പേർളിയുടെ പെൺകുഞ്ഞിനെ സ്വീകരിച്ചത് നിലൂ ബേബി

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ബിഗ്‌ബോസിൽ തുടങ്ങിയ ഇവരുടെ പ്രണയം ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകരും ഏറെ സന്തോഷത്തിൽ തന്നെ ആയിരുന്നു. പ്രേക്ഷരോട് ഏറ്റവും അടുത്ത് നിൽക്കുന്ന താര ദമ്പതികൾ എന്ന് തന്നെ ഇവരെ പറയാം. ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും ഉയർച്ചയും താഴ്ച്ചയുമെല്ലാം ഇവർ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. നില ബേബിയെ പേളി ഗർഭിണി ആയ നിമിഷം മുതൽ നിലയുടെ വളർച്ചയുടെ ഓരോ ഘട്ടവും മലയാളി പ്രേക്ഷകർ ഒപ്പം നിന്ന് കണ്ടത് തന്നെയാണ്. മാസങ്ങൾക്ക് മുൻപാണ് തങ്ങളുടെ ജീവിതത്തിലെ രണ്ടാമത്തെ അതിഥിയ്ക്കായുള്ള കാത്തിരിപ്പിലാണ് തങ്ങൾ എന്ന് ഇരുവരും ആരാധകരോട് വെളിപ്പെടുത്തിയത്. ഇപ്പോഴിതാ ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്.

പേളി പ്രസവിച്ചു അതൊരു പെൺകുട്ടിയാണ് എന്ന് ശ്രീനിഷ് ആരാധകരോട് പറഞ്ഞിരിക്കുകയാണ്. ഇട്സ് എ ബേബി ഗേൾ എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീനിഷ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്നിരിക്കുന്നു അമ്മയും കുഞ്ഞും ഹെൽത്തിയായി ഇരിക്കുന്നു. പ്രാർത്ഥനകൾക്കും സ്നേഹത്തിനും നന്ദി എന്നാണ് ശ്രീനിഷ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. നില ബേബി ചേച്ചി കുട്ടി ആയതിന്റെ സന്തോഷത്തിൽ തന്നെയാണ് ആരാധകർ. അശ്വതി ശ്രീകാന്ത്, ഷിയാസ് കരീം, ജുവൽ മേരി, സൗഭാഗ്യ വെങ്കിടേഷ്, ക്രിക്കറ്റർ ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി, ശ്രുതി രജിനികാന്ത്, സാധിക വേണുഗോപാൽ എന്നിങ്ങിനെ നിരവധി സെലിബ്രിറ്റികളാണ് ശ്രീനിഷിന്റെ പോസ്റ്റിൽ അഭിനന്ദനങ്ങളുമായി എത്തുന്നത്. രണ്ടാം ഗർഭകാലവും പേളിയും ശ്രീനിഷും നില ബേബിയും ചേർന്ന് ശരിക്കും ആഘോഷമാക്കിയിരുന്നു. അതിന്റെ തെളിവുകളാണ് ഇരുവരും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുള്ള ഫോട്ടോകളും വിഡിയോകളും.

രണ്ടാമതും ഗർഭിണി ആണെന്ന സന്തോഷം ആരാധകരോട് വെളിപ്പെടുത്തിയ ശേഷം ഇരുവരും നില ബേബിക്കോപ്പം ബേബി മൂൺ യാത്രയും നടത്തിയിരുന്നു. ഈ യാത്രയുടെ ദൃശ്യങ്ങളും വിഡിയോകളും ആരാധകർക്കായി പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പേളിയുടെ വളകാപ്പ് ചടങ്ങുകളും ബേബി ഷവറുമൊക്കെ അത്യധികം ആഘോഷത്തോടെ തന്നെയാണ് ഇരു കുടുംബങ്ങളും ആഘോഷിച്ചത്. പേളിക്ക് ജനിക്കാൻ പോകുന്നത് ഇരട്ട കുട്ടികൾ ആണോ എന്നൊക്കെ മുൻപ് ആരാധകർ സംശയം പ്രകടിപ്പിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ആ സമയത്തൊക്കെ അത് അങ്ങിനെ അല്ല എന്ന് പേളി തന്നെ പറയുകയും ചെയ്തിരുന്നു. ഇരുവരുടെയും ജീവിതത്തിലെ നില ബേബിയ്ക്ക് ശേഷമുള്ള അടുത്ത സന്തോഷമാണ് നിലയുടെ ഈ അനിയത്തി കുട്ടി. കുഞ്ഞിന്റെ പേരിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ ഇപ്പോൾ.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *