നിറത്തെയും രൂപത്തെയും പറഞ്ഞ് കുത്തി നോവിച്ചു: എല്ലാം അതിജീവിച്ചതെങ്ങനെ, തന്റെ വിജയരഹസ്യം വെളിപ്പെടുത്തി രജിനികാന്ത്!
ഏതൊരു വിജയിച്ച മനുഷ്യന് പിന്നിലും പ്രചോദനപരമായ ഒരു കഥയുണ്ടാവും എന്നാണ് പറയാറുള്ളത്. ആ കഥ, വളരാന്‍ ആഗ്രഹിയ്ക്കുന്ന പലര്‍ക്കും പ്രചോദനമായിരിക്കും. സ്‌റ്റൈല്‍ മന്നന്‍ രജിനികാന്ത് തമിഴകത്തിന്റെ സൂപ്പര്‍സ്റ്റാര്‍ ആയി വളര്‍ന്നപ്പോള്‍, നിറത്തിന്റെ പേരില്‍ തഴയപ്പെട്ട പലര്‍ക്കും ആ വളര്‍ച്ച ഒരു പ്രചോദനമായിരുന്നു. രജിനികാന്തിന് തമിഴിന്റെ സൂപ്പര്‍സ്റ്റാര്‍ ആകാമെങ്കില്‍, തനിക്കും സാധിക്കും എന്ന് പറഞ്ഞ മലയാള സിനിമകളും ഇവിടെ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ തന്റെ വിജയമന്ത്രം അടുത്തിടെ ഒരു പരിപാടില്‍ രജിനികാന്ത് തുറന്ന് സംസാരിക്കുകയുണ്ടായി. കരുണാനിധി പങ്കെടുത്ത ഒരു വേദിയില്‍ രജിനിപറഞ്ഞ വാക്കുകള്‍ പലര്‍ക്കും പ്രചോദനമാണ്.
സിനിമ നടന്‍ ആകണം എന്ന ആഗ്രഹത്തില്‍ കര്‍ണാടകയില്‍ നിന്ന് ചെന്നൈയിലേക്ക് എത്തിയ രജിനികാന്തിന്റെ തുടക്കം അത്ര നല്ലതായിരുന്നില്ല. നിറത്തിന്റെയും രൂപത്തിന്റെയും, കഷണ്ടി തലയുടെയും പേരില്‍ പല തരത്തിലുള്ള അപമാനങ്ങളും രജിനികാന്തിന് കേള്‍ക്കേണ്ടി വന്നിരുന്നു. ‘നീയൊക്കെ സിനിമ നടനാവുമോ’ എന്ന ചോദ്യം രജിനികാന്തിനെ തളര്‍ത്തിയില്ല. അദ്ദേഹം ശ്രമിച്ചുകൊണ്ടേയിരുന്നു. അവസാനം ഒരു നടനായി.
നടനായതിന് ശേഷവും അപമാന പ്രചരണങ്ങള്‍ കുറഞ്ഞില്ല, അപ്പോഴും അതേ കളിയാക്കലുകള്‍ തുടര്‍ന്നു. പക്ഷെ ഒന്നിനെയും വകവയ്ക്കാതെ തന്റെ കഴിവില്‍ വിശ്വസിച്ച രജിനികാന്ത് മുന്നോട്ട് തന്നെ പോയി. അത് തന്നെയാണ് രജിനിയുടെ വിജയമന്ത്രവും. അത് സ്പഷ്ടമാക്കുന്ന ഒരു കഥയും സൂപ്പര്‍സ്റ്റാര്‍ പറയുന്നുണ്ട്. ആ കഥ ഇപ്രകാരമാണ്;
പണ്ട് മൂന്ന് തവളകള്‍ വലിയൊരു മല കയറാന്‍ തീരുമാനിച്ചു. ചുറ്റും കൂടിയിരുന്ന മറ്റ് തവളകളെല്ലാം അവരെ നിരുത്സാഹപ്പെടുത്ത്. ചെയ്യരുത്, ഇത് ആപത്താണ്, നിനക്ക് വേറെ പണിയില്ലേ എന്നൊക്കെ ചോദിച്ച് തുടങ്ങിയവര്‍ പതിയെ പതിയെ അതിന്റെ ശബ്ദം ഉയര്‍ത്തി. ഒരു നൂറ് അടി കഴിഞ്ഞപ്പോള്‍ കൂട്ടത്തില്‍ ഒരു തവള താഴെ വീണു. വീണ്ടും മറ്റ് രണ്ട് തവളകളും കയറി, 200 അടിയെത്തിയപ്പോള്‍ രണ്ടാമത്തെ തവളയും താഴെ വീണു. മൂന്നാമത്തെ തവള അതൊന്നും ശ്രദ്ധിക്കാതെ മുന്നോട്ട് പോയി, മലയുടെ ഏറ്റവും മുകളിലെത്തി.
അതെങ്ങനെ മറ്റ് രണ്ട് തവളകളും പകുതിയില്‍ വച്ച് വീണിട്ടും മൂന്നാമന്‍ ഉയരത്തിലെത്തി എന്ന് എല്ലാവര്‍ക്കും അത്ഭുതമായി. പിന്നീടാണ് അറിയുന്നത്, ആ തവളയ്ക്ക് ചെവി കേള്‍ക്കില്ലായിരുന്നു എന്ന്. അത്രയേ ഉള്ളൂ, നമ്മള്‍ക്ക് എത്തേണ്ട ലക്ഷ്യ സ്ഥാനത്ത് എത്തുന്നതുവരെ മറ്റുള്ളവരുടെ അനാവശ്യ വര്‍ത്തമാനങ്ങള്‍ക്ക് കാത് കൊടുക്കേണ്ടതില്ല. നിരുത്സാഹപ്പെടുത്താനും കളിയാക്കനും ചുറ്റിലും ഒരുപാട് പേരുണ്ടാവും. പക്ഷെ ചിലപ്പോഴൊക്കെ ബദിരന്‍ ആകുന്നത് നല്ലതാണ്- രജിനികാന്ത് പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment