താരാ കല്യാണിന് ഭര്‍ത്താവിന്റെ കത്ത് സൗഭാഗ്യ അമ്മയ്ക്ക് വേണ്ടി ചെയ്തത് കണ്ടോ നെഞ്ചുപൊട്ടി കരഞ്ഞ് നടി

വർഷങ്ങൾക്ക് ശേഷം എന്റെ രാജേട്ടന്റെ കത്ത്; ഇതൊക്കെ കൊണ്ടാണ് എന്റെ സൗഭാഗ്യ ഏറെ പ്രെഷ്യസ് ആയത്; താര പറയുന്നു.അഭിനയവും നൃത്തവുമൊക്കെയായി സജീവമാണ് താര കല്യാണ്‍. യൂട്യൂബ് ചാനലിലൂടെയും താരയും കുടുംബവും വിശേഷങ്ങള്‍ പങ്കിട്ടെത്താറുണ്ട്. കഴിഞ്ഞദിവസമായിരുന്നു താരയുടെയും രാജാറാമിന്റെയും വിവാഹവാർഷികം. വര്ഷങ്ങള്ക്ക് മുൻപ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.നടിയും നർത്തകിയും ഒക്കെയാണ് താര കല്യാൺ. താര മാത്രമല്ല കുടുംബം മുഴുവനും അഭിനയരംഗത്തും, നൃത്ത വേദികളിലും സജീവമാണ്. വിശേഷങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കിടുന്ന കുടുംബം കൂടിയാണ് ഇവരുടേത്.താരയുടെയും ഭർത്താവ് രാജാറാമിന്റെയും ജീവിതത്തിലെ മറക്കാൻ ആകാത്ത ദിവസം ആയിരുന്നു കഴിഞ്ഞദിവസം. അഭിനേതാവ് കൂടിയായ രാജാറാം പ്രേക്ഷകര്‍ക്ക് പരിചിതനായിരുന്നു. സീരിയലുകളിലും അദ്ദേഹം സാന്നിധ്യം അറിയിച്ചിരുന്നു. അദ്ദേഹം ലോകത്തുനിന്നും വിടവാങ്ങി എങ്കിലും മകൾ അമ്മയ്ക്കായി ഒരുക്കിയ സർപ്രൈസ് സമ്മാനമാണ് കണ്ടിരിക്കുന്ന പ്രേക്ഷകരുടെ കണ്ണുകൾ കൂടി ഈറൻ അണിയിക്കുന്നത്.എന്റെ ഡാഡി അമ്മയ്ക്ക് എഴുതും പോലെയാണ് ഞാൻ ഇത് എഴുതുന്നത്. ഡാഡിക്ക് അമ്മയോടുള്ള സ്നേഹം എത്രയുണ്ട് എന്ന് എനിക്ക് അറിയില്ല. ഡാഡി എന്നോട് പറഞ്ഞ കാര്യങ്ങൾ വച്ചാണ് ഞാൻ ഇതെഴുതുന്നത്. ഒരിക്കലും ഡാഡിക്ക് പകരം ആകില്ല ഞാൻ എന്ന് എനിക്ക് അറിയാം. എങ്കിലും ഡാഡിയെ റെപ്രെസ്‌നെറ് ചെയ്തു പല തവണ ഞാൻ പല കാര്യങ്ങളും അമ്മയോട് പറഞ്ഞിട്ടും ഉണ്ട്. അതുകൊണ്ട് ഇത്തവണ അവരുടെ വെഡിങ് ഡെയിൽ ഞാൻ ഇത് കൊടുക്കാൻ ആണ് ആഗ്രഹിക്കുന്നത്. ഞാൻ പറയുന്നത് കേൾക്കുമ്പോൾ അമ്മ കരയാറുണ്ട്, ചിലപ്പോൾ സന്തോഷിക്കാറുണ്ട്. അതുകൊണ്ടാണ് ഞാൻ ഇത് എഴുതുന്നത്.

എന്റെ വിവാഹത്തിന് ഡാഡിക്ക് പറയാൻ ഉള്ളത് എന്ന് പറഞ്ഞുകൊണ്ട് ഞാൻ പറഞ്ഞ കാര്യങ്ങൾ അന്ന് അമ്മയ്ക്ക് ഒരുപാട് സന്തോഷം നൽകിയിരുന്നു. നിങ്ങൾക്കും ഇതുപോലെ ഗസ് ചെയ്തു ഒരു ലെറ്ററോ ഗിഫ്റ്റോ പ്രിയപ്പെട്ടവർക്ക് കൊടുക്കാവുന്നതാണ്. അങ്ങനെ കൊടുത്തുനോക്കൂ എന്നും സൗഭാഗ്യ പറയുന്നു. പിന്നീടുള്ള വിശേഷങ്ങൾ ഒക്കെയും കാണിക്കുന്നത് താരയുടെ ചാനലിൽ ആണ്.എന്റെ പ്രിയപ്പെട്ട ഭാര്യക്ക് എന്ന് പറഞ്ഞു തുടങ്ങുന്ന എഴുത്തിൽ രാജാറാം പറയുന്ന പോലെയാണ് സൗഭാഗ്യ എഴുതിയിരിക്കുന്നത്. ഞാൻ തന്റെ കൂടെ ഇല്ലെങ്കിലും നീ എനിക്കും എന്റെ കുടുംബത്തിനും വേണ്ടി ചെയ്യുന്ന എല്ലാ കാര്യങ്ങൾക്കും നന്ദി.ഞാൻ ഫിസിക്കലി അവിടെ ഇല്ലെങ്കിലും അവിടെ നിങ്ങളുടെ ഒപ്പം തന്നെ ഞാൻ ഉണ്ട്. എന്നും കത്തിൽ പറയുന്നു. കത്തിൽ സുധാപൂനെ കുറിച്ചും പ്രത്യേകം പറയുന്നുണ്ട്. നിറകണ്ണുകളോടെയാണ് താര കത്ത് വായിച്ചു തീർക്കുന്നത്.ഇപ്പോൾ മനസിലായോ എന്തുകൊണ്ടാണ് സൗഭാഗ്യ എനിക്ക് ഇത്ര പ്രെഷ്യസ് ആയത് എന്ന്. ഒരാളുടെ അവസ്ഥ അറിഞ്ഞു, മനസിലാക്കി, അതിനുവേണ്ടി പലതും ചെയ്യുന്ന ആളാണ് സൗഭാഗ്യ. അതൊക്കെ അറിഞ്ഞു ചെയ്യുക എന്നത് വലിയ കാര്യം തന്നെയാണ് എന്നും കത്ത് വായിച്ചതിനു ശേഷം താര പറയുന്നു. എന്റെ വീട്ടിൽ അത് ആർക്കും ഇല്ല, പക്ഷെ സൗഭാഗ്യക്ക് അതുണ്ട്. എന്റെ ജീവിതത്തിൽ എനിക്ക് അവളെക്കാളും വലുതായി സുധാപൂവിനെ തന്നു. ഒരുപാട് വെഡിങ് ആനിവേഴ്സറി ഉണ്ടായിട്ടുണ്ട് എങ്കിലും ഇത് വളരെ സ്പെഷ്യലാണ്, രാജേട്ടന്റെ അടുത്തുനിന്നും വർഷങ്ങൾക്ക് ശേഷം ഒരു കത്ത് കിട്ടിയതിൽ. ഞാൻ ക്ഷമ ചോദിയ്ക്കാൻ പഠിച്ചത് രാജേട്ടന്റെ അടുത്ത് നിന്നുമാണ് എന്നു തുടങ്ങി ഒരുപാട് വിശേഷങ്ങൾ താര പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *