പെൺമക്കൾ രണ്ടും അങ്ങനെയല്ല! രാധികയുടെ സുരേഷേട്ടാ എന്ന ഒറ്റ വിളിയിൽ ഇവൻ നിന്ന നിൽപ്പിൽ നിന്നുപോകും, അത്രയും പേടിയാ!
മലയാളികളുടെ പ്രിയപ്പെട്ടനടനും രാഷ്ട്രീയപ്രവർത്തകനും ഒക്കെയാണ് സുരേഷ് ഗോപി. തീപാറും ഡയലോഗുകളും ആക്ഷനുമൊക്കെയായി സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം ഇടയ്ക്ക് വെച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായാണ് അദ്ദേഹം വീണ്ടും സജീവമായത്. ജോഷി സംവിധാനം ചെയ്ത പാപ്പനിൽ ആണ് സുരേഷ് ഗോപിക്കൊപ്പം മകനായ ഗോകുൽ എത്തിയത്. മകനും അച്ഛനും തമ്മിൽ മികച്ച കോംബോയാണ് സ്‌ക്രീനിൽ കണ്ടതും. അതുകഴിഞ്ഞും ഗോകുലിന്റെ ഒട്ടനവധി ചത്രങ്ങൾ എത്തി. ഏറ്റവും ഒടുവിൽ എത്തിയ ഗോകുൽ ചിത്രമാണ് ഗഗനചാരി. ഏറെ പ്രതീക്ഷകളോടെ എത്തുന്ന ചിത്രം ജൂൺ 21 ന് ആണ് തീയേറ്ററുകൾ എത്തുക.
അച്ഛനൊപ്പം അഭിനയിക്കാന്‍ ആഗ്രഹിച്ചിരുന്നു. വലിയൊരു സ്വപ്‌നമാണ് പാപ്പനിലൂടെ സഫലമായത്. നടനായ അച്ഛനെ കണ്ടുവളര്‍ന്നവരാണ് ഞങ്ങള്‍. അതിനാല്‍ത്തന്നെ അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്നുണ്ടായിരുന്നു. ഫാന്‍ ബോയ് നിമിഷങ്ങളായിരുന്നു പാപ്പന്‍ തനിക്ക് സമ്മാനിച്ചതെന്ന് ഗോകുല്‍ സുരേഷ് പറഞ്ഞിട്ടുണ്ട്. അച്ഛൻ ആയ സുരേഷ് ഗോപിയുമായി വലിയ അറ്റാച്ഡ് അല്ല, ഒരു ഭയം കലർന്ന ഇഷ്ടവും ബഹുമാനവും ആണ് അദ്ദേഹത്തോട് എന്നാണു ഒരിക്കൽ അനീസ് കിച്ചണിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ഗോകുൽ പറഞ്ഞത്.
അച്ഛനെ നല്ല പേടിയാണ് തനിക്ക് എന്നും, അമ്മയോട് ആണ് കൂടുതൽ കണക്ഷൻ എന്നും ഗോകുൽ പറഞ്ഞിരുന്നു. ജീവിതത്തിൽ ഭയങ്കര വാശിക്കാരനും, കുസൃതിയും നിറഞ്ഞ പയ്യൻ ആയിരുന്നു ഗോകുൽ എന്നാണ് ആനിക്ക് പറയാൻ ഉള്ളത്. രാധിക ഗർഭിണി ആയിരുന്ന സമയത്ത് ഹോസ് എടുത്തുകൊണ്ട് വന്ന് ലിവിങ് ഏരിയയും ബെഡ്‌റൂം നിറയെ വെള്ളത്തിൽ മുക്കിയ ആളാണ് ഈ ഇരിക്കുന്നത്. അത്രയും തെറിച്ച ഒരു പയ്യൻ ആയിരുന്നു. പക്ഷേ രാധികയുടെ സുരേഷേട്ടാ എന്ന ഒറ്റ വിളിയിൽ ഇവൻ നിന്ന നിൽപ്പിൽ നിന്നുപോകും. അത്രയും പേടിയാണ് അച്ഛനെ. പിള്ളേർക്ക് എല്ലാം അങ്ങനെ ആണ്. ഒരിക്കലും പിള്ളേരെ തല്ലിയിട്ടൊന്നും ഇല്ല. എങ്കിലും പേടിയും ബഹുമാനവുമാണ്. പക്ഷേ പെൺപിള്ളേർ അങ്ങനെ അല്ല. അച്ഛനെ മാക്സിമവും ഉപയോഗിക്കുന്ന ആളുകൾ ആണ്- ആനി പറഞ്ഞു. ഈ വീഡിയോ ആണിപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
ഗോകുലിന്റെ ഗഗനചാരി വെള്ളിയാഴ്ചയാണ് തീയേറ്ററുകളിൽ എത്തുന്നത്. ‘സായാഹ്നവാർത്തകൾ’, ‘സാജൻ ബേക്കറി’ എന്നീ ചിത്രങ്ങൾക്കുശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ‘ഗഗനചാരി’ നിർമ്മിച്ചിരിക്കുന്നത് അജിത് വിനായക ഫിലിംസിന്റെ ബാനറിൽ അജിത് വിനായകയാണ്. ‘ആവാസവ്യൂഹം’, ‘പുരുഷപ്രേതം’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ കൃഷാന്ദ് ആണ് ഗഗനചാരിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ശിവ സായിയും അരുൺ ചന്തുവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ആയിരുന്നു ശിവ സായി.
അജു വർഗീസ്, കെ.ബി ഗണേഷ് കുമാർ, അനാർക്കലി മരിക്കാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ പ്രധാനവേഷങ്ങളിലെത്തുന്ന ‘ഗഗനചാരി’യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുർജിത്ത് എസ് പൈ ആണ്. ‘സണ്ണി’ ‘4 ഇയേഴ്സ്’, ‘ജയ് ഗണേഷ്’ തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം ശങ്കർ ശർമ സംഗീതം പകരുന്ന ചിത്രമാണ് ‘ഗഗനചാരി’. ‘കള’ എന്ന സിനിമയുടെ ചടുലമായ ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫീനിക്സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ. വി.എഫ്.എക്സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്സ് മെറാക്കി സ്റ്റുഡിയോസ് ഒരുക്കുന്നു.
@All rights reserved Typical Malayali.
Leave a Comment