മീനാക്ഷി ഒന്ന് മനസ്സ് വച്ചാല്‍ എന്റെ ആഗ്രഹം നടക്കും, ഈ നിഷ്‌കളങ്ക ചിരിയിലാണ് ഞാന്‍ വീണുപോയത്’; മഞ്ജുവിന് പിന്നാലെ മീനാക്ഷി പങ്കുവച്ച ഫോട്ടോ, കമന്റുകള്‍ രസകരം!

കഴിഞ്ഞ ദിവസം ഒരു പൊതു പരിപാടിയ്ക്ക് പങ്കെടുക്കാന്‍ പോകുന്നതിന് മുന്‍പ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്ന ഏതാനും ചിത്രങ്ങള്‍ മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. കറുത്ത സാരിയില്‍ അതി സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മഞ്ജു പങ്കുവച്ച സ്റ്റൈലന്‍ ചിത്രങ്ങള്‍ എന്ന പ്രത്യേകതയും അതിനുണ്ടായിരുന്നു.ഒരു ദിവസം അമ്മയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ ഇതാ മകള്‍ മീനാക്ഷി ദിലീപും. മഞ്ഞ ചുരിദാരില്‍ അതി സുന്ദരിയായി നില്‍ക്കുന്ന രണ്ട് ചിത്രങ്ങളാണ് മീനാക്ഷി തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരിയ്ക്കുന്നത്.

പുതിയ ചിത്രം
ആണ്ടിനും ശക്രാന്തിയ്ക്കു എന്ന് പറയുന്നത് പോലെ, വളരെ വിരളമായി മാത്രമേ മീനാക്ഷി എന്തെങ്കിലും പോസ്റ്റ് ചെയ്യാറുള്ളൂ. അങ്ങനെ പോസ്റ്റ് ചെയ്താല്‍ നിമിഷ നേരം കൊണ്ട് അത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്യും. അങ്ങനെ ഇപ്പോള്‍ പുതിയ ചിത്രങ്ങളും വൈറലാണ്.

മഞ്ഞക്കിളി
മഞ്ഞക്കിളിയുടെ ഒരു ഇമോജി മാത്രമാണ് മീനാക്ഷി ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ഉറ്റസുഹൃത്ത് നമിത പ്രമോദ് അടക്കമുള്ളവര്‍ കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. ‘പ്രിറ്റി’ എന്നാണ് നമിതയുടെ കമന്റ്.

രസകരമായ കമന്റുകള്‍
ചിത്രത്തിന് താഴെ വരുന്ന രസകരമായ കമന്റുകളാണ് മറ്റൊരു ആകര്‍ഷണം. ആദ്യമൊക്കെ മീനാക്ഷി എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ കമന്റ് ബോക്‌സ് ഓഫ് ചെയ്തിടുമായിരുന്നു. ഇപ്പോള്‍ എന്തും പറയാനുള്ള ലൈസന്‍സ് നല്‍കിയതോടെ ചിരിപ്പിക്കുന്ന തരം കമന്റുകളും വരുന്നുണ്ട്

കല്യാണാലോചനകള്‍
പതിവുപോലെ മീനാക്ഷിയുടെ മുഖഛായ നിരീക്ഷിച്ചെത്തിയവരെ മാറ്റി നിര്‍ത്താം. കല്യാണ ആലോചനകളാണ് തകൃതിയായി നടക്കുന്നത്. ‘കുട്ടിക്ക് കല്യാണാലോചനകള്‍ വരുന്നുണ്ടെന്നറിഞ്ഞു. ഭവതി ഒന്ന് മനസ്സുവച്ചാല്‍ ദിലീപേട്ടന്‍ എന്റെ അമ്മായിയപ്പനാവും. കാശ് കണ്ട് മോഹിച്ചിട്ടൊന്നുമല്ല, ഈ നിഷ്‌കളങ്ക ചിരി കണ്ടിട്ടാണ്’ എന്നാണ് ഒരാരാധകന്റെ കമന്റ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *