സ്വാസികയ്ക്ക് പ്രണയവിവാഹം..!! താരലോകത്ത് കല്യാണമേളം..!! നടിയ്ക്ക് ആശംസാപ്രവാഹം..
അഭിനയവും ഡാന്‍സും മാത്രമല്ല അവതാരകയായും തിളങ്ങുകയാണ് സ്വാസിക. അമൃത ടിവിയില്‍ സംപ്രേഷണം ചെയ്തുവരുന്ന സൂപ്പര്‍ അമ്മയും മകളും ഷോയുടെ ആങ്കര്‍ സ്വാസികയാണ്. തന്റെ ജീവിതത്തിലെ രസകരമായ അനുഭവങ്ങളും താരം പങ്കുവെക്കാറുണ്ട്. ശ്വേത മേനോനാണ് പരിപാടിയുടെ പ്രധാന വിധികര്‍ത്താവ്. സ്വാസികയ്ക്കായി ഞാനൊരു സര്‍പ്രൈസൊരുക്കിയിട്ടുണ്ടെന്നായിരുന്നു ശ്വേത പറഞ്ഞത്. നന്നായി പഠിച്ച് ടീച്ചേഴ്‌സിന്റെ മനസില്‍ ഇടം നേടിയ ആളല്ല ഞാന്‍. എല്ലാ കാര്യത്തിലും ആക്ടീവായതിനാല്‍ പൂജയെ വിളിക്കാമെന്ന് പറയുമായിരുന്നു ടീച്ചേഴ്‌സ്. ഹോം വര്‍ക്ക് ചെയ്‌തോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും എന്റെ മറുപടി. അതുപോലെ പരീക്ഷകളില്‍ തോല്‍വിയൊക്കെ അറിഞ്ഞിട്ടുണ്ട്.എപ്പോഴും സ്റ്റാഫ് റൂമിലൊക്കെ പോയി ടീച്ചേഴ്‌സുമായി നല്ല കമ്പനിയായിരുന്നു. പഠിത്തത്തിന്റെ കാര്യം വരുമ്പോള്‍ ടീച്ചേഴ്‌സിന് നല്ലതൊന്നും പറയാനുണ്ടാവില്ല. ഷാന്റി സിസ്റ്ററായിരുന്നു പൂജയെന്ന സ്വാസികയെക്കുറിച്ച് സംസാരിച്ചത്. എല്‍പി ക്ലാസ് മുതല്‍ ഹൈസ്‌കൂള്‍ വരെ പഠിപ്പിച്ചതാണ് പൂജയെ. നൃത്ത ഇനങ്ങളില്‍ ഏറ്റവും മികച്ച കുട്ടി പുജയായിരുന്നു. കലാരംഗത്ത് അവള്‍ക്ക് ഭാവിയുണ്ടെന്ന് അന്നേ അറിയാമായിരുന്നു. ഇനിയും ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെയെന്നായിരുന്നു സിസ്റ്ററുടെ ആശംസ.
പേപ്പറൊക്കെ തരുമ്പോള്‍ 50 ല്‍ മൂന്നും നാലുമൊക്കെയായിരിക്കും എനിക്ക്. ടീച്ചര്‍ ഞാന്‍ ക്ലാസില്‍ ഇല്ലായിരുന്നു, അതുകൊണ്ടല്ലേ എന്നൊക്കെ പറയും. പഠനത്തില്‍ അത്ര മികവ് കാണിച്ചില്ലെങ്കിലും നീ സിനിമാനടിയാവണമെന്ന് ആദ്യം പറഞ്ഞത് ഷാന്റി സിസ്റ്ററാണ്. ഇടയ്ക്ക് മെസ്സേജൊക്കെ അയയ്ക്കാറുണ്ട്. കാലങ്ങള്‍ക്ക് ശേഷമാണ് ഇവിടെ കണ്ടതെന്നായിരുന്നു സ്വാസിക പറഞ്ഞത്. തമിഴിലൂടെ തുടക്കം കുറിച്ചതാണ് സ്വാസിക.സീതയെന്ന പരമ്പരയായിരുന്നു താരത്തിന് കരിയര്‍ ബ്രേക്കായി മാറിയത്. ബിഗ് സ്‌ക്രീനില്‍ നിന്നുള്ള അവസരങ്ങളും തേടിയെത്തിയത് സീതയ്ക്ക് ശേഷമായിരുന്നു.
@All rights reserved Typical Malayali.
Leave a Comment