കാളിദാസിന്റെ തരിണി ഒരു കോടീശ്വരിയാണെന്ന് അറിയാമോ

അടുത്തിടെയാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യപ്പെടുത്തിയത്. 2022 ല്‍ കാളിദാസിന്റെ വീട്ടിലെ ഓണാഘോഷത്തിന് തരിണിയും പങ്കെടുത്ത ചിത്രങ്ങള്‍ കണ്ടതോടെയാണ് കാളിദാസ്-തരിണി ബന്ധം പുറമലോകമറിയുന്നത്. തന്റെ 23-ാം വയസ്സില്‍ത്തന്നെ അഭിമാനാര്‍ഹമായ നേട്ടങ്ങളുടെ ഉടമയാണ് തരിണി. തികച്ചും വെല്ലുവിളിനിറഞ്ഞ ചെറുപ്പകാലമായിരുന്നു തരിണിയുടേത്. പിങ്ക് വില്ലയാണ് ഇപ്പോള്‍ തരിണി കലിംഗരായറുടെ ജീവിതവും ചരിത്രവുമെല്ലാം പുറത്തുവിട്ടിരിക്കുന്നത്.

വളരെ ചെറിയ പ്രായത്തില്‍ത്തന്നെ കോടികളുടെ ആസ്തിയാണ് തരിണിക്ക് എന്നാണ് ഇപ്പോള്‍ പിങ്ക്‌വില്ല പുറത്തുവിട്ടിരിക്കുന്ന വിവരം. ചെന്നൈയില്‍ത്തന്നെ ജനിച്ചുവളര്‍ന്ന തരിണിയേയും സഹോദരിയേയും ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് അമ്മ വളര്‍ത്തിയത്. ചെന്നൈയിലെ ഭവന്‍സ് രാജാജി വിദ്യാശ്രമം എന്ന സ്‌കൂളിലായിരുന്നു തരിണി പഠിച്ചത്. പിന്നീട് എംഒപി വൈഷ്ണവ് കോളേജ് ഫോര്‍ വിമനില്‍നിന്ന് വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദവും കരസ്ഥമാക്കി. പഠനത്തോടൊപ്പം പതിനാറാമത്തെ വയസ്സില്‍ തരിണി മോഡലിങും ചെയ്തു. കോളേജ് പഠനത്തിനിടെ ചലച്ചിത്ര നിര്‍മാണവും പഠിച്ചു.

2019-ല്‍ മിസ് തമിഴ് നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണര്‍ അപ്പ് തുടങ്ങിയ പദവികള്‍ കരസ്ഥമാക്കി. 2022-ലെ മിസ് ദിവാ യൂണിവേഴ്‌സ് സൗന്ദര്യമത്സരത്തില്‍ തരിണിയും പങ്കെടുത്തിരുന്നു. ഇവയ്ക്ക്‌ പുറമേ നല്ല ഒരു ഫോട്ടോഗ്രാഫര്‍ കൂടിയാണ് തരിണി.

സൗന്ദര്യവര്‍ധകവസ്തുക്കളുടേയും ആരോഗ്യസംബന്ധിയായ വസ്തുക്കളുടേയും മുഖമായി തരിണി നമുക്കു മുന്നില്‍ എത്താറുണ്ട്. പരസ്യം, സ്‌പോണ്‍സര്‍ഷിപ്പ് എന്നിവയിലൂടെ ഒരു കോടിയ്ക്ക് മുകളില്‍ ആസ്തിയുണ്ട് തരിണിയ്ക്ക്. കൂടാതെ, ജന്മനാടായ ചെന്നൈയില്‍ ഒരു ആഡംബരവീടും ഓഡി കാറും സ്വന്തമായിട്ടുണ്ടെന്നാണ് പിങ്ക്‌വില്ല നല്‍കുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *