ദൈവമേ.. എന്തൊരു വിധി! ചായ കുടിച്ചതിന് പിന്നാലെ സംഭവിച്ചത് കണ്ടോ?
ചായ കുടിച്ചതിന് പിന്നാലെ ഒന്നര വയസുകാരൻ മരിച്ചു സംഭവം വലിയ രീതിയിലാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്.ഇതിന് പിന്നാലെ സംഭവം വലിയ ചർച്ച ആവുകയും ഒരുപാട് പേർ തങ്ങളുടെ ആശങ്ക പങ്കു വെക്കുകയും ചെയ്തു.എങ്ങനെയാണു ചായ കുടിച്ചത് മരണത്തിലേക്ക് നയിച്ചത് എന്ന കാര്യമാണ് ഏവരും സംശയം ഉന്നയിക്കുന്നത്.സംഭവത്തിന്റെ വ്യക്തമായ ചിത്രം ലഭ്യമായിട്ടില്ല എന്നതും ദുരുഹത വർധിപ്പിക്കുന്നു.മധ്യപ്രദേശിലെ ദേവാസിലാണ് ദാരുണമായ സംഭവം നടന്നത്.
ഒന്നര വയസുകാരൻ അവന്റെ അമ്മയുടെ മാതാപിതാക്കളെ കൂടെ ആയിരുന്നു.ഇവർ ചായ കുടിക്കുമ്പോൾ കുട്ടിയും കൂട്ടത്തിൽ ചായ കുടിച്ചു.ഇതിനു പിന്നാലെ കുട്ടി ശ്വാസം എടുക്കുന്നില്ല എന്ന് മുത്തശ്ശനും മുത്തശ്ശിയും മനസിലാക്കുകയായിരുന്നു.ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു എങ്കിലും അതിന് മുൻപ് തന്നെ മരണം സംഭവിച്ചു.ഹോസ്പിറ്റൽ അധിക്യതർ കുട്ടിയുടെ മരണ കാരണം സംബന്ധിച്ചു കൊണ്ട് തങ്ങൾക്ക് നിലവിൽ ഒന്നും പറയാൻ സാധിക്കില്ല എന്നുമാണ് പ്രതികരിച്ചത്.ഇതും സംഭവത്തിൻെ ദുരൂഹത വർധിപ്പിക്കുന്നുണ്ട്.
ഈ സംഭവത്തിന്റെ പിന്നിലെ സത്യവസ്ഥ എന്ത് തന്നെ ആണെങ്കിലും മറ്റു ചില വിഷയമാണ് അധിക പേരെയും അലട്ടുന്നത്.കുട്ടികൾക്ക് ചായ നൽകുന്നത് കൊണ്ട് എന്തേലും പ്രശ്നം ഉണ്ടോ?ഈ കാര്യത്തിൽ എന്തേലും ശ്രദ്ധിക്കേണ്ടത് ഉണ്ടോ എന്ന് തുടങ്ങിയ വിഷയത്തിലാണ് മിക്കവർക്കും സംശയം ഉള്ളത്.പ്രതേകിച്ചു ചെറിയ കുട്ടികൾ ഉള്ള വീട്ടുകാരാണ് ഏറെയും ഈ ആശങ്ക പങ്കു വെക്കുന്നത്.
@All rights reserved Typical Malayali.
Leave a Comment