ഫ്‌ളാറ്റിനു താഴെ കുത്തിയൊലിച്ചൊഴുകി പ്രളയം..!! ഭയന്നുവിറച്ച് നടന്‍ റഹ്മാനും കുടുംബവും..!! ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍..!!

ചെന്നൈ: വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിക്കും നെടുങ്കുണ്ട്രം തടാകത്തിനും സമീപം മുതലയെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. മിഷോങ് ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നതിനാല്‍ ചെന്നൈയിലെ അധികൃതര്‍ ഒരുക്കങ്ങള്‍ ശക്തമാക്കി. പ്രദേശത്ത് മുതലയെ കണ്ടതിനാല്‍, പ്രത്യേകിച്ച് നെടുങ്കുണ്ട്രം തടാകത്തില്‍ ആരും ഇറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നെടുങ്കണ്ട്രം നദി കരകവിഞ്ഞു.
തടാകത്തിന് സമീപം മുതലയെ കണ്ടതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറാലായിട്ടുണ്ട്. പ്രദേശത്ത് ഇതാദ്യമായല്ല മുതലയെ കാണുന്നത്. ഇതിനുപിന്നാലെ വനംവകുപ്പ് അധികൃതരെ നാട്ടുകാര്‍ വിവരം അറയിച്ചിട്ടുണ്ട്.അതേസമയം, രാത്രി പെയ്ത മഴയില്‍ ചെന്നൈ നഗരത്തിന്റെ പ്രധാനമേഖലയില്‍ വെള്ളം കയറിയിട്ടുണ്ട്. ചെന്നൈ, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട്, കഞ്ചീപുരം ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനജീവിതം ദുഃസഹമായി. വടപളനി, താംബരം ഉള്‍പ്പെടെ മിക്കയിടങ്ങളിലും വീടുകളിലും വെള്ളം കയറി. ഇതേതുടര്‍ന്ന്, അധികൃതര്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വെള്ളക്കെട്ടുകളില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്.സബ് വേകളും അടിപ്പാലങ്ങളും വെള്ളത്തില്‍ മുങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മരങ്ങളില്‍ കടപുഴകി. പലയിടങ്ങളിലും വൈദ്യുതി നിലച്ചു. മഹാബലിപുരം ബീച്ചില്‍ കടല്‍ നിരപ്പ് അഞ്ചടിയോളം ഉയര്‍ന്നു. പുതുച്ചേരി ബീച്ച് റോഡില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിലേക്ക് അടക്കമുള്ള 18 ട്രെയിനുകള്‍ റദ്ദാക്കി. വെള്ളക്കെട്ടിനെ തുടര്‍ന്ന്, മെട്രോ, സബര്‍ബന്‍ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി.

ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് മറീന ബീച്ച്, കാശിമേട് തുറമുഖം എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം പോലീസ് നിരോധിച്ചു. മറീനയിലേക്കുള്ള എല്ലാ വഴികളും പോലീസ് ബാരിക്കേഡ് കെട്ടി അടച്ചു. സമീപത്തുള്ള സര്‍വീസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ നീക്കി. ശക്തമായ പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പുറമെ, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, ബോര്‍ഡുകള്‍, ബാങ്കുകള്‍, മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെല്ലാം അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞദിവസം തന്നെ അവധി നല്‍കിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *