നെഞ്ചുപൊട്ടുന്ന ജീവിതം നടി തരുണിയുടെ അച്ഛന്റെ ഇപ്പോഴത്തെ അവസ്ഥ

അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നത് ഭാര്യയും മകളും നഷ്ടമായ വേദന മറികടന്നത് ആത്മീയതയിലൂടെ വിമാന അപകടത്തെക്കുറിച്ച് തരുണിയുടെ പിതാവ്.വിമാനാപകടത്തെക്കുറിച്ച് വീണ്ടും കേട്ടപ്പോള് സത്യത്തില് ദേഷ്യമാണ് തോന്നിയത്. ഇവരൊന്നും ഇപ്പോഴും കാര്യങ്ങളെക്കുറിച്ച് മനസിലാക്കിയിട്ടില്ല. എത്ര പേരുടെ ജീവനും ജീവിതവുമാണ് നഷ്ടപ്പെടുന്നതെന്ന് അവര്ക്കറിയില്ല. ഈ ആളുകളുടെ വിമാനങ്ങള്ക്ക് നല്ല പഴക്കമുണ്ട്. സ്വന്തം നേട്ടത്തിനായി ഓടുന്നവര് മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ല.ബാലതാരമായി തിളങ്ങിയ തരുണി സച്ച്ദേവിനെ ഇന്നും മലയാളികള് ഓര്ത്തിരിക്കുന്നുണ്ട്. കുസൃതിച്ചിരിയും കൊഞ്ചിയുള്ള സംസാരവുമൊക്കെയായി ബിഗ് സ്ക്രീനില് തിളങ്ങുകയായിരുന്നു തരുണി. പരസ്യങ്ങളും സിനിമകളുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വിയോഗം. 14ാം വയസിലായിരുന്നു തരുണി വിടവാങ്ങിയത്. വിമാനാപകടത്തെ തുടര്ന്നായിരുന്നു തരുണിയും അമ്മ ഗീത സച്ച്ദേവും അന്തരിച്ചത്. കഴിഞ്ഞ ദിവസം വീണ്ടും ഒരു വിമാനാപകടത്തെക്കുറിച്ച് കേട്ടപ്പോള് തനിക്ക് ദേഷ്യമാണ് തോന്നിയതെന്ന് തരുണിയുടെ പിതാവായ ഹരീഷ് സച്ച്ദേവ് പറയുന്നു. ഇന്ത്യ ടുഡെയ്ക്ക് നല്കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം പ്രതികരിച്ചത്.വിമാനാപകടത്തെക്കുറിച്ച് വീണ്ടും കേട്ടപ്പോള് സത്യത്തില് ദേഷ്യമാണ് തോന്നിയത്. ഇവരൊന്നും ഇപ്പോഴും കാര്യങ്ങളെക്കുറിച്ച് മനസിലാക്കിയിട്ടില്ല. എത്ര പേരുടെ ജീവനും ജീവിതവുമാണ് നഷ്ടപ്പെടുന്നതെന്ന് അവര്ക്കറിയില്ല. ഈ ആളുകളുടെ വിമാനങ്ങള്ക്ക് നല്ല പഴക്കമുണ്ട്. സ്വന്തം നേട്ടത്തിനായി ഓടുന്നവര് മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇത്തരത്തിലൊരു അപകടത്തിലാണ് എനിക്ക് ഭാര്യയേയും മകളേയും നഷ്ടമായത്. ഇപ്പോഴും അതേക്കുറിച്ച് ഓര്ക്കുമ്പോള് എനിക്ക് ഞെട്ടലാണ്. അപകടത്തില് ജീവന് നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പ്രിയപ്പെട്ടവരുടെ വിയോഗത്തില് നിന്നും കരകയറാന് ദൈവം അവര്ക്ക് ശക്തി നല്കട്ടെ.

തരുണിയും അമ്മ അപകടത്തില്പ്പെട്ട സമയത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില് പറയുന്നുണ്ട്. ഞാന് അന്ന് മുംബൈയിലായിരുന്നു. ഭാര്യയും മോളും നേപ്പാളിലേക്ക് പോയിരുന്നു. ഗോവയില് പോവാനാണ് ആഗ്രഹമെന്ന് പറഞ്ഞ് മോള് ഒരു പ്ലാനുണ്ടാക്കിയിരുന്നു. അവിടെ പാരാഗ്ലൈഡിംഗ് നടത്താന് ആഗ്രഹമുണ്ടെന്നും എന്നോട് പറഞ്ഞിരുന്നു. ആ സമയത്ത് ഭാര്യ അവളുടെ സുഹൃത്തുക്കള്ക്കൊപ്പം നേപ്പാള് സന്ദര്ശിക്കാന് പോവുന്നുണ്ടായിരുന്നു. അപ്പോഴാണ് തരുണിയേയും കൂടെ കൂട്ടിയത്. താല്പര്യമില്ലാഞ്ഞിട്ടും മോളും അവര്ക്കൊപ്പം ചേരുകയായിരുന്നു.ആ യാത്രയില് എന്തോ മോശം സംഭവിച്ചേക്കുമെന്ന് മോള്ക്ക് തോന്നിയിരുന്നുവെന്ന് തോന്നുന്നു. ഈ വിമാനം തകര്ന്നാല് ഞാന് നിന്നോട് ഐ ലവ് യൂ പറയുമെന്ന് അവള് ഒരു സുഹൃത്തിന് മെസ്സേജ് അയച്ചിരുന്നു. ആ യാത്രയ്ക്ക് മുന്പ് തരുണി മെസ്സേജ് അയച്ചതിനെക്കുറിച്ച് നേരത്തെ സുഹൃത്തുക്കളും തുറന്ന് പറഞ്ഞിരുന്നു. അമ്മയ്ക്കൊപ്പം ഒരു യാത്ര പോവുകയാണെന്നും, നിങ്ങളെയെല്ലാം എനിക്ക് മിസ് ചെയ്യുമെന്നുമായിരുന്നു മെസ്സേജ്. എന്താണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള് തമാശയാണെന്നായിരുന്നു മറുപടി. ആ വാക്കുകള് അറംപറ്റിയത് പോലെയാവുകയായിരുന്നു പിന്നീട്.
അപകടത്തെക്കുറിച്ച് അറിഞ്ഞ് അവിടെ എത്തിയപ്പോള് കണ്ട കാഴ്ച എന്നെ ഞെട്ടിച്ചിരുന്നു. മൃതദേഹങ്ങളില് നിന്നും സ്വര്ണ്ണവും പണവുമൊക്കെ എടുത്ത് പോവുന്നുണ്ടായിരുന്നു ചിലര്. ഭാര്യയുടെ സ്വര്ണ്ണാഭരണങ്ങളും കാശും വില കൂടിയ ഫോണുമെല്ലാം നഷ്ടമായിരുന്നു. എല്ലാം കൂടി 4 ലക്ഷം രൂപയോളം നഷ്ടം. അതൊന്നും ഞാന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. ഭാര്യയേയും മകളേയും നഷ്ടമായതിന്റെ വേദനയിലായിരുന്നു. മകളുടെ ഡിവിഡി കാസറ്റും ഫോണും എനിക്ക് കിട്ടിയിരുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *