ഞാന്‍ ഇമോഷണലായാല്‍ പ്രശ്‌നമാണ്! കരഞ്ഞ് തുടങ്ങിയാല്‍ നിര്‍ത്താന്‍ പാടാണ്, ഗ്ലിസറിന്‍ വേണ്ടെന്ന് നടി ഉര്‍വശി

മലയാള സിനിമയ്ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ഉര്‍വശി. ചെറുതും വലുതുമായി നിരവധി സിനിമകളുടെ ഭാഗമായിട്ടുള്ള നടി ഇപ്പോഴും സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് ജീവിതത്തില്‍ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും അഭിനയ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കുകയാണ് നടി.

ഏറ്റവും പുതിയതായി ഉര്‍വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഉള്ളുഴുക്ക് എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ഇതിനിടയില്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഉര്‍വശി ബിഗ് ബോസ് ഷോ യിലേക്കും പോയിരുന്നു.

മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളം ആറാം സീസണിലേക്കാണ് ഉര്‍വശി എത്തിയത്. ഉള്ളൊഴുക്ക് സിനിമയെ പറ്റി സംസാരിക്കുന്നതിനിടയില്‍ ഈ സിനിമ ചെയ്യുമ്പോഴുണ്ടായ ബുദ്ധിമുട്ടുകളെ പറ്റിയും തന്റെ മക്കളെ കുറിച്ചുമൊക്കെ നടി തുറന്ന് സംസാരിച്ചിരുന്നു.

ഈ സിനിമയുടേത് പുതിയ സംവിധായകനാണ്. നാഷണല്‍ അവാര്‍ഡ് വിന്നര്‍ ആണ്. ഈ സിനിമ ചെയ്യാന്‍ വേണ്ടി നാലു വര്‍ഷമാണ് കാത്തിരുന്നത്. 2018 മുതല്‍ അദ്ദേഹം എനിക്ക് വേണ്ടി വെയിറ്റ് ചെയ്തിട്ട് ഞാന്‍ അത് ചെയ്യുന്നത് 2022 അവസാനത്തോട് കൂടിയാണ്. അത്രയും കാലം അദ്ദേഹം എനിക്ക് വേണ്ടി വെയിറ്റ് ചെയ്തു. പിന്നെയും എനിക്ക് അദ്ദേഹത്തോട് നോ പറയാന്‍ സാധിക്കാത്തത് കൊണ്ടാണ് ഞാന്‍ സമ്മതിച്ചത്.

ഈ സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞപ്പോഴാണ് ഞാനിത് മിസ് ചെയ്തു പോയെങ്കില്‍ നഷ്ടമായിരുന്നെന്ന് മനസിലായത്. ത്രില്ലറും ഇമോഷന്‍സുമൊക്കെ ഇണങ്ങിയ മൂവിയാണ്. നാല്‍പതു ദിവസം മുട്ടൊപ്പം വെള്ളത്തില്‍ നിന്നാണ് അഭിനയിച്ചത്. ഇക്കാര്യമാണ് എടുത്തു പറയേണ്ട സംഗതി. കാലൊക്കെ കറുത്ത് പോയി. തോട്ടില്‍ നിന്നുള്ള വെള്ളം അടിച്ചു കേറ്റിയിട്ടാണ് ഷൂട്ട് ചെയ്യുന്നത്. എന്നിട്ട് രാവിലെ അടിച്ചു കളയും ഇതായിരുന്നു രീതി.

കുറച്ചു ബുദ്ധിമുട്ട് ഒക്കെ ഉണ്ടായിരുന്നു. അവസാനം വെള്ളത്തില്‍ നിന്ന് നിന്ന് നിന്ന് വല്ലാത്ത അവസ്ഥ ആയി. ഒടുവിലാണ് ബൂട്ട് ഇടുന്നത്. ആദ്യം ആ ബുദ്ധി പോയില്ല. അതിന്റെ റിസള്‍ട്ട് സിനിമ ഇറങ്ങിയതിന് ശേഷം കിട്ടുമെന്ന് തോന്നുന്നുണ്ട്. തന്റെ സിനിമാ സെറ്റുകളിലെ അനുഭവത്തെ പറ്റിയും നടി പങ്കുവെച്ചിരുന്നു.

എല്ലാ സെറ്റുകളിലും ഫണ്‍ ഉണ്ടാകാറുണ്ട്. പക്ഷെ എന്റെ ജീവിതത്തില്‍ ആദ്യമാണ് ഒരു ഫണ്ണും ഇല്ലാതെ സിനിമ ചെയ്യുന്നത്. ഈ സിനിമ കണ്ടാല്‍ നിങ്ങള്‍ക്ക് എന്തുകൊണ്ടാണ് അങ്ങനെ ആയത് എന്ന് മനസിലാകും. ഞാന്‍ ഇതുവരെ 750 ഓളം സിനിമകള്‍ ചെയ്തു. പക്ഷേ ഈ സിനിമയുടെ സെറ്റില്‍ ഒരു വ്യത്യസ്ഥത ഉണ്ട്. നമ്മള്‍ക്ക് എന്നും ഓര്‍മ്മിക്കപ്പെടാന്‍ ഒരു കാര്യം ഉണ്ടാകണം നാളെ ഒരു സമയത്ത് മാറി നില്‍ക്കപെട്ടാലും.

ഈ സിനിമയില്‍ എല്ലാം ലൈവ് ആണ് ഡബ്ബിങ് ഇല്ല. വെള്ളത്തില്‍ നടക്കുന്ന ശബ്ദം വരെ കിട്ടണം അതുകൊണ്ടാണ്. അങ്ങനെ നല്ല ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വന്നത്. ഞാന്‍ ഇമോഷണലായാല്‍ വിഷയം ആണെന്നാണ് നടി പറയുന്നത്. എനിക്ക് കരയാന്‍ ഗ്ലിസറിന്‍ വേണ്ട. അപ്പോള്‍ കരഞ്ഞു തുടങ്ങിയാല്‍ നിര്‍ത്താനും പാടാണെന്ന്, ഉര്‍വശി പറയുന്നു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *