തക്കാളിക്ക് തീ വില, ഇതിനിടെ ഭാര്യ കാണുന്നത് കറിയിൽ തക്കാളി ഇടുന്ന ഭർത്താവിനെ, പിന്നെ നടന്നത്

തക്കാളിയുടെ വിലക്കയറ്റം കുടുംബ ബന്ധങ്ങളെയും തകർക്കുന്നു.കേരളത്തിലെ കാര്യമല്ല മധ്യപ്രദേശിൽ നടന്ന സംഭവമാണ് പറയുന്നത്.കുടുംബങ്ങൾക്ക് മാത്രമല്ല ഹോട്ടലുകൾ അടക്കം ഉള്ള ബിസിനസിനും തക്കാളി വിലക്കയറ്റം വെല്ലുവിളി ആയി മാറിയിരിക്കുകയാണ്.അതിനിടെയാണ് മധ്യപ്രദശിലെ ഷാഡോളിൽ ഒരു സംഭവം നടക്കുന്നത്.തന്നോട് ചോദിക്കാതെ ഭർത്താവ് രണ്ടു തക്കാളി പാചകത്തിന് വേണ്ടി ഉപയോഗിച്ചു എന്ന കാര്യത്തിൽ പ്രതിഷേധിച്ചു കൊണ്ട് ഭാര്യ പിണങ്ങി പോയി.സ്വന്തമായി ഭക്ഷണ ശാല നടത്തുകയാണ്‌ സന്ദീപ്.തന്റെ ഭാര്യ ആരതി തക്കാളി പ്രശ്നത്തിൽ പിണങ്ങി പോയെന്നു കാട്ടി സന്ദീപ് പോലീസിൽ പരാതി നൽകി.മോളെയും കൂട്ടിയാണ് അവൾ ബസ് കയറി പോയത്.

അവളെ മൂന്ന് ദിവസം ആയി ഞാൻ തിരക്കുന്നു.പൊലീസിന് ഫോട്ടോ നൽകി പരാതി നൽകി എങ്കിലും കണ്ടെത്താൻ ആയില്ല.സന്ദീപ് വർമ്മ മാധ്യമങ്ങളോട് പറഞ്ഞു.തന്നോട് ചോദിക്കാതെ ഭർത്താവ് ഭക്ഷണം പാകം ചെയ്യാൻ തക്കാളി ഉപയോഗിച്ചതാണ് ആരതിയെ പ്രകോപിപ്പിച്ചത്.ഇരുവരും തമ്മിൽ ഇതേ ചെല്ലി തർക്കം ആയി.വില കൂടുതൽ ഉള്ള തക്കാളി കറിയിൽ ഇടരുത് എന്ന് വാദിച്ചു സന്ദീപ് പറഞ്ഞു.എന്തായാലും പരാതി ലഭിച്ചപ്പോൾ പോലീസ് അന്വേഷിച്ചു.ആരതി സഹോദരിയുടെ വീട്ടിൽ ഉണ്ട്.ഭർത്താവും ഭാര്യയും സംസാരിക്കാൻ പോലീസ് അവസരം ഒരുക്കി എന്ന് സി ഐ പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *