കണ്ണീരോടെ ആ വീടിന്റെ പടിയിറങ്ങി’..!! ഒടുക്കം എല്ലാം വെളിപ്പെടുത്തി എലിസബത്ത്..!! ബാലയുടെ യഥാര്‍ത്ഥ മുഖം പുറത്ത്..!!

എലിസബത്തുമായുള്ള ബന്ധം വേർപിരിയലിന്റെ വക്കിലെന്ന സൂചനകൾ നൽകി ബാല. ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്നുസംസാരിക്കുന്നതിന്റെ ഇടയിലാണ് എലിസബത്തിനെക്കുറിച്ച് ആദ്യമായി ബാല പ്രതികരിച്ചത്. അവൾ ഇപ്പോൾ എന്റെ കൂടെയില്ല, ഞാൻ അവളുടെ കൂടെയും. ഒക്കെയും വിധിയാണ്. അത്രയും പരിശുദ്ധയായ പെണ്ണാണ് അവൾ. മരിച്ചുപോയാലും ഞാൻ അവളെ കുറ്റം പറയില്ല- ബാല പുതിയ അഭിമുഖത്തിൽ പറയുന്നു. വിശദമായി വായിക്കാം.കമന്റടിക്കുന്നവരോട് ഒന്നേ പറയാൻ ഉള്ളൂ. നിങ്ങൾ എന്ത് വേണമെങ്കിലും പറഞ്ഞോളൂ ഞാൻ ഒരു അച്ഛന്റെ വേദന പറഞ്ഞു അത്രമാത്രം. ഒരു അച്ഛൻ മകളെ കാണുന്നത് ഇത്ര വലിയ ദ്രോഹം ആണോ. കോടതി പറഞ്ഞത് എങ്കിലും ഫോളോ ചെയ്യണ്ടേ. കോടതി പറഞ്ഞതാണ്. പക്ഷേ അത് നടപ്പിലാക്കുന്നില്ല. എന്റെ മനസ്സിന്റെ വേദന മാറാൻ വേണ്ടിയാണു ഞാൻ ഇതെല്ലാം തുറന്നുപറയുന്നത്. കൈ കൂപ്പി നിന്ന് ചോദിക്കുകയാണ് എന്റെ മകളെ കാണിക്കാമോ എന്ന്- ബാല പറയുന്നു.

എന്റെ അച്ഛനെപോലും എനിക്ക് നഷ്ടമായി
ഒരേ ഒരു ചോദ്യം നിങ്ങൾ ചോദിക്കൂ, എന്തുകൊണ്ട് സ്വന്തം അച്ഛനെ കാണിക്കുന്നില്ല എന്ന്. ഞാൻ ഒന്നും ചോദിക്കുന്നില്ല. എന്റെ കുഞ്ഞിനെ മാത്രമാണ് ഞാൻ ചോദിച്ചത്. എന്റെ മകൾക്ക് ഒരു അച്ഛനെ ഉള്ളൂ. അത് ബാല മാത്രമാണ്. ഞാൻ അവൾക്ക് വേണ്ടി ദേഷ്യപ്പെടുന്നു സങ്കടപ്പെടുന്നു. എന്തെങ്കിലും പ്രയോജനം ഉണ്ടോ. എന്റെ അച്ഛനെ എനിക്ക് നഷ്ടമായി, ഈ സങ്കടത്തിൽ. ഞങ്ങളുടെ കുടുംബത്തിൽ ഉള്ള ആളുകൾക്ക് എന്റെ മോളെ കാണണം എന്ന് ആഗ്രഹം ഉണ്ടാകില്ലേ.

അവൾ ഇപ്പോളും എന്റെ അനുജത്തി
ഞാൻ എന്റെ വീട്ടിലേക്ക് പോകുന്നില്ല, എന്റെ വേദന അവർ കാണാതെ ഇരിക്കാൻ. അവർക്കും അത് കണ്ടാൽ സങ്കടമാകും. ജീവിതത്തിൽ ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വരെ ഞാൻ അഭിരാമി സുരേഷിനെ ഒരു കുറ്റം പറഞ്ഞിട്ടുണ്ടോ. എനിക്ക് ഇപ്പോഴും അവൾ അനുജത്തി കുട്ടി ആണ്. അവൾ നല്ല ക്ലിയർ ആയി കാര്യങ്ങൾ പറയുന്ന കുട്ടിയാണ്. അവളും ഇപ്പോൾ എന്നെക്കുറിച്ച് എന്തോ മോശം ഇട്ടു. എന്നെ ചെട്ടാ എന്ന് വിളിച്ച കുട്ടിയാണ്.

എന്റെ കുഞ്ഞിനെ മഹാറാണിയാക്കാൻ ആഗ്രഹിച്ചു
അവന്തിക എനിക്കും അമൃതക്കും അവകാശപ്പെട്ട മോളാണ്. ഞങ്ങളുടെ കുഞ്ഞാണ് അത്. മറ്റാർക്കും അവകാശമില്ല. ഇത് ലോക നിയമം ആണ്. എന്റെ കുഞ്ഞിനെ എടുത്തുപോയിട്ട് അവരുടെ വീട്ടിലെ കുട്ടി എന്ന് പറയുന്നു. അത് എങ്ങനെ ശരിയാകും. കുടുംബത്തോട് സ്നേഹം ഉള്ളവർ ആലോചിച്ചു നോക്കൂ. ഒരാളുടെ സങ്കടങ്ങൾ എടുത്ത് അഭിപ്രായം പറയുന്നത് മോശമാണ്. എന്റെ കുഞ്ഞിനെ മഹാറാണി ആയി വളർത്തണം എന്നായിരുന്നു, എന്നാൽ ഇപ്പോൾ എരുമ മാട് മാതിരി ആയി.

അവൾ കൂടെയില്ല വിധി
എലിസബത്തിനെ കുറിച്ച് ഞാൻ പറയണം എങ്കിൽ അവൾ ഗോൾഡ് ആണ്. അവൾ ശുദ്ധമായ സ്വഭാവം ആണ്. അവൾ എന്റെ കൂടെയില്ല, ഞാൻ അവളുടെ കൂടെയും. വിധി. അവളുടെ സ്വഭാവത്തിൽ ഉള്ള ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടില്ല. അവൾ ശുദ്ധയാണ്, പരിശുദ്ധ സ്വർണ്ണം. സത്യമായി പറയുകയാണ് അവൾ സ്വർണ്ണം ആണ്. ഞാൻ മരിച്ചാലും കുറ്റം പറയില്ല. കാരണം ഞാൻ കഷ്ടപെട്ടപ്പോൾ കൂടെ നിന്ന ആളാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *