പൊട്ടിത്തെറിച്ചത് മലയാളികളുടെ ഇഷ്ടബ്രാന്റിന്റെ ഫോണ്‍ തന്നെ! ഉപയോഗിച്ചത് ചാര്‍ജ്ജിലിട്ടല്ല!! പക്ഷേ
മൊബൈൽ പൊട്ടിത്തെറിച്ചുള്ള എട്ടു വയസുകാരിയുടെ മ,ര,ണം മലയാളികൾക്ക് വലിയ ഞെട്ടലാണ് സമ്മാനിച്ചിരിക്കുന്നത്. കാരണം എല്ലാവരും സ്മാർട്ട്ഫോൺ ഉപയോഗിക്കുന്ന സംസ്ഥാനമായി കേരളം മാറിയിരിക്കുന്നു. ഓൺലൈൻ ക്ലാസുകൾക്കായി എല്ലാവരും മക്കൾക്ക് മൊബൈൽ വാങ്ങി നൽകി. കൊച്ചു കുട്ടികൾ ഉൾപ്പെടെ ഫുൾടൈം മൊബൈലിൽ ആണ്. വീട്ടുകാരാകട്ടെ കുട്ടികൾക്ക് മൊബൈൽ നൽകി അവർ അടങ്ങിയിരിക്കുന്നതിൽ ആശ്വാസം കണ്ടെത്തുന്നവർ ആയി മാറി. അതിനാൽ തന്നെ ഇന്നലെ തിരുവില്വാമലയിൽ നടന്ന ആ പൊട്ടിത്തെറി മലയാളികളുടെ ഓരോ വീട്ടിലും മുഴങ്ങി കേൾക്കുകയാണ്.
ഈ വാർത്ത പുറത്തുവന്നത് മുതൽ എന്താണ് സംഭവിച്ചത് എന്നാണ് മലയാളികൾ ഓരോരുത്തരും തിരക്കിയത്. ഏത് ഫോണായിരുന്നു, ചാർജിൽ ഇട്ടിരുന്നോ എന്ന് ചോദ്യങ്ങളുയർന്നു. ഇപ്പോഴിതാ എല്ലാത്തിനും ഉത്തരവുമായി എത്തിയിരിക്കുകയാണ് ആദിത്യശ്രീയുടെ വീട്ടിൽ പരിശോധന നടത്തിയ ഫോറൻസിക് സംഘം. പൊട്ടിത്തെറിച്ച മൊബൈൽ ഫോൺ റെഡ്മി കമ്പനിയുടേതാണ്. മൂന്നു വർഷം മുമ്പ് അച്ഛൻ്റെ അനിയൻ സമ്മാനിച്ചതായിരുന്നു സെക്കൻഡ് ഹാൻറ് റെഡ്മി ഫൈവ് പ്രോ മൊബൈൽ ഫോൺ. ഫോൺവാങ്ങിയത് പാലക്കാട്ടെ ചെന്നൈ മൊബൈൽസ് എന്ന കടയിൽ നിന്നാണ്. തുടർന്ന് ബാറ്ററി കേടായപ്പോൾ കഴിഞ്ഞവർഷം പുതിയ ബാറ്ററി മാറ്റിയതും ഇതേ കടയിൽ നിന്നാണെന്ന് വീട്ടുകാർ പോലീസിന് മൊഴിനൽകി.
പിതാവ് അശോക്കുമാർ ഈ ഫോൺ ആണ് ഉപയോഗിച്ചിരുന്നത്. ആദ്യത്യ ശ്രീ പഠന ആവശ്യങ്ങൾക്കും മറ്റും ഉപയോഗിച്ചിരുന്നത് ടാബ് ആയിരുന്നു. ഇന്നലെ രാവിലെ ചാർജ് കഴിഞ്ഞതോടെ ടാബ് ചാർജിലിട്ടു. ഈ സമയത്താണ് പിതാവ് വീട്ടിൽ വച്ച മൊബൈൽ ഫോൺ ഉപയോഗിച്ച് ആദിത്യശ്രീ ഗെയിം കളിക്കാൻ ഇരുന്നത്. അപകടം നടക്കുമ്പോൾ ഫോൺ ചാർജിൽ ഇട്ടിരുന്നില്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി. പുതപ്പിനടിയിൽ വച്ചായിരുന്നു ഗെയിം കളിച്ചത്. അമിതമായി ചൂടായി ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പുതപ്പിനടിയിൽ ആയത് ആഗാതം കൂടി കുട്ടി തൽക്ഷണം ജീവൻവെടിഞ്ഞു. പൊട്ടിത്തെറിച്ച മൊബൈലിൻ്റെ ബാറ്ററി വളഞ്ഞിരുന്നു.പൊട്ടിത്തെറിച്ച ഫോണിൽ നിന്നും തെറിച്ചുവീണ അവശിഷ്ടങ്ങൾ വിശദമായ പരിശോധനയ്ക്കായി സ്വീകരിച്ചിട്ടുണ്ട്. ബാറ്ററിയാണ്ട് പൊട്ടിത്തെറിച്ചതെന്ന പ്രാഥമികനിഗമനം എങ്കിലും ഫോറൻസിക് പരിശോധനാഫലം വന്നുകഴിഞ്ഞാലേ ഇതിൽ വ്യക്തത വരികയുള്ളൂ. ബാറ്ററിയുടെ ഭാഗങ്ങളാണ് കൂടുതൽ ചിന്നഭിന്നമായത്. വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മൊബൈൽ ഫോൺ വാങ്ങിയ കടക്കാരുടെ മൊഴിയും ഉടൻ തന്നെ പോലീസ് രേഖപ്പെടുത്തും. ഒരു വർഷം മുമ്പ് മാറ്റിയത് കമ്പനിയുടെ ഒറിജിനൽ ബാറ്ററി തന്നെയാണോ എന്ന് ഇതോടെ വ്യക്തമാകും.
@All rights reserved Typical Malayali.
Leave a Comment