തെരുവ് നായകളുടെ ആക്രമണത്തിൽ പതിനൊന്നു വയസ്സ് ഉള്ള കുട്ടി മരിച്ചു,.. ഓട്ടിസം.. സസംസാരശേഷിയും ഇല്ല.. ഉറക്കെ കരയാൻ പോലും അവന് സാധിച്ചില്ലല്ലോ.. കരഞ്ഞ് ബോധം പോയി ഉമ്മ..

തെരുവ് നായകളുടെ ആക്രമണത്തിൽ പതിനൊന്നു വയസ്സ് ഉള്ള കുട്ടി മരിച്ചു.തെരുവ് നായകളുടെ ആക്രമണത്തിൽ പരിക്ക് ഏൽക്കുന്ന സംഭവം നിത്യേന കേൾക്കുന്നുണ്ട് എങ്കിലും പിഞ്ചു കുഞ്ഞുങ്ങളെ നേരെ ആയത് വിശ്വസിക്കാൻ ആയില്ല എന്നും പ്രദേശ വാസികൾ പറയുന്നു.തെരുവ് നായകളുടെ ആക്രമണത്തിൽ മരിച്ച നിഹാൽ വീടിനു പുറത്തു അധികം പോകാറുണ്ടായിരുന്നില്ല എന്നും നാട്ടുകാർ പറഞ്ഞു.
ഗെയ്റ്റ് തുറന്നു കിടക്കുന്ന സമയത്തു ഇടക്ക് പോയിട്ടുണ്ട്.എന്നാൽ അധിക ദൂരം പോവില്ല തൊട്ടടുത്ത വീട്ടിൽ ഉണ്ടാകും.ഇന്നലെ വൈകിട്ട് കുട്ടിയെ വീട്ടിൽ കാണാത്ത സാഹചര്യത്തിൽ നടത്തിയ തിരച്ചിലിലാണ് മൃത ദേഹം കണ്ടത്.മൃഗീയമായ രീതിയിലാണ് നിഹാൽ ആക്രമിക്കപ്പെട്ടത്.കണ്ടു നിൽക്കാൻ കഴിയാത്ത അവസ്ഥ ആയിരുന്നു മൃത ദേഹം.നായ്ക്കൾ കൂട്ടമായി ആക്രമിച്ചു കൊണ്ട് വലിച്ചിഴച്ചു കൊണ്ട് പോവുകയായിരുന്നു.പല സ്ഥലത്തും രക്ത കറ ഉണ്ടായിരുന്നു.മൃത ദേഹം കണ്ടെത്തുമ്പോൾ അരക്ക് താഴേക്ക് നായ്ക്കൾ കടിച്ചു പറിച്ച നിലയിൽ ആയിരുന്നു.മുഖത്തും സാരമായ പരിക്ക് ഉണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു.

ഇന്നലെയാണ് കണ്ണൂർ മുഴപ്പിലങ്ങാടിയിൽ പതിനൊന്നു വയസുകാരനെ തെരുവ് നായ കടിച്ചു കൊന്നത്.മുഴുപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് അടുത്ത് ദാറുൽ റഹ്മാനിൽ നൗഷാദിന്റെ മകൻ നിഹാലിനെയാണ് നായകൾ ആക്രമിച്ചത്.ഞായർ വൈകീട്ട് അഞ്ചു മണിയോടെ വീട്ടിൽ നിന്നും കുട്ടിയെ കാണാതെ ആവുകയായിരുന്നു.വീട്ടുകാരും ബന്ധുക്കളും തിരഞ്ഞു എങ്കിലും കണ്ടെത്താൻ ആയില്ല.തുടർന്ന് പോലീസിൽ വിവരം അറിയിച്ചു.പിന്നീടു നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *