ഉല്ലാസിന്റെ ദിവ്യ ചില്ലറക്കാരിയല്ല; വക്കീലാണ്, നാട്ടിലെ വിഷയങ്ങൾ പരിഹരിക്കാൻ ഒക്കെ മുൻപിൽ നിൽക്കുന്ന ആളാണ്; വിശേഷങ്ങൾ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കോമഡി താരമാണ് ഉല്ലാസ് പന്തളം. അടുത്തിടെ ആണ് അദ്ദേഹം വിവാഹിതനാകുന്നത്. മലപ്പുറം അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റും അഭിഭാഷകയുമായ ദിവ്യയാണ് അദ്ദേഹത്തിന്റെ ജീവിത സഖിയായി എത്തിയത്.
സാളിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ എത്തിയതതോടെ വ്യത്യസ്ത അഭിപ്രായങ്ങളുമായി ആരാധകരും എത്തി. ഉല്ലാസിന്റെ രണ്ടാം വിവാഹം ആയതുകൊണ്ടുതന്നെ വിമര്‍ശനത്തോടെയാണ് ചിലർ വാർത്ത സ്വീകരിച്ചത്. എന്നാൽ സമൂഹത്തിന്റെ വിഷയങ്ങള്‍ എല്ലാം മുൻ നിരയിൽ നിന്നും ചെയ്യുന്ന വ്യക്തിയാണ് അഡ്വ. ദിവ്യ.
മഞ്ചേരിക്കാരിയായ ദിവ്യ പഞ്ചായത്ത് കാര്യങ്ങൾക്ക് പുറമെ ജില്ലാ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷക കൂടിയാണ്. സാമൂഹിക വിഷയങ്ങൾ എല്ലാം നേതൃനിരയിൽ നിന്നും ചെയ്യുന്ന ആളാണ് ദിവ്യ എന്ന കാര്യത്തിൽ സംശയമില്ല. നാട്ടിൽ ഏതൊരു വിഷയം ഉണ്ടായാലും ആ കൊച്ച് മുൻപിൽ ഉണ്ടാകും എന്നാണ് നാട്ടുകാർ തന്നെ പറയുന്നത്. സമൂഹത്തിന്റെ വിഷയങ്ങൾ ഇത്രയും നല്ല രീതിയിൽ ചെയ്യാൻ കഴിയുന്ന ആൾക്ക് ഉല്ലാസിന്റെ മക്കളെയും പൊന്നുപോലെ നോക്കാൻ സാധിക്കും എന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം.
ആശയുടെ മരണ ശേഷം ഒറ്റയ്ക്ക് ആയിരുന്നു മക്കളായ ഇന്ദുജിത്തിനും , സൂര്യജിത്തിനും ഒപ്പം ഉല്ലാസിന്റെ ജീവിതം . 2022 ഡിസംബറിലാണ് ആശ മരിക്കുന്നത്. ആശയുടെ മരണം നടന്നിട്ട് അധികം വൈകാതെ ഉല്ലാസ് വിവാഹം കഴിച്ചതാണ്, സദാചാരവാദികൾക്ക് വിഷയം ആയത്. എന്നാൽ ഉല്ലാസിനെ പൂർണ്ണമായി പിന്തുണച്ചുകൊണ്ടാണ് ആരാധകർ എത്തിയത്. ഒപ്പം ആശയുടെ മരണത്തിനു ശേഷം ആശയുടെ അച്ഛൻ ഉല്ലാസിനെ പിന്തുണച്ചതിനെക്കുറിച്ചും ആരാധകർ ഇപ്പോൾ ചൂണ്ടികാണിക്കുന്നുണ്ട്.
ഏകദേശം മുപ്പത്തിരണ്ട് വയസ്സുവരെ വിവാഹം വേണ്ടെന്ന നിലപാടിൽ ആയിരുന്നു ഉല്ലാസ്. വിവാഹത്തിനോട് ഒരു ഒരു വിരുദ്ധ സമീപനം. അതിനു മറ്റൊന്നും ആയിരുന്നില്ല കാരണം, സ്വന്തമായി ഒരു വീടോ വരുമാനമാർഗ്ഗമോ ഇല്ലാത്തിരുന്നു. വാടകവീട്ടിലെ ജീവിതം തന്നെ ആയിരുന്നു വിവാഹം വേണ്ട എന്ന നില പാടെടുക്കാൻ കാരണം. ആകെ ഉണ്ടായിരുന്നത് നാല് സെന്റ് സ്ഥലം ആയിരുന്നുവെന്നും ഒരു കോടിയിൽ പങ്കെടുക്കവെ ഉല്ലാസ് പറഞ്ഞിട്ടുണ്ട്.
രണ്ടു പ്രണയങ്ങളും പരാജയപ്പെട്ടു. പിന്നീട് ജീവിത പ്രാരാബ്ധങ്ങളുമൊക്കെയായി മുൻപോട്ട് പോകുന്നതിന്റെ ഇടയിൽ പ്രണയത്തെ കുറിച്ചൊന്നും ചിന്തിച്ചിരുന്നില്ല. ഒരു പെണ്ണിനെ കണ്ടൊള്ളൂ. ആ പെണ്ണിനെ തന്നെ വിവാഹം കഴിച്ചു. കുഞ്ഞമ്മയുടെ ഭർത്താവ് വഴി വന്ന ആലോചനയാണ് വിവാഹത്തിൽ എത്തിയത്. എന്റെ സാഹചര്യങ്ങൾ എല്ലാം അറിഞ്ഞുകൊണ്ട് വന്ന ബന്ധം ആയിരുന്നു. എല്ലാം അവർക്ക് സമ്മതം ആയിരുന്നു അങ്ങനെയാണ് വിവാഹം നടക്കുന്നത്, എന്നും ഉല്ലാസ് ആദ്യ വിവാഹത്തെ കുറിച്ച് പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment