140 രൂപയുടെ മദ്യം 100 രൂപയ്ക്ക് നല്‍കിയില്ല, തര്‍ക്കം; പ്രകോപിതരായ യുവാക്കള്‍ ബാര്‍ അടിച്ചുതകര്‍ത്തു.

മദ്യം വിലകുറച്ച്‌ നല്‍കാത്തതിന് യുവാക്കള്‍ ബാര്‍ അടിച്ചുതകര്‍ത്തു. തൃശ്ശൂര്‍ കോട്ടപ്പടി ഫോര്‍ട്ട് ഗേറ്റ് ബാറില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം.പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കാത്തതില്‍ പ്രകോപിതരായാണ് യുവാക്കള്‍ ബാര്‍ അടിച്ചുതകര്‍ത്തത്. മൂന്ന് ബാര്‍ ജീവനക്കാര്‍ക്ക് പരിക്കേറ്റു. അക്രമത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പറത്തുവന്നു.ബുധനാഴ്ച രാത്രി പത്തരയ്ക്ക് ശേഷമാണ് കോട്ടപടിയിലുള്ള ബാറില്‍ യുവാക്കളെത്തിയത്. പെഗ്ഗിന് 140 രൂപ വിലയുള്ള മദ്യം 100 രൂപയ്ക്ക് നല്‍കാൻ ആവശ്യപ്പെട്ടപ്പോള്‍ ജീവനക്കാര്‍ പറ്റില്ലെന്ന് പറഞ്ഞു. ഇതേചൊല്ലി യുവാക്കള്‍ ജീവനക്കാരുമായി തര്‍ക്കമായി. തുടര്‍ന്ന് മടങ്ങിപ്പോയ യുവാക്കള്‍ അല്‍പസമയത്തിന് ശേഷം ഇരുമ്ബ് വടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി ബാറിനകത്തേക്ക് കയറി കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ക്കുകയായിരുന്നു. നാലുപേരാണ് സംഘത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ ഇരിങ്ങപ്പുറം സ്വദേശികളായ അഭിഷേക്, കണ്ണാരത്ത് ശ്രീഹരി എന്നിവരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റുചെയ്തു. കേസില്‍ അക്ഷയ്, സുജിത്ത് എന്നിവരെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തില്‍ രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ബാറുടമ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *