കാറിനുള്ളിലുള്ളവരെ രക്ഷിക്കാനായി പാഞ്ഞെത്തിയവര്‍ നടുങ്ങി പിന്നോട്ട് മാറി..! പിന്നെ പോലീസിനെ വിളിച്ചു

അപകടത്തിൽ പരിക്കേറ്റു കാറിൽ ഉണ്ടായവരെ രക്ഷിക്കാൻ എത്തിയ നാട്ടുകാർ കണ്ടത് അതിലും ഞെട്ടിക്കുന്ന കാഴ്ച.തെലുങ്കാനയിലാണ് സംഭവം.നിയന്ത്രണം നഷ്‌ടമായ കാർ മീഡിയണ്ണിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.അപകടം നടന്നത് കണ്ട ഉടനെ നാട്ടുകാർ യാത്രക്കാരെ രക്ഷിക്കാനായി ഓടിയെത്തി.ഡോർ വെട്ടിപ്പൊളിച്ചു നോക്കിയപ്പോൾ കണ്ടത് ആകട്ടെ കാറിനുള്ളിൽ കഴുത്തിൽ മുറിവേറ്റ നിലയിൽ സ്‌കൂൾ യൂണിഫോമു ധരിച്ച ഒരു പെൺകുട്ടിയും കാറിന്റെ ഡ്രൈവിങ് സീറ്റിൽ ഉടമയെയുമാണ്.അബോധവസ്ഥയിൽ ചോരയിൽ കുളിച്ച നിലയിൽ എട്ടു വയസ്സ് ഉള്ള കുട്ടിയെ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ പോലീസിൽ ഈ കാര്യം അറിയിച്ചു.പോലീസ് സ്ഥലത്തു എത്തിയപ്പോൾ ചുരുൾ അഴിഞ്ഞത്‌ ആകട്ടെ അതീവ ദാരുണ സംഭവം.പോലീസ് എത്തി നടത്തിയ പരിശോദനയിൽ പെൺകുട്ടി നേരത്തെ തന്നെ മരിച്ചിരുന്നത് ആയി സ്ഥിരീകരിച്ചു.തുടർന്ന് കാറിൽ ഉണ്ടായുരുന്ന ഹൈദരാബാദ് സ്വദേശി ആയ ചന്ദ്ര ശേഖറിനെ ചോദ്യം ചെയ്തതോടെയാണ് കാറിൽ ഉണ്ടായിരുന്നത്‌ മകൾ ആയിരുന്നു എന്നും മകളെ താൻ കൊലപ്പെടുത്തിയത് ആണെന്നും വെളിപ്പെടുത്തിയത്.മകളെ കൊലപ്പെടുത്തി മൃത ദേഹം ഉപേക്ഷിക്കാൻ ഉള്ള ശ്രമത്തിനിടെയാണ് ഇയാൾ അറസ്റ്റിൽ ആകുന്നത്.ഏക മകളെ ഇല്ലാതാക്കിയതിന്റെ പിന്നിലെ കാരണവും അയാൾ പറഞ്ഞു.ഭാര്യയോട് ഉള്ള ദേഷ്യവും പകയും കാരണമാണ് ചന്ദ്ര ശേഖർ മകളോട് ഈ ക്രൂരത ചെയ്തത്.

ചന്ദ്ര ശേഖറും ഭാര്യയും ഔർ മൾട്ടി നാഷണൽ കമ്പനി ജീവനക്കാരായിരുന്നു.ഒരേ കമ്പനിയിലാണ് ഇവർ ജോലി ചെയ്തിരുന്നത് എങ്കിലും മാസങ്ങൾക്ക് മുൻപ് ചന്ദ്ര ശേഖറിന് ജോലി പോയി.മാനേജർ ആയി ജോലി ചെയ്യുന്ന ഭാര്യയെയാണ് ജോലി പോയതിന് ഇയാൾ കുറ്റപ്പെടുത്തിയത്.ഇതിനെ ചൊല്ലി വഴക്കും പതിവായി.ഇതോടെ എട്ടു മാസം മുൻപ് ഹിമബിന്ദു മകളുമായി സ്വന്തം വീട്ടിലേക്ക് പോയി.വേർപിരിഞ്ഞു താമസിക്കുകയാണ് എങ്കിലും എട്ട് വയസ്സ് ഉള്ള മകളെ ഇയാൾ ഇടക്കിടക്ക് സ്‌കൂളിൽ വന്നു കാണാറുണ്ടായിരുന്നു.വെള്ളിയാഴ്ച് വൈകീട്ട് സ്‌കൂളിൽ എത്തിയ ചന്ദ്ര ശേഖർ മകളെ കാറിൽ കൂട്ടി കൊണ്ട് പോയി നഗരത്തിലെ ടൗൺഷിപ്പ് ഭാഗത്തേക്കാണ് കാർ കൊണ്ട് പോയത്.തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്തു വാഹനം നിർത്തി മകളേ കഴുത്തു അറുത്തു കൊലപ്പെടുത്തുകയായിരുന്നു.മകളെ കൊലപ്പെടുത്തിയാൽ അത് ഭാര്യക്ക് നൽകാവുന്ന ഏറ്റവും നല്ല ശിക്ഷ ആയാണ് പ്രതി കരുതിയത് എന്നും പോലീസ് പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *