സംഭവമറിഞ്ഞ് നടുങ്ങി നാട്..! പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍..! പൂണൂലിട്ട പോറ്റി ചെയ്തത്…

കാമുകിയെ കൊലപ്പെടുത്തിയ കേസിൽ പുരോഹിതൻ സായി കൃഷ്ണ ഹൈദരാബാദിൽ അറസ്റ്റിലായ സംഭവം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കൊലപാതകത്തിനുശേഷം ഇയാൾ അപ്സരയുടെ മൃതദേഹം ക്ഷേത്രത്തിന് പിന്നിൽ ഒളിപ്പിക്കുകയായിരുന്നു. യുവതിയെ കൊലപ്പൊട്ടത്തിയ കുറ്റത്തിന് പൂജാരിയെ കോടതി 14 ദിവസം റിമാൻഡ് ചെയ്തിരിക്കുകയാണ്. ഭർത്താവുമായി വേർപിരിഞ്ഞ് മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു അപ്സര. ഇതിനിടെയാണ് പുരോഹിതനായ വെങ്കിട സായി കൃഷ്ണയുമായി പ്രണയത്തിലാകുന്നത്. ഇയാൾ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായിരുന്നു.ഇതറിഞ്ഞ് തന്നെയാണ് യുവതി ഇയാളുമായി അടുപ്പത്തിലായത്. എന്നാൽ ബന്ധം ഗാഢമായതോടെ ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് കാമുകിയെ കൊലപ്പെടുത്താൻ സായി കൃഷ്ണ തീരുമാനിച്ചത്. ഭർത്താവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അപ്സര മാതാപിതാക്കൾക്കൊപ്പം കഴിഞ്ഞത്. അപ്സര ജാതകം നോക്കാനായാണ് ആദ്യം സായി കൃഷ്ണയുടെ അടുത്ത് ചെല്ലുന്നത്.പിന്നീട് ഇരുവരും പലതവണ കണ്ടുമുട്ടി. ഇത് ഇരുവരും തമ്മിലുള്ള വിവാഹേതര ബന്ധത്തിലേക്ക് നയിച്ചു. കുറച്ചുനാൾ ആരുമറിയാതെ അവർ അവിഹിത ബന്ധം തുടർന്നു. അതിനിടെ താൻ ഗർഭിണിയാണെന്ന് യുവതി സായി കൃഷ്ണയോട് പറഞ്ഞിരുന്നു.

എന്നാൽ യുവതി ഗർഭിണിയായിരുന്നില്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റാണ് അപ്സര മരിച്ചത് എന്നാണ് ഡോക്ടർമാർ പൊലീസിനോട് പറഞ്ഞത്. അപ്സരയും അമ്മ അരുണയും ചെന്നൈയിൽ നിന്നും ഹൈദരാബാദിലേക്ക് ഒരു വർഷം മുൻപാണ് വന്നത്. അപ്സരയ്ക്ക് ഒരു ടെലിവിഷൻ താരം ആകണമെന്നായിരുന്നു മോഹം.കുട്ടിയായിരിക്കെ ഒരു തമിഴ് ചിത്രത്തിൽ ചെറിയ വേഷം ചെയ്തിരുന്നു. ക്ഷേത്രത്തിൽ വച്ചാണ് അപ്സരയും സായികൃഷ്ണയും കണ്ടുമുട്ടുന്നത്.പിന്നീട് സായി കൃഷ്ണ കുടുംബാംഗത്തെ പോലെ ആയി. അമ്മ അരുണയ്ക്ക് ഇവർ തമ്മിലുള്ള വഴക്ക് ഒന്നും അറിയില്ലായിരുന്നു. അവളെ വകവരുത്തിയ ശേഷവും അവൻ ഇവിടെ വരുമായിരുന്നു. ഞാൻ സംശയിച്ചതേ ഇല്ല. എന്നാൽ പോലീസിൽ പരാതിപ്പെടാൻ മടി കാണിച്ചപ്പോൾ സംശയം തോന്നി.അരുണ പറഞ്ഞു. എങ്ങനെ കൊലപാതകം നടത്താമെന്ന് ഇയാൾ ഗൂഗിളിൽ നോക്കി പഠിച്ചു എന്ന് പോലീസ് പറയുന്നു. മൃതദേഹം അഴുകുന്നത് വേഗത്തിൽ ആക്കുന്നതിനായി കല്ലുപ്പ് ഉപയോഗിക്കാമെന്നും ഇയാൾ മനസ്സിലാക്കി. മൊഴികളിൽ വൈരുദ്ധ്യം കണ്ടെത്തിയതോടെയാണ് സായി കൃഷ്ണ തന്നെയാണ് കൊലപാതകിയെന്ന നിഗമനത്തിൽ പോലീസെത്തിയത്. ചോദ്യംചെയ്യലിൽ യുവതിയെ കൊലപ്പെടുത്തിയതായി ഇയാൾ സമ്മതിക്കുകയും ചെയ്തു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *