കാത്തിരുന്ന നിമിഷം സന്തോഷം പങ്കുവെച്ച് സിയയും സഹദും – കുഞ്ഞിന് ജന്മം നൽകി സഹദ്

ട്രാൻസ്ജെൻ്റർ പങ്കാളികളായ കോഴിക്കോട് ഉമ്മറത്തൂരിലെ സിയയ്ക്കും സഹദിനും കുഞ്ഞുപിറന്നു. കൗതുകവും ആകാംക്ഷയും നിറഞ്ഞ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ആണ് ആ സന്തോഷവാർത്ത എത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ അല്ലാതെയായും സ്നേഹവും ആശംസകളും അറിയിച്ചു കൊണ്ട് നിരവധി സുഹൃത്തുക്കളും രംഗത്തുണ്ട്. സഹദും കുഞ്ഞും സുഖമായിരിക്കുന്നതായി ഇരുവരുടെയും സുഹൃത്തുക്കളായ ആദം ഫേസ്ബുക്കിലൂടെ കുറിച്ചു. സഹദിൻ്റെയും സിയയുടെയും പൊന്നോമനയെ കാണാൻ കാത്തിരിക്കുകയാണ് സുഹൃത്തുക്കൾ. ഗർഭധാരണത്തിലൂടെ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്മെൻ പിതാവ് എന്ന പ്രത്യേകത കൂടി സഹദിന് ലഭിച്ചിരിക്കുകയാണ്.ഒരു കുഞ്ഞിനായി കാത്തിരിക്കുന്ന, ദമ്പതികൾ ദത്തെടുക്കുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും അവർ നേരിട്ട വെല്ലുവിളികൾ ചെറുതായിരുന്നില്ല. ട്രാൻസ്ജെൻ്റർ പങ്കാളികളായതുകൊണ്ടുതന്നെ നിയമനടപടികൾ ഇരുവരുടെയും ആഗ്രഹത്തിന് തടസമായി മാറി. പിന്നീടാണ് സഹദ് ഗർഭം ധരിക്കാം എന്ന ആശയം ഇരുവരിലേക്കും എത്തുന്നത്. സമൂഹം പറയാൻ പോകുന്ന പല കുത്തുവാക്കുകളെയും ഓർത്ത് ആദ്യം ആശങ്കപ്പെട്ടിരുന്നു. എന്നന്നേക്കുമായി ഉപേക്ഷിച്ച സ്ത്രീത്തത്തിലേക്ക് തിരികെ പോരുക എന്നത് വെല്ലുവിളിയായിരുന്നു .എന്നാൽ കുഞ്ഞ് എന്ന അടങ്ങാത്ത ആഗ്രഹമാണ് സഹദിനെ ആ തീരുമാനത്തിൽ എത്തിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ മാരുടെ നേതൃത്വത്തിലുള്ള വിദഗ്ധ പരിശോധനകൾക്ക് സഹദിന് മറ്റ് ആരോഗ്യ പ്രശ്നമൊന്നുമില്ല എന്ന് ഉറപ്പുവരുത്തിയശേഷമാണ് ചികിത്സ ആരംഭിച്ചത്. സിയയിൽ നിന്ന് സഹദ് ഗർഭം ധരിച്ചത്.

സ്ത്രീയിൽ നിന്ന് പുരുഷനാകാനുള്ള നീക്കത്തിൻ്റെ ഭാഗമായി മാറിടങ്ങൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തുവെങ്കിലും, ഗർഭപാത്രവും മറ്റും മാറ്റിയിരുന്നില്ല. മാർച്ച് നാലിനായിരുന്നു പ്രസവ തീയതി. കുഞ്ഞിനെ മിൽക്ക് ബാങ്ക് വഴി മുലയൂട്ടാനായിരുന്നു തീരുമാനം. നർത്തകിയാണ് സിയ. സ്വകാര്യസ്ഥാപനത്തിലെ അക്കൗണ്ടൻ്റാണ് സഹദ്. ആദം തൻ്റെ ഫെയ്സ് ബുക്കിലൂടെ കുറിച്ചത് ഇങ്ങനെയാണ്. കുഞ്ഞുവാവ വന്നു, സഹദും കുഞ്ഞും ഹെൽത്തിയാണ്. സിയ എക്സൈറ്റണ്ടായി കാത്തിരിക്കുന്നുണ്ട്.ഞാൻ ജീവിതത്തിൽ ഇത്രയും സന്തോഷം അനുഭവിച്ച ഒരു നിമിഷം ഇല്ല. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് ചോദിക്കുന്നവരോട് അത് കുഞ്ഞു വലുതാവുമ്പോൾ പറയും. ‘എ ഹെൽത്ത് ബേബി ഈസ് ബോൺ. ഏസ് എ ബേബി ബോയ് ഓർ എ ബേബി ഗേൾ. ഹേവ് ഷോർട്ട് ഹു ആർ വീറ്റു അസ്യൂമ് ദേർ ജെൻറർ. അറ്റ് ദം ഗ്രോ ഏൻ്റ് എക്സ്പ്ലോർ ദേർ ഐഡൻ്റിറ്റി. ഇങ്ങനെയാണ് ആദം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *