‘എന്റെ മകളെ പ്രസവിച്ചതിനു ശേഷം ജീന്‍സ് ഇടാന്‍ എനിക്ക് നാണക്കേടായിരുന്നു, ഒരുങ്ങി നടക്കുന്ന എല്ലാവരെയും എനിക്ക് ഇഷ്ടമാണ്’: ഉര്‍വശി

അന്നും ഇന്നും മലയാളികളുടെ പ്രിയതാരമാണ് ഉര്‍വശി. അഭിനയ ജീവിതത്തിലേക്ക് വന്ന നാള്‍ തൊട്ട് തന്നെ എല്ലാ തിരക്കുകളും ഉളള നടിയാണ് ഉര്‍വശി. ഉര്‍വശിയാണ് തങ്ങളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് സിനിമ മേഖലയില്‍ നിന്നുളളവര്‍ പോലും പറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇതാ തന്റെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയാണ് താരം. ഒരു സാധാരണക്കാരിയെപോലെ വസ്ത്രം ധരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആളാണോ ഉര്‍വശി എന്ന ചോദ്യത്തിന് ആയിരുന്നു ഉര്‍വശി ഉത്തരം നല്‍കിയത്

‘എന്നെ സംബന്ധിച്ചിടത്തോളം ഒരുങ്ങി നടക്കുന്ന എല്ലാവരെയും എനിക്ക് ഇഷ്ടമാണ്. അവര്‍ക്കൊക്കെ സൗന്ദര്യം ഉണ്ട്. അവരെ കാണാനും കൊള്ളാം. ഞാന്‍ അതിലോക്കെ കെയര്‍ലസ്സ് ആണ്. ഞാന്‍ എന്റെ അമ്മയെ കണ്ടാണ് വളര്‍ന്നത്. എന്റെ അമ്മ സുന്ദരിയായ ഒരു സ്ത്രീയാണ്. നല്ല ഐശ്വര്യമുള്ള ഒരാളായിരുന്നു. ഞങ്ങള്‍ അഞ്ചു മക്കളായി, പ്രാരാബ്ദങ്ങളായി, അമ്മയ്ക്ക് ജോലിക്ക് പോകണം, ഞങ്ങളെ സ്‌കൂളില്‍ അയക്കണം… രാവിലെ തലയില്‍ കൂടി വെള്ളം ഒഴിച്ച് കുളിച്ചിട്ട് വന്ന് ഒരു കുളിപ്പിന്നല്‍ മാത്രം. വെളുത്ത സാരിയില്‍ കൊച്ചു പൂക്കള്‍ ഉള്ള സാരിയുടുത്ത് ധൃതിവച്ച് ഓഫീസില്‍ പോകുന്ന അമ്മയെയാണ് ഞാന്‍ കണ്ടു വളര്‍ന്നത്.’

‘ഇന്നത്തെ തലമുറയിലെ കുട്ടികള്‍ക്ക് നല്ല ചുരിദാര്‍ ഒക്കെ ഇട്ട് അല്ലെങ്കില്‍ ജീന്‍സും ടീഷര്‍ട്ടും ഒക്കെ ഇട്ട് നടക്കുന്ന അമ്മമാരെ കാണാന്‍ അവര്‍ക്ക് അവസരമുണ്ട്. എനിക്ക് അങ്ങനെയല്ല. ആ ഒരു അമ്മയെ ഞാന്‍ കണ്ടിട്ടുള്ളൂ. എന്നാല്‍ എന്റെ അമ്മ ഏറ്റവും മോഡേണ്‍ ആയിട്ട് അന്നത്തെ കാലത്ത് ഡ്രസ്സ് ചെയ്തിരുന്ന ഒരാളായിരുന്നു. അപ്പോള്‍ കുടുംബമായപ്പോള്‍ അങ്ങനെയായി. എന്റെ മകളെ പ്രസവിച്ചതിനു ശേഷം ജീന്‍സ് ഇടാന്‍ എനിക്ക് നാണക്കേടായിരുന്നു. അതൊക്കെ എല്ലാം ഈ വളര്‍ന്നുവരുന്ന സാഹചര്യങ്ങള്‍ അനുസരിച്ചാണ്.’, ഉര്‍വശി പറഞ്ഞു.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *