വിളക്കുമായി കയറിയപ്പോള്‍ കിട്ടിയത് തലയ്ക്കടി പിന്നെസംഭവിച്ചത് വൈറലായ കല്യാണപെണ്ണ് കണ്ണീരോടെ
കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ആകെ ചൂട് പിടിച്ച ചർച്ചക്ക് കാരണം ആയ വീഡിയോയാണ് പാലക്കാട്ടെ ഒരു വിവാഹ ചടങ്ങിലേത്.വരനും വധുവും വിവാഹം കഴിഞു വീട്ടിലേക്ക് കയറാൻ നിൽകുമ്പോൾ രണ്ടു പേരുടെ തല കൂട്ടി ഇടിപ്പിക്കുന്നത് ആയിരുന്നു വീഡിയോ.കല്യാണം കഴിഞ്ഞ പെൺകുട്ടി കരഞ്ഞു കൊണ്ട് ഭർത്താവിന്റെ വീട്ടിൽ കയറണം എന്ന ആചാരത്തിന്റെ ഭാഗം ആയി കൊണ്ട് തല കൂട്ടിയിടിച്ചു വേദനിപ്പിച്ചു കരയിച്ചു കൊണ്ട് പെണ്ണിനെ വീട്ടിൽ കയറ്റുന്നത് പ്രാദേശിക ആചാരം ആണെന്നാണ് പറയുന്നത്.ഏറെ വൈറൽ ആയ വീഡിയോ വിമര്ശനത്തിന് കാരണം ആയി.ഇപ്പോൾ ഇതാ സംഭവത്തിലെ കൂടുതൽ വിവര പുറത്തു വരുനു.പല്ലശ്ശന സ്വദേശി ആയ സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശി സജിലയുടെയും വിവാഹ ശേഷം ഉള്ള ഗ്രഹ പ്രവേശന ചടങ്ങിലാണ് നാട്ടാചാരം വധുവിന്റെ കണ്ണ് കലക്കിയത്.കുഴപ്പമില്ല എന്ന് ചടങ്ങിന് നേത്യത്വം നല്കുന്നവർ പറയുന്നുണ്ട് എങ്കിലും അപ്രതീക്ഷിത ഇടിയിൽ സജില ഞെട്ടുന്നതും സങ്കടവും ദേഷ്യവും കാരണം കരഞ്ഞു കൊണ്ട് വീട്ടിലേക്ക് കയറി പോകുന്നതും കാണാം.അതാണ് തലമുട്ടൽ കുഴപ്പമില്ല എന്നാണ് സമീപത്തുള്ളവർ ഈ സമയത്തു പറയുന്നത്.എന്നാൽ ഇടിയുടെ ആഘാതത്തിൽ തന്റെ തലക്കേറ്റ വേദനയും നീരും ഇനിയും മാറിയിട്ടില്ല എന്നും നവവധു സജിലാ പറയുന്നു.
ശരീരം തൊട്ടു വേദനിപ്പിച്ചാൽ ആരായാലും റിയാക്റ്റ് ചെയ്യും.നേരത്തെ തന്നെ ഈ കാര്യം നാത്തൂനോട് പറഞ്ഞിരുന്നു.നാത്തൂൻ ഈ ക്രൂരമായ ആചാരം നടത്തിയവരോട് ഈ കാര്യം സൂചിപ്പിച്ചു.നേരത്തെ പറഞ്ഞത് കൊണ്ട് ഉറപ്പ് ആയിട്ടും ഇനി ഇടിയില്ല എന്ന് കരുതിയിരിക്കുകയായിരുന്നു.വീട്ടുകാരെ മിസ് ചെയ്തു കിളി പോയി ആകെ ടെൻഷനിലാണ് നിൽക്കുന്നത്.ആ സമയത്തു സത്യം പറഞ്ഞാൽ ഇടിക്കും എന്നും സ്വാപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.ഏട്ടന്റെ തല ഒരു വശത്തു നിന്നും തട്ടുമ്പോൾ തന്നെ തല മറു വശത്തു തട്ടുന്നുണ്ട്.അത്രെയും ഫീൽ ആയത് കൊണ്ടാണ് കരഞ്ഞത് പെൺകുട്ടി പറയുന്നു.
@All rights reserved Typical Malayali.
Leave a Comment