ഇങ്ങനെയും ചെറുപ്പക്കാർ ഉണ്ടോ വീടുവിട്ടിറങ്ങിയ 18 കാരിയോട് ഈ യുവാക്കൾ ചെയ്തത്

പാലക്കാട് നിന്നും കൊച്ചിയിലെ ലുലുമാൾ കാണാൻ ആയി ഇറങ്ങിയതാണ് വിഷ്ണുവും സുമിത് കൃഷ്ണനും .ട്രെയിനിൽ ഷൊർണുരിൽ എത്തുമ്പോഴാണ് വാതിലിൽ പതിനെട്ട് വയസ്സ് ഉള്ള പെൺകുട്ടി കരഞ്ഞു നില്കുന്നത് കാണുന്നത്.വിഷ്ണവും സുമിനും കാര്യം അന്വേഷിച്ചപ്പോൾ ഒന്നും ഇല്ലെന്നു പറഞ്ഞു എന്നാൽ പന്തികേട് തോന്നിയ യുവാക്കൾ സൗമ്യമായി കാര്യങ്ങൾ തിരക്കിയപ്പോൾ പ്രണയം തകർന്നതിന്റെ സങ്കടത്തിൽ വീട് വിട്ടു ഇറങ്ങിയത് ആണെന്ന് പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു.കുട്ടി എറണാംകുളത്തേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.യുവാക്കൾ സമാധാനിപ്പിച്ചു ഭക്ഷണവും വെള്ളവും നൽകി.എറണാംകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ മൂവരും ലുലു മാളിൽ എത്തി. പെൺകുട്ടിയുടെ ഫോൺ ചോദിച്ചു വാങ്ങി ഫോൺ ഫ്‌ലൈറ്റ് മൂഡിൽ ആയിരുന്നു യുവാക്കൾ അമ്മയെ വിളിച്ചപ്പോൾ മകളെ കാണാനില്ലെന്ന് പരാതിയുമായി അച്ഛനും അമ്മയും പാലക്കാട് പോലീസ് സ്റ്റേഷനിൽ ആണെന്നു പറഞ്ഞു യുവാക്കൾ നടന്ന സംഭവം പോലീസിൽ പറഞ്ഞു .പോലീസ് പറഞ്ഞ വിവരം അനുസരിച്ചു കുട്ടിയുമായി കളമശേരി സ്റ്റേഷനിൽ എത്തി തുടർന്ന് രാത്രി എട്ടു മണിക്ക് ഇവിടെ എത്തിയ മാതാപിതാക്കളുടെ കൂടെ ഇവരെ പറഞ്ഞയച്ചു.ലുലു മാൾ കാണാൻ കഴിഞ്ഞില്ല എന്ന വിഷമം ഉണ്ടെങ്കിലും നല്ലൊരു കാര്യം ചെയ്യാൻ കഴിഞ്ഞതിൽ വിഷ്ണവും സുമിനും പറഞ്ഞു.

പാലക്കാട്ടെ ഹോട്ടൽ ജീവനക്കാർ ആയ ഇവർ ലീവ് കിട്ടില്ലെന്നും തിരിച്ചു പോവുകയാണ് എന്നും പറഞ്ഞപ്പോൾ കളമശേരി സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ അജിത് കുട്ടപ്പൻ ഹോട്ടൽ ഉടമയെ നടന്ന കാര്യം അറിയിക്കുകയും ഒരു ദിവസം കൂടി ലീവ് നൽകണം എന്നും പറഞ്ഞു ലീവ് അനുവദിച്ചത് കൊണ്ട് കളമശേരി രാത്രി നിൽക്കാൻ ഉള്ള സൗകര്യവും പണവും എസ് ഐ നൽകി വ്യാഴായ്ച്ച ലുലു മാൾ സന്ദര്ശിച്ച ശേഷം യുവാക്കൾ നാട്ടിലേക്ക് മടങ്ങും.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *