മകളുടെ വിശേഷ ദിവസം മറക്കാതെ രോഹിത്..!! റോയ മോള്‍ക്കായി ഒരുക്കിയത് കണ്ടോ.. എല്ലാത്തിനും മുന്നില്‍ നിന്ന് ആര്യയും

ഞാൻ കർമ്മയിൽ വിസ്വാസിക്കുന ആളാണ്, ഞാൻ കൊടുക്കുന്നത് എനിക്ക് കിട്ടും എന്ന് വിശ്വസിക്കുന്നുവെന്ന് ആര്യ ബഡായ്.

ബിസിനെസ്സിൽ തനിക്ക് നല്ല രീതിയിൽ ഇൻസ്പിരേഷൻ നൽകിയത് എക്സ് ആയിരുന്നുവെന്നും താരം പറയുന്നു. പുള്ളിക്ക് ദുബായിൽ ബിസിനസ്സും മറ്റുമാണ്. എന്റെ കൂടെ ട്രാവൽ ചെയ്തു, ഞങ്ങൾ ഒരുമിച്ച് കാഞ്ചീവരത്തു പോയി പതിനഞ്ചു സാരി ആദ്യമായി എടുത്തുവരുന്നതും ഒരുമിച്ചാണ്.

ഇൻസ്റ്റയിൽ ആണ് ലോഞ്ച് ചെയ്യുന്നത്. ഇപ്പോൾ നല്ല രീതിയിൽ പോകുന്നു. ഒരു കംപ്ലീറ്റ്‌ലി ഹോം ഗ്രോൺ ബ്രാൻഡ് ആണ് എന്റേത് ആര്യ പറയുന്നു- സൈനക്ക് നൽകിയ അഭിമുഖത്തിലാണ് ആര്യ മനസ്സ് തുറന്നത്.

മകളെക്കുറിച്ച് പറയാനുള്ളത്

വളരെ സൈലന്റും റിസർവ്ഡ് ടൈപ്പും ആണ് മകൾ, പക്ഷെ എല്ലാ കാര്യങ്ങളും ഒബ്സർവ് ചെയ്യുന്ന ആളാണ്. ചെറിയ പ്രായം മുതലേ എല്ലാം മനസിലാക്കുന്ന കുട്ടിയാണ്. അമ്മയെ വേണം, അമ്മയുടെ കൂടെ വേണം എന്നൊന്നും അവൾക്കില്ല. അങ്ങനെ ഒരു വാശി ഒന്നുമില്ല. അങ്ങനത്തെ ഒരു കുഞ്ഞിനെ വളര്ത്തിക്കൊണ്ട് വരുമ്പോൾ അവൾക്ക് നല്ല അറ്റെൻഷൻ ആവശ്യമാണ്. അവളിൽ നിന്നും ഞാൻ ഒന്നും മറച്ചുവയ്ക്കാറില്ല. എല്ലാം ഞാൻ അവളോട് പറയാറുണ്ട്. ഞങ്ങൾ എല്ലാവരും കൂടിയാണ് അവളെ വളർത്തുന്നത്. ആരും ഒരു കാര്യവും അവളുടെ അടുത്തുനിന്നും മറച്ചുവയ്ക്കാറില്ല.

എക്‌സിനെ പ്രണയിച്ച കൂട്ടുകാരി

ആ കുട്ടിയെ പിന്നെ കണ്ടിട്ടില്ല. മനഃപൂർവ്വം ആണോ വരാതെ ഇരിക്കുന്നത് എന്ന് എനിക്ക് അറിയില്ല. പക്ഷെ ഒരു മെസേജ് ഞാൻ അയച്ചിരുന്നു അവൾക്ക്. ആ സമയത്ത് എന്റെ എക്സ് എന്റെ ഒപ്പം ഉണ്ടായിരുന്നു. ഞാൻ ഇതൊക്കെ ചോദ്യം ചെയ്യുമ്പോഴും അദ്ദേഹം പറയുന്നത് നല്ല സുഹൃത്തുക്കൾ ആണെന്നായിരുന്നു. അവരുടെ ഫാമിലി വിഷയങ്ങൾ മാത്രമായിരുന്നു സംസാരിക്കുന്നത് എന്നാണ് പറയുന്നത്. ഇത് കേട്ടിട്ടാണ് ഞാൻ ആ കുട്ടിക്ക് മെസേജ് അയക്കുന്നത്. വിഷയങ്ങൾ ഫാമിലിയിൽ പതിവാണ്. പക്ഷെ ആശ്രയമായി കാണുന്ന ഷോൾഡർ മറ്റൊരാളുടെ വ്യക്തിയുടെ ആകരുത് എന്ന് സൂചിപ്പിച്ചിട്ടായിരുന്നു മെസേജ് അയക്കുന്നത്. ഈ മെസേജ് എന്താണ് എന്ന് എക്‌സിനോട് ഞാൻ പറഞ്ഞിരുന്നില്ല, പക്ഷെ അദ്ദേഹം അത് കൃത്യമായി അറിഞ്ഞു. ആ കുട്ടി എനിക്ക് ഇതിനു റിപ്ലയും തന്നില്ല എങ്കിലും ഇതൊക്കെ കൊണ്ടാണ് അവർ തമ്മിലുള്ള ബന്ധം ഞാൻ ഉറപ്പിക്കുന്നത്. അതിന്റെ പേരിൽ എക്‌സ് എന്നെ ചോദ്യം ചെയ്യാൻ വന്നു. അവർ ഇപ്പോൾ അവരുടെ ഇഷ്ടത്തിന് പോയി ജീവിക്കുന്നു. ഞങ്ങൾ കൂടെ പഠിച്ച ആളുകളാണ്. ഞങ്ങളുടെ ഒരു കോമൺ ഫ്രണ്ടിന്റെ വിവാഹത്തിന് വിളിക്കരുത് എന്ന് പോലും ആ പെൺകുട്ടി എന്റെ സുഹൃത്തിനോട് പറഞ്ഞിരുന്നു- ആര്യ വ്യക്തമാക്കി.

സീരിയലുകൾ ഒന്നും ഏറ്റെടുക്കുന്നില്ല. സിനിമ ആണ് കൂടുതലും നോക്കുന്നത്. ഐഡന്റിറ്റി എന്ന സിനിമയാണ് ഇപ്പോൾ ചെയ്യുന്നത്. വളരെ സീരിയസ് ആയ ഒരു കഥാപാത്രം ആണ് ചെയ്യുന്നതെന്നും ആര്യ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *