അത് ചെയ്യരുത് ഇത് ചെയ്യരുത് എന്നൊന്നും പറയില്ല, അങ്ങ് കൂടെ നിൽക്കും; സങ്കടം വന്നാൽ അച്ഛനെ അമ്മ ചേർത്തുനിർത്തും

എന്നെന്നും ആർക്കും അസൂയ തോന്നുന്ന ഒരു താര ദാമ്പത്യമാണ് സുരേഷ് ഗോപി രാധിക ദമ്പതികളുടേത്. വേർപെട്ടുപോയ മകൾ ലക്ഷ്മിയടക്കം അഞ്ചു കുഞ്ഞുങ്ങൾ ആയിരുന്നു ഇരുവർക്കും. മകളുടെ വേർപാട് താങ്ങാവുന്നതിനും അപ്പുറമായിരുന്നു ഇരുവർക്കും. ഇന്നും ആ മകളോടുള്ള സ്നേഹമാണ് ഇരുവരുടെയും നെഞ്ചിനുള്ളിൽ. തിരുവനന്തപുരത്തെ ലക്ഷ്‌മിയെന്ന വീട്ടിൽ എന്നും മൂത്തമകൾ കഴിഞ്ഞേ മറ്റെന്തും ഉള്ളൂ ഇവർക്ക് എന്നാണ് പ്രിയപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നത്.

പല വേദികളിലും മകളോടുള്ള സുരേഷ് ഗോപിയുടെ സ്നേഹം അദ്ദേഹം തുറന്നുപറഞ്ഞിട്ടുമുണ്ട്. ഭാഗ്യ, ഭാവ്നി, ഗോകുൽ, മാധവ് എന്നിങ്ങിനെ നാലുമക്കളാണ് രാധികയ്ക്കും സുരേഷ് ഗോപിയ്ക്കും ഇപ്പോൾ . നല്ലൊരു ഗായികയായി പേരെടുക്കേണ്ടിയിരുന്ന രാധിക സ്വന്തം ഇഷ്ടത്തിനാണ് അത് ഉപേക്ഷിച്ച് മക്കൾക്കും കുടുംബത്തിനും മുൻ‌തൂക്കം നൽകിയത് എന്ന് സുരേഷ് ഗോപി മുൻപ് പറഞ്ഞിട്ടുണ്ട്. അതുതന്നെയാണ് ഇപ്പോൾ മകൻ ഗോകുലും കഴിഞ്ഞദിവസവും മാധ്യമങ്ങളോട് പറഞ്ഞത്.

അച്ഛന്റെ ശക്തി, ഞങ്ങളുടെ എല്ലാംഎല്ലാം അമ്മയാണ്. ഒന്നിനും ഒരു കാര്യത്തിലും നോ പറയുന്ന ആളല്ല ഞങ്ങളുടെ അമ്മ, ഞങ്ങളുടെ അച്ഛന്റെ പാർട്ണർ ആണ് അദ്ദേഹത്തിന്റെ ശക്തി എന്നാണ് ഗോകുൽ പറയുന്നത്.

അച്ഛനെ വളരാൻ ഏറ്റവും കൂടുതൽ സ്‌പെയ്‌സ് കൊടുത്തിട്ടുള്ളതും അച്ഛൻ ഒന്ന് സങ്കടപ്പെട്ടാൽ ഏറ്റവും കൂടുതൽ പിന്തുണ നൽകി, അത് സൈലന്റ് ആയിട്ടാണ് എങ്കിലും അച്ഛന്റെ ഒപ്പം നിൽക്കുന്ന ആളാണ് ഞങ്ങളുടെ അമ്മ. അച്ഛനെ മാത്രമല്ല ഞങ്ങൾ മക്കളെയും അമ്മ അങ്ങനെ ആണ് ട്രീറ്റ് ചെയ്യുന്നത്. അവർ രണ്ടാളും മക്കൾ എന്ന നിലയിൽ ഞങ്ങൾക്ക് തരുന്ന പിന്തുണ പറയാതിക്കാൻ ആകില്ല. ഇന്നത് തെറ്റ് ശരി എന്ന് ഒന്നും ഞങ്ങൾക്ക് ഒരു പരിധിയിൽ കൂടുതൽ പറഞ്ഞു തന്നിട്ടില്ല. ഞങ്ങൾ അത് കണ്ടറിഞ്ഞു പെരുമാറുകയാണ് പതിവ്.

തെറ്റ് ചെയ്തതിനു ശിക്ഷ ഒന്നും നമ്മുക്ക് തന്നിട്ടില്ല. എല്ലാം കണ്ടറിഞ്ഞു നിൽക്കാനും എല്ലാ കാര്യങ്ങളും വളരെ നല്ല രീതിയിൽ നടത്താനും കഴിയുന്നതുകൊണ്ടാകാം എന്റെ അച്ഛൻ ഇത്രയും നല്ല രീതിയിൽ വിജയിച്ചത് എന്ന് ഞാൻ വിശ്വസിക്കുന്നു.

ഭരണ കാര്യങ്ങളിൽ അച്ഛനെ ഉപദേശിക്കാൻ ഒന്നും ഞാൻ വളർന്നിട്ടില്ല. ഞങ്ങൾ അച്ഛന്റെ പ്രായവും, എക്സ്പീരിയൻസും വച്ച് നോക്കുമ്പോൾ ഏഴയലത്തു എത്താനുള്ള യോഗ്യത ഞങ്ങൾക്കില്ല. രാജ്യത്തിൻറെ ഒരു പരമോന്നത സീറ്റ് കൈകാര്യം ചെയ്യുന്ന വ്യക്തിയാണ് ഇപ്പോൾ അദ്ദേഹം അതിൽ ഞാൻ ഒരു സിറ്റിസൺ മാത്രമാണ്- ഗോകുൽ പറഞ്ഞു

ജീവിതത്തിൽ ഒരുപാട് ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയ ആളാണ് സുരേഷ് ഗോപി അപ്പോഴൊക്കെയും രാധിക ആയിരുന്നു കൂട്ടായി ഉണ്ടായിരുന്നത്. ഇതിനിടയിൽ പിന്നണി ഗാനരംഗത്തേക്കും രാധിക ചുവട് വച്ചിരുന്നു. “രണ്ടുസിനിമകളിൽ ആണ് എനിയ്ക്ക് പാടാൻ സാധിച്ചത്. അതിൽ ഒന്നിൽ ചൈൽഡ് വോയ്‌സ് ആയിരുന്നു. മനഃപൂർവ്വം പാടാതെ ഇരുന്നതല്ല. ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോൾ തന്നെ വിവാഹം കഴിഞ്ഞു. ആ വര്ഷം കഴിഞ്ഞപ്പോൾ തന്നെ മോളും ആയി. അപ്പോഴേക്കും മൂന്നാം വര്ഷം ആയി”, അങ്ങനെ പഠനം പാതി വഴി ഉപേക്ഷിക്കേണ്ടി വന്ന കഥയും ഒരിക്കൽ രാധിക പറഞ്ഞിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *