മുന്‍ ഭര്‍ത്താവ് വൈക്കം വിജയലക്ഷ്മിയോട് ചെയ്ത ക്രൂരതകള്‍ പൊട്ടിക്കരഞ്ഞ് ഗായിക
അയാളൊരു സാഡിസ്റ്റായിരുന്നു കൈകൊട്ടി താളം പിടിക്കുന്നതൊന്നും ഇഷ്ടമല്ല പിരിയാനുള്ള തീരുമാനമെടുത്തത് ഞാനാണ് വിവാഹമോചനത്തെക്കുറിച്ച് വൈക്കം വിജയലക്ഷ്മി.സംഗീതം ഇഷ്ടമായിരുന്നില്ല അദ്ദേഹത്തിന്. ഇത്ര മണിക്കൂറേ പാടാവൂയെന്ന നിബന്ധനകളൊക്കെയുണ്ടായിരുന്നു. സാഡിസ്റ്റ് ക്യാരക്ടറായിരുന്നു. ഞാനെപ്പോഴും കരയുമായിരുന്നു. അച്ഛനേയും അമ്മയേയും എന്നില്‍ നിന്ന് അകറ്റാനും ശ്രമിച്ചിരുന്നു. എല്ലാം മനസിലാക്കിയല്ലേ കല്യാണം കഴിച്ചതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഇനി നിങ്ങളുടെ കൂടെ കഴിയാന്‍ പറ്റില്ലെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു.വ്യത്യസ്തമായ ആലാപനശൈലിയിലൂടെയായി ആസ്വാദക ഹൃദയത്തില്‍ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. കുട്ടിക്കാലത്ത് തന്നെ സംഗീതത്തില്‍ താല്‍പര്യം പ്രകടിപ്പിച്ച വിജി ഗായത്രിവീണയിലും കഴിവ് തെളിയിച്ചിരുന്നു. സെല്ലുലോയ്ഡിലെ കാറ്റേ കാറ്റേ എന്ന പാട്ടിലൂടെയായാണ് ഈ ഗായികയെ ലോകം അറിഞ്ഞത്. തെന്നിന്ത്യന്‍ ഭാഷകളില്‍ നിന്നെല്ലാമായി നിരവധി മികച്ച അവസരങ്ങളാണ് വിജിക്ക് ലഭിച്ചത്. ജീവിതത്തിലെ കടുത്ത പരീക്ഷണങ്ങളിലും സംഗീതമായിരുന്നു വിജി മുറുകെപ്പിടിച്ചത്. നിശ്ചയം വരെയെത്തിയ കല്യാണം വിജി വേണ്ടെന്ന് വെച്ചിരുന്നു. പിന്നീടാണ് വിജയലക്ഷ്മിയുടെ ജീവിതത്തിലേക്ക് അനൂപ് എത്തിയത്. ഏറെ പ്രതീക്ഷകളോടെ തുടങ്ങിയ ദാമ്പത്യ ജീവിതവും ഡിവോഴ്‌സില്‍ കലാശിക്കുകയായിരുന്നു. ഡിവോഴ്‌സിന്റെ കാരണങ്ങളെക്കുറിച്ചും അങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതിനെക്കുറിച്ചുമുള്ള വൈക്കം വിജയലക്ഷ്മിയുടെ വാക്കുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. നടി ഗൗതമിയുമായി സംസാരിക്കുന്നതിനിടയിലായിരുന്നു വിജയലക്ഷ്മി വിശേഷങ്ങള്‍ പങ്കുവെച്ചത്.കുട്ടിക്കാലത്ത് ചെന്നൈയിലായിരുന്നു. അച്ഛന് അവിടെയൊരു ഇലക്ട്രോണിക്‌സ് ഷോപ്പുണ്ടായിരുന്നു. അഞ്ചാം വയസിലാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. ആറാം വയസില്‍ യേശുദാസ് സാറിന് ഗുരുദക്ഷിണ നല്‍കിയാണ് സംഗീത പഠനം ആരംഭിച്ചതെന്നായിരുന്നു വിജയലക്ഷ്മി പറഞ്ഞത്. ദാസേട്ടനാണ് എന്റെ മാനസഗുരു. വാതാപി ഗണപതിയാണ് അരങ്ങേറ്റത്തിനായി പാടിയത്. എപ്പോഴും പോസിറ്റീവായിരിക്കണമെന്ന് പഠിപ്പിച്ചത് അച്ഛനും അമ്മയുമാണ്. വിഷമതകളും ദുരിതങ്ങളുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. അവരാണ് എന്നെ സമാധാനിപ്പിച്ചത്.നിരുത്സാഹപ്പെടുത്തി.
എപ്പോഴും പാട്ട് കേള്‍ക്കാറുണ്ട്. സന്തോഷവും സങ്കടവും വരുമ്പോള്‍ വേറെ വേറെ പാട്ടുകളാണ് പാടാറുള്ളത്. ജീവിതത്തില്‍ വിനയവും കരുണയും ഉണ്ടായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. സ്‌നേഹം ആത്മാര്‍ത്ഥമായിരിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. വ്യക്തി ജീവിതത്തിലെ വലിയ വേദനയെക്കുറിച്ചും വിജലക്ഷ്മി സംസാരിച്ചിരുന്നു. ഭർത്താവായിരുന്ന ആൾ എന്റെ സംഗീതത്തെ നിരുത്സാഹപ്പെടുത്തി. എന്ത് പറഞ്ഞാലും നെഗറ്റീവ് പറയുമായിരുന്നു. കൈ കൊട്ടരുത്, താളം പിടിക്കരുത് എന്നൊക്കെ പറയുമായിരുന്നു.
സാഡിസ്റ്റ് ക്യാരക്ടറായിരുന്നു.സംഗീതം ഇഷ്ടമായിരുന്നില്ല അദ്ദേഹത്തിന്. ഇത്ര മണിക്കൂറേ പാടാവൂയെന്ന നിബന്ധനകളൊക്കെയുണ്ടായിരുന്നു. സാഡിസ്റ്റ് ക്യാരക്ടറായിരുന്നു. ഞാനെപ്പോഴും കരയുമായിരുന്നു. അച്ഛനേയും അമ്മയേയും എന്നില്‍ നിന്ന് അകറ്റാനും ശ്രമിച്ചിരുന്നു. എല്ലാം മനസിലാക്കിയല്ലേ കല്യാണം കഴിച്ചതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഇനി നിങ്ങളുടെ കൂടെ കഴിയാന്‍ പറ്റില്ലെന്നും ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അത് ആരും പറഞ്ഞുതന്നതല്ല, എന്റെ തീരുമാനമായിരുന്നു. എന്തിനാണ് എല്ലാം സഹിച്ച് കഴിയുന്നത്. സംഗീതവും സന്തോഷവുമാണ് എനിക്ക് വേണ്ടത്. അതില്ലാത്തിടത്ത് കഴിയേണ്ടതില്ലെന്ന് തീരുമാനിച്ചത് ഞാനാണ്.എന്റെ തീരുമാനം.പല്ലിന് കേട് വന്നാല്‍ ഒരു പരിധി വരെ നമ്മള്‍ സഹിക്കും. വല്ലാതെ വേദന കൂടിയാല്‍ അത് പറിച്ച് കളയില്ലേ, അതേ ഞാനും ചെയ്തൂള്ളൂയെന്നായിരുന്നു വൈക്കം വിജയലക്ഷ്മി പറഞ്ഞത്. പല പ്രയോഗങ്ങളും കേട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്രയും വ്യക്തമായ നിലപാട് കേള്‍ക്കുന്നത്, സൂപ്പര്‍ എന്നായിരുന്നു ഇത് കേട്ടപ്പോള്‍ ഗൗതമി പറഞ്ഞത്. മറ്റുള്ളവര്‍ എന്ത് വിചാരിക്കുമെന്ന് ഞാന്‍ ചിന്തിക്കാറില്ല. നീ കുറച്ച് അഡ്ജസ്റ്റ് ചെയ്ത് ജീവിക്കൂയെന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു. ബന്ധം പിരിയാനെളുപ്പമാണെന്നും പറഞ്ഞിരുന്നു. ഇല്ല, ഇനി ഒന്നിച്ച് ജീവിക്കാന്‍ പറ്റില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞത്. അച്ഛനും അമ്മയുമാണ് എന്നെ സപ്പോര്‍ട്ട് ചെയ്തത്. നമ്മുടെ സ്വാതന്ത്ര്യം നമ്മുടെ കൈയ്യില്‍ തന്നെയാണ്, അത് മറ്റാരും തരേണ്ടതില്ലെന്നും വിജയലക്ഷ്മി പറഞ്ഞിരുന്നു.
@All rights reserved Typical Malayali.
Leave a Comment