രാധിക ചെറിയ അസൂയക്കാരിയാണ്… കുറച്ചു വാശിയുമുണ്ട്.. സുരേഷ് ഗോപിയുടെ നടുവൊടിഞ്ഞ സംഭവം…

സുരേഷ് ഗോപി അഭിനയിച്ച് തിയറ്ററുകളില്‍ എത്തിയ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആണ് ഗരുഡന്‍. അഞ്ചാം പാതിരായ്ക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കിയ ഈ ചിത്രം, 12 വർഷത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത ഉള്ള ചിത്രം കൂടിയാണ്. പ്രേക്ഷകരുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന അഭിപ്രായങ്ങളാണ് തീയറ്ററുകളിൽ നിന്നും ലഭിക്കുന്നത്.
ഹൈലൈറ്റ്:കഴിഞ്ഞ കുറച്ചു ദിവസന്തങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് മലയാള സിനിമയുടെ ആക്ഷൻ ഹീറോ സുരേഷ് ഗോപി. ആദ്യം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരെ കാണുന്നതിനിടയിൽ ഒരു മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ച് സുരേഷ് ഗോപി സംസാരിക്കുവാൻ ശ്രമിച്ചത് ആയിരുന്നു വിവാദമായതും വാർത്തകളിൽ നിറഞ്ഞതും. മാധ്യമപ്രവർത്തക അസ്വസ്ഥത പ്രകടിപ്പിച്ച് കൈ മാറ്റാൻ ശ്രമിക്കുകയും അത് വക വയ്ക്കാതെ സുരേഷ് ഗോപി കൈ മാറ്റാതെ നിൽക്കുകയുമായിരുന്നു. ഈ വിവാദങ്ങളെ തുടർന്ന് മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ മാപ്പു പറഞ്ഞ് സുരേഷ് ഗോപി രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്തുവെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു.ഇന്നിതാ വീണ്ടും അടുത്ത വിവാദത്തിലേക്ക് സുരേഷ് ഗോപി എത്തിയിരിക്കുകയാണ്. മാധ്യമ പ്രവർത്തകയുടെ തോളിൽ കെെവച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഇന്ന് മാധ്യമപ്രവർത്തകർ അദ്ദേഹത്തോട് ഉന്നയിക്കുന്നതിനിടെ ഒരു വനിതാ മാധ്യമപ്രവർത്തകയോട് അദ്ദേഹം രൂക്ഷമായി പ്രതികരിച്ചത് വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ്. തൃശ്ശൂരിൽ ഗരുഡൻ സിനിമ കാണാനെത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ആയിരുന്നു സംഭവം. ഇതിനിടയിൽ ഇലക്ഷനുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുന്നത്. “മമ്മൂക്ക എന്നോട് ഈ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു നീ ഇനി ഇലക്ഷന് നിൽക്കല്ലേ എന്ന്. നീ ഇലക്ഷന് നിന്ന് ജയിച്ചാൽ പിന്നെ നിനക്ക് ജീവിക്കാൻ ഒക്കത്തില്ലെടാ. ഇപ്പോൾ നീ രാജ്യസഭയിൽ ആയിരുന്നപ്പോൾ ആ ബുദ്ധിമുട്ട് ഇല്ല. കാരണം നിനക്ക് ബാധ്യത ഇല്ല.

ചെയ്യാൻ ഉള്ളത് ചെയ്യാമെങ്കിൽ ചെയ്താ മതി. വോട്ട് തന്നു ജയിപ്പിച്ചു വിട്ടാൽ അങ്ങിനെ അല്ല നിന്നെ വട്ടം കറക്കും. ഞാൻ പറഞ്ഞു മമ്മൂക്ക, ഇത് ഒരു തരം എക്സ്റ്റസി ആണ്. ഞാൻ അതിൽ ഭയങ്കരമായി സന്തോഷിക്കുന്നുണ്ട് എന്ന്. മമ്മൂക്ക പെട്ടെന്ന് ദേഷ്യപ്പെട്ടിട്ട് എന്ന പിന്നെ എന്ത് കുന്തമെങ്കിലും ആകട്ടെ എന്ന് പറഞ്ഞു. പുള്ളി അതിന്റെ ഒരു നല്ല വശം വച്ച് സംസാരിച്ചതാണ്. പക്ഷെ എനിക്ക് ഇത് ഇഷ്ടമാണ്. കോവിഡ് കാലത്തെ എനിക്ക് തരണം ചെയ്തു വരാൻ പറ്റിയെങ്കിൽ എന്റെ ട്രിപ്പിൾ പിഎച്ച്ഡി അവിടെ കഴിഞ്ഞിരിക്കുന്നു. ഇത്രയൊക്കെ അവസരങ്ങൾ കിട്ടി ഇത്രയൊക്കെ ഞാൻ എക്സ്പീരിയൻസ് ചെയ്തെങ്കിൽ ആ മേഖലയെ ഞാൻ വൃഥാവിലാക്കാൻ പാടില്ല” – തന്റെ രാഷ്ട്രീയ ജീവിതത്തെ കുറിച്ച് സുഹൃത്തും ജേഷ്ഠ തുല്യനായ മെഗാസ്റ്റാർ മമ്മൂട്ടി കൊടുത്ത ഉപദേശത്തെ കുറിച്ച് സുരേഷ് ഗോപി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *