രണ്ടാം വിവാഹത്തെപറ്റി മനസിലുള്ളത് വെളിപ്പെടുത്തി കൊല്ലം സുധിയുടെ ഭാര്യ രേണു..!

കിട്ടിയ വീട് രേണുവിന്റെ പേരിൽ? മറ്റൊരു വിവാഹത്തിന് കൊല്ലം സുധിയുടെ ഭാര്യ സമ്മതം മൂളിയോ: രേണുവിന്റെ മറുപടി.ഒരുപാട് കഷ്ടപ്പാടിലൂടെ, സ്വപ്രയത്നത്തിലൂടെ കലാരംഗത്തേക്ക് കടന്നുവന്ന കലാകാരനാണ് കൊല്ലം സുധി. പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ചിന്തിപ്പിച്ച സുധിയുടെ മരണം തീർത്തും വലിയ നഷ്ടമാണ് കലാ ലോകത്തിന്.kollam sudhi wife renu sudhi reply for her wedding news.കിട്ടിയ വീട് രേണുവിന്റെ പേരിൽ? മറ്റൊരു വിവാഹത്തിന് കൊല്ലം സുധിയുടെ ഭാര്യ സമ്മതം മൂളിയോ: രേണുവിന്റെ മറുപടി!
ഇന്നും പ്രേക്ഷകരുടെ മനസ്സിൽ തീരാനൊമ്പരമാണ് കൊല്ലം സുധി. അകാലത്തിൽ മരണം തട്ടി എടുത്തപ്പോൾ പറക്കമുറ്റാത്ത രണ്ടുമക്കളും ഭാര്യം മാത്രമായി അദ്ദേഹത്തിന്റെ വീട്ടിൽ സ്വന്തമായി ഒരു വീടെന്ന സ്വപ്നം സുമനസുകളുടെ കാരുണ്യം കൊണ്ട് ഉയരാൻ പോകുന്നതിന്റെ ഇടയിലാണ് കൊല്ലം സുധിയുടെ ഭാര്യ വിവാഹിതയാകാൻ പോകുന്നുവെന്ന ചില വാർത്തകൾ പ്രചരിച്ചത്. ഇപ്പോഴിതാ പ്രചരിക്കുന്ന വാർത്തകളൊട് പ്രതികരിക്കുകാണ് കൊല്ലം സുധിയുടെ ഭാര്യ രേണു. മാത്രമല്ല ദാനമായി കിട്ടിയ വീടും സ്ഥലവും ആരുടെ പേരിലാണെന്നും താരം വെളിപ്പെടുത്തുന്നു. രേണുവിന്റെ വാക്കുകളിലേക്ക്.സുധിയുടെ സാന്നിധ്യം തന്റെ കൂടെ ഉണ്ട് എന്ന് പലകുറി മനസിലെയെന്നാണ് പുതിയ അഭിമുഖത്തിൽ സുധിയുടെ ഭാര്യ പറയുന്നത്. വീടിന്റെ തറക്കല്ലിടൽ ചടങ്ങു കണ്ട് അദ്ദേഹം സന്തോഷിക്കുന്നുവെന്ന് എനിക്ക് മനസിലായതാണ്. ശരീരം കൊണ്ട് അദ്ദേഹം നമ്മുടെ കൂടെ ഇല്ലെങ്കിലും ആത്മാവായി നമുക്ക് ഒപ്പം തന്നെ അവിടെയുണ്ട്. ഏട്ടന്റെ വലിയ സ്വപ്നം ആയിരുന്നു വീട്, അത് കണ്ട് ഏറ്റവും കൂടുതൽ സന്തോഷിച്ചതും ഏട്ടൻ ആണ്. അതെനിക്ക് ഫീൽ ചെയ്തു. മക്കൾ കൂടെയുള്ളപ്പോഴാണ് ഏട്ടന്റെ സാനിധ്യം എനിക്ക് തിരിച്ചറിയാൻ ആയത്.

രണ്ടുമക്കൾക്കും തുല്യമായ അവകാശത്തിലാണ് ഫാദർ നമുക്ക് സ്ഥലം തന്നിരിക്കുന്നത്. കിച്ചു എനിക്ക് സ്വന്തം മകൻ തന്നെയാണ്. പതിനൊന്ന് വയസ്സുള്ളപ്പോൾ ആണ് ആ മോനെ ഏട്ടൻ എനിക്ക് തരുന്നത്. ഇളയമകൻ ജനിക്കുന്നതിനു മുൻപേ എന്നെ ആദ്യമായി അമ്മ എന്ന് വിളിച്ചത് കിച്ചുവാണ്. അതുകൊണ്ടുതന്നെ ഒരു തരി കൂടുതൽ സ്നേഹം എനിക്ക് അവനോട് മാത്രമേ വരൂ. ഇപ്പോൾ പ്ലസ് വൺ ടു ക്‌ളാസ്സുകൾ ചെയ്തുകൊണ്ടിരിക്കുയാണ്. ഇനിയൊരു വിവാഹം ഉണ്ടാകുമോ എന്ന ചോദ്യത്തിന് രേണു മഴവിൽ മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയാണ്.എന്റെ ആഗ്രഹം ഞാൻ മരിക്കും വരെ സുധിച്ചേട്ടന്റെ ഭാര്യ ആയിട്ടിരിക്കാൻ ആണ്.അത് ഞാൻ എവിടെയും പറയും. ഞാൻ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന നാളത്രയും ഞാൻ സുധിച്ചേട്ടന്റെ ഭാര്യ തന്നെ ആയിരിക്കും. അതിന് മറ്റൊരു മറുപടി എനിക്ക് ഇല്ല. എനിക്ക് മറ്റൊരു വിവാഹത്തിലേക്ക് എന്ന ചിന്ത ഇല്ല, അങ്ങനെ ചിന്തിക്കാൻ ആകില്ല. മറ്റൊരു വിവാഹത്തെക്കുറിച്ച് വീട്ടുകാരും സുഹൃത്തുക്കളും എന്നോട് പറയാറുണ്ട്.എന്നോട് വിവാഹത്തെക്കുറിച്ച് സംസാരിക്കുന്നവരോട് എനിക്ക് പറയാൻ ഉള്ളത്, എനിക്ക് ഈ ജന്മം അത് തോന്നില്ല എന്നുമാത്രമാണ്. എനിക്ക് അത് വേണ്ട. എനിക്ക് എന്റെ മനസ്സിൽ ഉള്ള ചേട്ടന്റെ സ്ഥാനം മറ്റൊരാൾക്കും കൊടുക്കാൻ ആഗ്രഹിക്കുന്നില്ല. ആ സ്ഥാനം ഏട്ടന് മാത്രം ഉള്ളതാണ് രേണു പറയുന്നു.വീട് പണി പുരോഗമിക്കുകയാണ്. കറന്റ് കൂടി കിട്ടിയാൽ ആറേഴുമാസത്തിനുള്ളിൽ വീട് പണി പൂർത്തിയാകും എന്നാണ് അധികൃതർ പറഞ്ഞിരിക്കുന്നതെന്നും രേണു പ്രതികരിച്ചു.വീടിന്റെ കാര്യം പറയുമ്പോൾ സുധിച്ചേട്ടൻ എന്റെ അടുത്ത് ഇടക്ക് വരുന്നതുപോലെ തോന്നുന്നുണ്ട്. വീടിന്റെ കൂടുതൽ കാര്യങ്ങൾ എനിക്ക് പറയാൻ അറിയില്ല, മൂന്നു കിടപ്പുമുറികളോടെയാണ് ഒരു വീട് ഒരുങ്ങുന്നത്. മക്കൾക്ക് വേണ്ടിയാണ് അവർ അത് തന്നത്. ആ വീട് കൈയ്യിൽ കിട്ടുന്നതിനുള്ള കാത്തിരിപ്പിനുവേണ്ടിയാണ്. ആ വീട്ടിലേക്ക് നമ്മൾ മാറുമ്പോൾ ഏട്ടൻ എന്റെ കൂടെ വരും എന്നാണ് വിശ്വാസം. ഒരുപാട് ആളുകൾ നമ്മളെ സഹായിച്ചിട്ടുണ്ട്. എല്ലാവരോടും നന്ദി മാത്രം- രേണു പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *