രണ്ടാഴ്ചകൊണ്ട് ഗോപികയ്ക്ക് വന്ന മാറ്റം കണ്ടോ..!! മുഖത്തെ നാണം മാറി.. നിറം വച്ച് കവിളുകളും തുടുത്തു..!! ഹിമാലയത്തിലെ തണുപ്പില്‍ പുതഞ്ഞ് ഇരുവരും..!!

നടൻ ഗോവിന്ദ് പദ്മസൂര്യയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് പേളി മാണി. ജിപിയുടെയും ഗോപികയുടെയും വിവാഹ സമയത്ത് തന്റെ രണ്ടാമത്തെ പ്രസവം കഴിഞ്ഞ് ദിവസങ്ങൾ മാത്രം പിന്നിട്ടിരുന്ന സമയമായതിനാൽ പേളിക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ആ സങ്കടമൊക്കെ ജിപിക്കും ഗോപികയ്ക്കുമൊപ്പം തന്റെ ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തത് പങ്കുവച്ചുകൊണ്ട് പേളി പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ ആത്മസുഹൃത്തായ ജിപിയുടെ ഭാര്യ ഗോപികയുടെ ഫോട്ടോയിൽ ഒരു രസകരമായ കമന്റുമായി എത്തിയിരിക്കുകയാണ് പേളി.

“സൂര്യനാൽ ചുറ്റപ്പെട്ടിരിക്കുന്നു” എന്ന ക്യാപ്‌ഷനോടെ ഹണിമൂൺ യാത്രക്കിടയിൽ നിന്നും എടുത്ത ചേർത്ത് പിടിച്ചിരിക്കുന്ന ജിപിയുടെ കൈക്കൊപ്പം സൂര്യാസ്തമയം കാണുന്ന ദൃശ്യങ്ങൾ ആണ് ഗോപിക സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഈ ഫോട്ടോയ്ക്ക് താഴെയാണ് രസകരമായ കമന്റുമായി പേളി എത്തിയിരിക്കുന്നത്. “സൂര്യാഘാതം ഏൽക്കാതെ നോക്കിക്കോളൂ” എന്ന് പറഞ്ഞ ശേഷം ജിപിയെ മെൻഷൻ ചെയ്ത് “അവൾക്കൊരു സൺസ്‌ക്രീൻ വാങ്ങികൊടുക്കണേ” എന്നും പേളി പറഞ്ഞിട്ടുണ്ട്.

നിരവധി ആരാധകരാണ് പേളിയുടെ കമന്റിന് ലൈക്കും റീപ്ലയും നൽകികൊണ്ട് എത്തിയിരിക്കുന്നത്. കൂടുതൽ ആളുകളും ചോദിക്കുന്നത് എപ്പോഴാണ് നിങ്ങളെ എല്ലാവരെയും ഒരു വ്ലോഗിൽ ഒരുമിച്ച് കാണാൻ സാധിക്കുന്നത് എന്നാണ്. ഡി ഫോർ ഡാൻസിന്റെ അവതാരകർ ആയിരുന്ന കാലം മുതൽ തുടങ്ങിയ സൗഹൃദമാണ് ജിപിയും പേളിയും തമ്മിൽ. നിരവധി തവണ ഇരുവരും തമ്മിൽ പ്രണയമാണ് എന്ന് ഗോസിപ്പുകൾ വന്നപ്പോഴും അതൊന്നും ശ്രദ്ധിക്കാതെ ശക്തമായ സൗഹൃദവുമായി ഇരുവരും മുന്നോട്ട് പോകുകയായിരുന്നു.

ഡി ഫോർ ഡാൻസ് കാണുന്ന സമയത്ത് കേരളത്തിലുള്ള എല്ലാ മലയാളികളെയും പോലെ താനും ജിപിയുടെയും പേളിയുടെയും ഫാൻ ആയിരുന്നു എന്ന് ഗോപികയും മുൻപ് പറഞ്ഞിട്ടുണ്ട്. എന്തായാലും എന്നും ഇവരുടെ ഈ സൗഹൃദം ഇങ്ങിനെ തന്നെ നിലനിൽക്കട്ടെ എന്നാണ് ആരാധകരും ആശംസിക്കുന്നത്. ജിപിയുടെയും ഗോപികയുടെയും വിവാഹം നടന്നത് ജനുവരി 28 ആം തീയതി ആയിരുന്നു. പേളിയുടെയും ശ്രീനിഷിന്റെയും ജീവിതത്തിലേക്ക് അവരുടെ രണ്ടാമത്തെ കുഞ്ഞായ നിതാര ശ്രീനിഷ് എത്തിയത് ജനുവരി 13 ആം തീയതിയും ആയിരുന്നു. ഈ കാരണം കൊണ്ടാണ് പേളിക്ക് ഈ വിവാഹത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നത്. നേപ്പാളിൽ ഹണിമൂൺ യാത്രയിലാണ് ജിപിയും ഗോപികയുമിപ്പോൾ. തിരികെ എത്തിയ ശേഷം പേളിയ്ക്കും കുടുംബത്തിനും ഒപ്പം ഗോപികയെയും ജിപിയെയും കാണാൻ സാധിക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *