വാർത്ത ഞാൻ കണ്ടപ്പോൾ എനിക്ക് സങ്കടമായി എന്റെ ഭാര്യ അതിനു സമ്മതിക്കാഞ്ഞതിനു. അടുത്തമാസം മുതൽ അഞ്ചുലക്ഷം വരെ ഞാൻ അവൾക്ക് ശമ്പളം കൊടുക്കും.
മകളുടെ വിവാഹത്തെക്കുറിച്ചും സുരേഷ്‌ഗോപി പറഞ്ഞു. ഞാൻ ഭയങ്കര എക്സൈറ്റഡാണ്‌. എങ്ങനെ ഒരു മകളെ ഒരുത്തൻറെ കൂടെ നിഷ്കരുണം പറഞ്ഞു വിടുന്നു എന്ന് ചോദിച്ച ഇടത്തുനിന്നും ഒരു മകളെ ഒരാളുടെ കൈ പിടിച്ചുകൊടുത്തു പുതുജീവിതത്തിലേക്ക് വിടുക എന്നുള്ളിടത്തേക്ക് മാറിയിരിക്കുന്നു ഞാൻ. ആ മൊമെന്റിനു വേണ്ടി കാത്തിരിക്കുന്നു എന്ന് സുരേഷ് ഗോപി പറയുമ്പോൾ മകളെ വിവാഹം കഴിപ്പിച്ചുവിട്ടിട്ട് അന്ന് കിടന്നു ഉറങ്ങുമോ എന്ന മറുചോദ്യമാണ് അവതാരകർ ചോദിച്ചത്. എന്നാൽ അവൾ എന്റെ കൂടെ ആയിരിക്കും മിക്കവാറും എന്നാണ് തമാശയായി സുരേഷ് ഗോപി പറഞ്ഞത്.മക്കളെ വിവാഹം കഴിപ്പിക്കാൻ ഉള്ള അവസ്ഥയിലേക്ക് എത്തിച്ചത് രാധികയാണ്. ഞാൻ നാടുനീളം സിനിമ ചെയ്തു നടന്നപ്പോൾ അവളാണ് കുടുംബം നോക്കിയത്. പലവിധ അസംതുലനാവസ്ഥയെ തരണം ചെയ്താണ് അവൾ കുടുംബം നോക്കിയത്. ആ വീടിനോട് ആയിരുന്നു ജനങ്ങൾക്ക് എന്നെക്കാളും കൂടുതൽ ഇഷ്ടം. ഞാൻ ഇത്രയും കാലം കൊടുക്കാതിരുന്നതെല്ലാം അവൾക്ക് ഇനി ശമ്പളമായി ഞാൻ കൊടുക്കും. എന്റെ സ്വത്തിന്റെ പാതി പാതി അവളുടെ പേരിലാണ്. അങ്ങനെയാണ് ഞാൻ രെജിസ്റ്റർ ചെയ്തിരിക്കുന്നത്- സുരേഷ് ഗോപി മനസ്സ് തുറന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *