കല്യാണം കഴിയാത്തതില്‍ കുറ്റബോധമില്ല എന്ന് പറഞ്ഞത് ഇത് കൊണ്ടാണോ? 48 മണിക്കൂര്‍ ഉറക്കമില്ലാത്ത, 24 മണിക്കൂര്‍ നീണ്ടു യാത്ര! തൃഷ അത്രയധികം സന്തോഷത്തിലാണ്!

തമിഴ് സിനിമാ ലോകത്തെ ഇളമുറക്കാരിയായ കുന്ദവി എന്നാണ് പൊന്നിയന്‍ സെല്‍വന്‍ സീരീസിലെ ചിത്രങ്ങള്‍ പുറത്തിറങ്ങിയതിന് ശേഷം തൃഷ കൃഷ്ണന്‍ അറിയപ്പെടുന്നത്. ഇപ്പോള്‍ കൈ നിറയെ സിനിമകളുമായി തിരക്കിലാണ് നടി. നാല്‍പത് വയസ്സ് പിന്നിടുമ്പോള്‍, ഇപ്പോഴും തമിഴിലെ മുഖ്യ നായികാ വേഷത്തില്‍ തന്നെ തൃഷ കൃഷ്ണന്‍ നിറഞ്ഞു നില്‍ക്കുന്നു.

എന്നാല്‍ ഇപ്പോള്‍ കരിയറിലെ തിരക്കുകളില്‍ നിന്നെല്ലാം ബ്രേക്ക് എടുത്ത് ഒരു വലിയ യാത്രയിലാണ് തൃഷ. തന്റെ പെണ്‍ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള യാത്രയുടെ വിശേഷങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമിലൂടെ നിരന്തരം പങ്കുവച്ചുകൊണ്ടേയിരിക്കുന്നു. ഗോട്ട് സിനിമയുടെ നിര്‍മാതാവായ അര്‍ച്ചന കല്‍പാത്തിയും തൃഷയുമടക്കം ആറ് പേര്‍ ആണ് യാത്രയിലെ സംഘം. ആറ് പേര്‍ക്ക് പതിനാറ് പെട്ട് എന്ന് പറഞ്ഞ് തൃഷ പങ്കുവച്ച സ്റ്റോറി ആരാധകര്‍ക്ക് കൗതുകമായിരുന്നു.

നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ നേരം ഉറങ്ങാതെ, 24 മണിക്കൂര്‍ നേരം നീണ്ടു നിന്ന യാത്ര എന്ന് ഒരു സ്റ്റോറിയ്‌ക്കൊപ്പം തൃഷ കുറിച്ചിട്ടുണ്ട്. എന്നാല്‍ തൃഷയുടെ കണ്ണുകളിലോ മുഖത്തോ ഉറക്ക കുറവിന്റെ ക്ഷീണം പ്രതിഫലിക്കുന്നില്ല എന്ന് ഫോട്ടോ ട്വിറ്ററിലൂടെയും മറ്റും ഷെയര്‍ ചെയ്ത് ആരാധകര്‍ പറയുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഇപ്പോള്‍ പ്രത്യേക വൈബിലാണ് നടി. താന്‍ ഏറ്റവും അധികം സന്തോഷിക്കുന്ന നിമിഷമാണിതെന്ന് തൃഷയുടെ ഓരോ പോസ്റ്റുകളിലും വ്യക്തം.

തൃഷ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ കൂടുതല്‍ സമയവും ചെലവഴിക്കുന്നത്. ഓരോ പോസ്റ്റിലും സ്‌റ്റോറിയിലും താരം അത് വ്യക്തമാക്കുന്നുണ്ട്. ഇതാദ്യമായല്ല തൃഷ ഗേള്‍സ് ട്രിപ്പ് നടത്തുന്നതും. ഇതിന് മുന്‍പ് പങ്കുവച്ച യാത്രയുടെ വിശേഷങ്ങളെക്കാള്‍ ഈ യാത്ര കൂടുതല്‍ ആസ്വദിയ്ക്കുന്നു എന്ന് പുറത്തുവന്നുകൊണ്ടിരിയ്ക്കുന്ന ചിത്രങ്ങളില്‍ വ്യക്തം. കല്യാണം കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധം തനിക്കൊരിക്കലും ഇല്ല എന്ന് തൃഷ പറയുന്നത് ഇതുകൊണ്ടാവും എന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

ലിയോ എന്ന ചിത്രമാണ് തൃഷ നായികയായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയത്. ഗോട്ടിലെ അതിഥി വേഷവും ശ്രദ്ധേയമായിരുന്നു. കമല്‍ ഹാസന്‍ – മണിരത്‌നം ടീം മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ഒന്നിക്കുന്ന തഗ്ഗ് ലൈഫ് ആണ് തൃഷയുടെ അടുത്ത റിലീസിങ് ചിത്രം. അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലി, വിടാമുയര്‍ച്ചി എന്നീ ചിത്രങ്ങളിലും തൃഷയാണ് നായിക. മോഹന്‍ലാലിന്റെ റാം, ചിരജ്ജീവിയുടെ വിശ്വംഭര എന്നീ ചിത്രങ്ങളും അണിയറയില്‍ തയ്യാറെടുക്കുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *