സ്വന്തം ഭാര്യ ജീവിച്ചിരിക്കെ, വിവാഹ മോചിതൻ ആകാതെ ഭാര്യ സഹോദരിയെ വിവാഹം കഴിച്ച നടൻ .തമിഴ് നടൻ കാർത്തിക്കിന്റെ കൗതുകം നിറഞ്ഞ ജീവിതം
മൗനരാഗം എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ട നടനായി മാറിയ താരമാണ് കാർത്തിക്. മുരളി കാർത്തികേയൻ മുത്തുരാമൻ എന്നാണ് താരത്തിന്റെ യതാർത്ഥ പേര്. സിനിമയിൽ വന്നതോടെ അദ്ദേഹം തന്റെ പേര് ചുരുക്കി കാർത്തികേയൻ എന്നാക്കി മാറ്റി. 60 കളിൽ തമിഴ് സിനിമയിലെ മുൻ നിര താരങ്ങളിൽ പ്രമുഖനായിരുന്ന നടൻ ആർ മുത്തുരാമന്റെ മകൻ കൂടിയാണ് കാർത്തിക്.
തൊണ്ണൂറുകളിൽ സിനിമയിൽ തിളങ്ങി നിന്നിരുന്ന താരത്തിന് 62 വയസ്സാണ് ഇപ്പോൾ പ്രായം. നടൻ എന്നതിലുപരി ഗായകനും, രാഷ്ട്രീയപ്രവർത്തകനുമായ താരം സിനിമയിൽ അത്ര സജീവമല്ല. ഭാരതിരാജ സംവിധാനം ചെയ്ത അലൈകൾ ഒയിവതില്ലയ് എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ സിനിമ പ്രവേശം. തന്റെ സിനിമ ജീവിതത്തിൽ 125 ലധികം സിനിമകളിൽ അദ്ദേഹം വേഷമിട്ടുണ്ട്.
അതേസമയം കാർത്തിക്കിന്റെ കുടുംബജീവതമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ട് ഭാര്യമാരും മൂന്ന് ആൺമക്കളുമാണ് കാർത്തിക്കിനുള്ളത്. തന്റെ ആദ്യ ഭാര്യയുടെ സഹോദരിയെയാണ് കാർത്തിക്ക് രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നത്. കാർത്തിക്കിന്റെ ആദ്യ ഭാര്യ രാഗിണിയും നടിയാണ്. 1988 ലാണ് രാഗിണിയും, കാർത്തിക്കും പ്രണയത്തിലാകുന്നത്. സോളെ കുയിൽ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പ്രണയത്തിലായത്.
രാഗിണി ജീവിച്ചിരിക്കേ, 1992 ൽ രാഗിണിയുടെ സഹോദരിയായ രതിയെയും കാർത്തിക് വിവാഹം കഴിച്ചു. അതിനുണ്ടായ സാഹചര്യം ഇന്നും വ്യക്തമല്ല. കാർത്തിക്കിന് രാഗിണിയിൽ ഉണ്ടായ മക്കളാണ് ഗൗതം കാർത്തിക്കും, ഗെയ്ൻ കാർത്തിക്കും. ഈയടുത്താണ് ഗൗതം കാർത്തിക് വിവാഹിതനായത്. മലയാളിയായ നടി മഞ്ജിമ മോഹനാണ് ഗൗതമിന്റെ വധു.
ദേവരാട്ടം എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഗൗതമും, മഞ്ജിമയും സുഹൃത്തുക്കളാകുന്നത്. അന്ന് മഞ്ജിമക്ക് ഉണ്ടായ അപകടത്തിൽ കൂടെ നിന്നത് ഗൗതമാണെന്ന് നടി തുറന്ന് പറഞ്ഞിരുന്നു. ഈ സൗഹൃദമാണ് പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയത്. താൻ പ്രണയത്തിലാണെന്ന കാര്യം ഇൻസ്റ്റഗ്രാമിലൂടെയാണ് മഞ്ജിമ വെളിപ്പെടുത്തിയിരുന്നത്.
@All rights reserved Typical Malayali.
Leave a Comment