കേരളത്തിന് അഭിമാന നിമിഷം ഒരു മാസം കൂടി പിന്നിട്ടാൽ സന്തോഷവാർത്ത എത്തും മാതാപിതാകളാവുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ

അമ്മ എന്നാ വിളിക്കായി കാതോർക്കുന്നു കേരളം അഭിമാന നിമിഷത്തിലേക്ക് ഒരു മാസം കൂടി പിന്നിട്ടാൽ സന്തോഷവാർത്ത എത്തും മാതാപിതാകളാവുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ.ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുന്നതിന്റെ സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് സിയ പവല്‍. അഭിനേത്രിയും നര്‍ത്തകിയുമായ സിയ പങ്കിട്ട പുതിയ വിശേഷം അറിഞ്ഞ് ആശംസകളുമായി പ്രിയപ്പെട്ടവരെല്ലാം എത്തിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ് മാന്‍ പ്രഗ്നന്‍സിയുടെ വിശേഷങ്ങളെക്കുറിച്ചായിരുന്നു സിയ പറഞ്ഞത്. എന്റെ ആഗ്രഹം മനസിലാക്കി ഇക്ക ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ തയ്യാറായിരിക്കുകയാണ്. ദയ ഗായത്രിയും ശ്രുതി സിത്താരയും ഹെയ്ദി സാദിയയുമുള്‍പ്പടെ നിരവധി പേരാണ് സഹദിനും പവലിനും ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്.ജന്മം കൊണ്ടോ ശരീരം കൊണ്ടോ സ്ത്രീ ആയില്ലെങ്കിലും എന്നിലെ സ്ത്രീത്വം ഞാൻ അറിഞ്ഞു വളർന്ന കാലമത്രയും എന്നുള്ളിലുണ്ടായ ഒരു സ്വപ്നം അമ്മ. ആ വേദനയും സുഖവും അറിയാനോ അനുഭവിക്കാനോ ഈ ജന്മമത്രയും എന്റെ ശരീരം എന്നെ അനുവദിക്കില്ലായിരിക്കാം. ഞാൻ അറിയുന്ന ദൈവം എന്നെ അറിഞ്ഞെന്നതു പോലെ കാലം എന്റെ ആഗ്രഹങ്ങൾ അറിയുന്നു. ആരാണെന്ന് പോലും അറിയാത്ത ഒരാൾക്ക് പേരും കണ്ടു വച്ച് കുന്നോളം സ്വപ്നങ്ങളും പേറി ഒമ്പതു മാസത്തോളം കാത്തിരിക്കുന്നതല്ലേ ഒരമ്മയുടെ പ്രതീക്ഷ.എന്നിലെ കാത്തിരുന്ന സ്വപ്നം പൂവണിയും പോലെ ഞാനും ഒരു അമ്മ എന്ന കുഞ്ഞു ശബ്ദത്തിലുള്ള വിളി കേൾക്കാൻ കാത്തിരിക്കുന്നു. കുറഞ്ഞ ദിനങ്ങൾ മാത്രം. ഏതൊരു പ്രതിസന്ധിയിലും തളരാതെ പതറാതെ മുന്നോട്ട് പോകാനുള്ള കഴിവ് എനിക്കും എന്റെ സ്വപ്നങ്ങളെ അറിഞ്ഞ ജീവിത പങ്കാളിക്കും നൽകണേ നാഥാ.

എന്റെ സ്വപ്നങ്ങൾക്കു ചിറകുവിരിച്ച് എനിക്കു കൂട്ടായത് എന്റെ ഇക്ക. പിറന്ന ശരീരത്താൽ ജീവിക്കാൻ മാനസികമായ ബുദ്ധിമുട്ടുകൾക്കിടയിൽ തന്റെ ഇഷ്ടങ്ങളെ മുറുകെ പിടിച്ച് ജീവിക്കുമ്പോൾ അവന്റെ ശരീരത്തെ ആഗ്രഹങ്ങൾക്കനുസരിച്ച് മാറ്റുവാൻ ആരംഭിച്ചു. ഹോർമോൺ തെറാപ്പികളും ബ്രസ്റ്റ് റിമൂവൽ സർജറിയും. കാലം ഞങ്ങളെ ഒരുമിപ്പിച്ചു. മൂന്ന് വർഷമാകുന്നു.അമ്മ എന്ന എന്നിലെ സ്വപ്നം പോലെ അച്ഛൻ എന്ന അവന്റെ സ്വപ്നവും നമ്മുടെ സ്വന്തം എന്ന ഒരു ആഗ്രഹവും ഞങ്ങളെ ഒറ്റ ചിന്തയിലെത്തിച്ചു. പൂർണ്ണ സമ്മതത്താൽ ഇന്ന് 8 മാസം പ്രായമുള്ള ജീവൻ തന്റെ ഉദരത്തിൽ ചലിക്കുന്നു. ഞങ്ങളുടെ ആഗ്രഹങ്ങൾ യാഥാർത്യമാക്കാൻ ഞങ്ങളെടുത്ത തീരുമാനങ്ങൾ പിന്തുണച്ചു. ഞങ്ങൾ അറിഞ്ഞതിൽ പറഞ്ഞാൽ ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ് മാൻ പ്ര​ഗ്നൻസി. ഒറ്റപ്പെട്ട ജീവിതത്തിൽ കൊച്ചു കുടുംബമാകുന്ന ഞങ്ങൾക്ക് പൂർണ്ണ പിന്തുണയോടെ കൂടെ നിന്ന എന്റെ ഇത്താക്കും അളിയനും അവന്റെ അമ്മക്കും പെങ്ങൾക്കും ഡോക്ടർക്കും ഞങ്ങളെ ഇഷ്ടപ്പെട്ടു കൂടെ നിക്കുന്ന എല്ലാർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നുവെന്നുമായിരുന്നു സിയ കുറിച്ചത്.ഒരു അച്ഛൻ കുഞ്ഞിന് നൽകാൻ പോകുന്നു. അതിനു കാവലായി ഒരു അമ്മയും. പറഞ്ഞുവരുന്നത് ട്രാൻസ് കപ്പിൾ സിയയെയും സഹദിനെയും കുറിച്ചാണ്. അവൻ അവളായും അവൾ അവനായും മാറിയ മാറ്റങ്ങളുടെ ഈ ലോകത്ത് മറ്റൊരു ചരിത്രം കൂടി കുറിക്കാൻ അവർ ഒരുങ്ങുകയാണ്. നിറഞ്ഞ കൈയ്യടിയോടെയാണു സമൂഹ മാധ്യമങ്ങൾ ഈ വാർത്ത ഏറ്റെടുത്തതും. അതെ സമയം ഈ യാത്ര അത്ര സിംപിൾ ആയിരുന്നില്ല എന്ന് പറയുകയാണ് സിയയും സഹദും. മാത്രമല്ല ഇരുവരെയും കുറിച്ച് ശീതൾ ശ്യാം പങ്കിട്ട അമൃത എൻന്റെ പോസ്റ്റും ഇപ്പോൾ വൈറലാണ്.ട്രാൻസ് സ്ത്രീകൾ എത്ര അവഗണനയും കഷ്ടപ്പാടും സഹിച്ചു ഒരുപാട് നേട്ടങ്ങൾ കൈവരിച്ചാലും ഒരു പുരുഷന്റെ പ്രണയം ഉണ്ടായാൽ മാത്രമേ ഒരു പൂർണമായ സംതൃപ്തി കൈവരിച്ചതായി തോന്നുന്നു എന്ന പോലെ പെരുമാറുന്നത് കണ്ടിട്ടുണ്ട്. ഊളകളായിട്ടുള്ള ഈ സിസ് പുരുഷന്മാർ ഒരു പരിഗണന പോലും ഇല്ലാതെ ട്രാൻസ് സ്ത്രീകളെ ഉപേക്ഷിച്ചിട്ട് പോകുന്നതും കണ്ടിട്ടുണ്ട്. മല പെയ്താലും കുലുങ്ങാത്ത ട്രാൻസ് സ്ത്രീകൾ വളരെ വേദനയോടെ ഇരിക്കും. മുൻപ് കൂടുതലും ദൃശ്യത ഉണ്ടായിരുന്നത് ട്രാൻസ് സ്ത്രീകൾക്ക് ആയിരുന്നല്ലോ. ട്രാൻസ് പുരുഷന്മാരിലും ഇത് കാണാവുന്നതാണ്.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *