ആരും ഇല്ലാതെ ഒറ്റപ്പെടുന്ന സമയം വരും, അത് ഭീകരമാണ്; റിലേഷന്‍ഷിപ് ബ്രേക്കപ് ആയതിന് ശേഷമുള്ള അവസ്ഥയെ കുറിച്ച് ഷൈന്‍ ടോം ചാക്കോ പറഞ്ഞത്
തനൂജയുമായി പ്രണയത്തിലായതിന് ശേഷമാണ് ഷൈന്‍ ടോ ചാക്കോയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുറത്തുവന്നത്. അതുവരെ നടന്റെ സിനിമാ വിശേഷങ്ങളും കോമഡിയും മാത്രമായിരുന്നു ആളുകള്‍ സംസാരിച്ചിരുന്നത്. എന്നാല്‍ അതിന് മുന്‍പ് എനിക്കൊരു വിവാഹ ജീവിതം ഉണ്ടായിരുന്നു എന്നും, അതിലൊരു കുട്ടിയുണ്ടായിരുന്നു എന്നും ഷൈന്‍ ടോം ചാക്കോ തന്നെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തുകയുണ്ടായി. വിവാഹ മോചിതനാണ്, കുട്ടി അമ്മയ്‌ക്കൊപ്പമാണ് എന്നും ഷൈന്‍ പറഞ്ഞിരുന്നു.
അതിന് ശേഷമാണ് തനൂജയുമായുള്ള പ്രണയം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയത്. സിനിമയുടെ പൂജയ്ക്കും, ഓഡിയോ ലോഞ്ചിനും എല്ലാം കാമുകിയുടെ കൈ ചേര്‍ത്തു പിടിച്ച് ഷൈന്‍ എത്തി. എല്ലായിടത്തും തന്റെ കാമുകിയാണ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയും ചെയ്തു. വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും വൈറലായിരുന്നു. പിന്നീട് ഇരുവരുടെയും പ്രണയ നിമിഷങ്ങള്‍ക്കും സോഷ്യല്‍ മീഡിയ സാക്ഷിയായി.
എന്നാല്‍ അതിന് ശേഷം പുറത്തുവന്നത് ഷൈന്‍ ടോം ചാക്കോയും തനൂജയും വേര്‍പിരിഞ്ഞു എന്നാണ്. ടോക്‌സിക് റിലേഷന്‍ഷിപ്പിലേക്ക് അത് പോയി എന്നും ബ്രേക്കപ് ആയി എന്നും ഷൈന്‍ ടോം ചാക്കോ തന്നെ വെളിപ്പെടുത്തി. ഷൈനിനോടുള്ള ഇഷ്ടം തുറന്ന് പറഞ്ഞ തനൂജയും ബ്രേക്കപ്പിനെ കുറിച്ച് സംസാരിച്ചത് വൈറലായിരുന്നു. എന്ത് തന്നെയായാലും ഇപ്പോള്‍ രണ്ട് പേരും രണ്ടി വഴിയിലാണ്.
ഈ സാഹചര്യത്തിലാണ് കൈരളി ടിവിയ്ക്ക് നേരത്തെ ഷൈന്‍ ടോം ചാക്കോ നല്‍കിയ ഒരു അഭിമുഖം വൈറലാവുന്നത്. അടി എന്ന സിനിമുടെ പ്രമോഷന്റെ ഭാഗമായി അമൃത എസ് ഗണേഷുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ ചാനലിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വീണ്ടും വൈറലാവുന്നു. റിലേഷന്‍ഷിപ്പിനെ കുറിച്ചും, അതില്ലാത്ത അവസ്ഥയെ കുറിച്ചും ഷൈന്‍ ടോം ചാക്കോ സംസാരിക്കുന്നുണ്ട്.
റിയല്‍ ലൈഫ് റിലേഷന്‍ഷിപ്പും, സിനിമയിലൊക്കെയുള്ള റിലേഷന്‍ഷിപ്പും തമ്മിലുള്ള വ്യത്യാസം എന്താണെന്നായിരുന്നു അമൃതയുടെ ചോദ്യം. ‘ഈ റിലേഷന്‍ഷിപ് എല്ലാവര്‍ക്കും വര്‍ക്കാകില്ല. ചിലര്‍ക്ക് അതുണ്ടെങ്കിലേ നിലനില്‍പ്പുള്ളൂ, ചിലവര്‍ക്ക് അതുണ്ടെങ്കില്‍ നിലനില്‍പേയില്ല. ഞാന്‍ റിലേഷന്‍ഷിപ്പില്‍ ആയപ്പോഴാണ് എനിക്ക് മനസ്സിലായത്, എനിക്ക് ഈ പരിപാടി നടക്കില്ല എന്ന്’
‘ഇതിന്റെ മറ്റൊരു വശം എന്താണെന്ന് വച്ചാല്‍ മറ്റുള്ളവര്‍ ഓരോ കൂട്ടായി ജീവിതം സെറ്റാവുമ്പോള്‍ നമ്മള്‍ ആരുമില്ലാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കേണ്ടി വരും. ഒറ്റപ്പെടുന്ന സമയം വരും. ഒരു വീട്ടിലെ മറ്റ് സഹോദരങ്ങള്‍ എല്ലാം അവരവരുടെ കുടുംബമായി മാറി അകന്ന് കഴിയുന്ന സമയത്താണ് ഇതിന്റെ ഒരു കാഠിന്യം തിരിച്ചറിയുന്നത്’- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
@All rights reserved Typical Malayali.
Leave a Comment