കേരളത്തെ നടുക്കിയ ഡോ.വന്ദന ദാസ് കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങൾ ഇങ്ങനെ

വന്ദനയെ കുത്തിയത് ഓർമ്മയുണ്ട്, ലക്ഷ്യം പുരുഷ ഡോക്ടറായിരുന്നു’; സന്ദീപിന് മാനസികാരോഗ്യപ്രശ്‌നങ്ങളില്ല, എല്ലാം ഓർമ്മയുണ്ട്.ഡോ. വന്ദനയെ ആക്രമിച്ചത് ഓർമ്മയുണ്ടെന്ന് പ്രതി സന്ദീപ്. സന്ദീപ് മാനസികരോഗിയല്ലെന്ന് ഡോക്ടർ സ്ഥിരീകരിച്ചു. തന്നെ ആക്രമിക്കുമെന്ന് ഭയന്നാണ് അക്രമം അഴിച്ചുവിട്ടതെന്ന് പ്രതി പറഞ്ഞു. പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് ശ്രമിച്ചതെന്നും പ്രതി.വന്ദനയെ കുത്തിയത് ഓർമ്മയുണ്ട്, ലക്ഷ്യം പുരുഷ ഡോക്ടറായിരുന്നു; സന്ദീപിന് മാനസികാരോഗ്യപ്രശ്‌നങ്ങളില്ല, എല്ലാം ഓർമ്മയുണ്ട്.പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ജയിലിലെത്തിയാണ് മാനസിക രോഗിയല്ല പ്രതി സന്ദീപ് എന്ന് സ്ഥിരീകരിച്ചത്.തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിച്ചതെന്ന് സന്ദീപ് ജയിൽ സൂപ്രണ്ടിനോട് പറഞ്ഞത്.പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് ശ്രമിച്ചതെന്നാണ് സന്ദീപ് പറഞ്ഞിരിക്കുന്നത്.തിരുവനന്തപുരം: ഡോ. വന്ദനയുടെ കൊലപാതകം കേരളക്കരയാകെ ഞെട്ടലോടെ കേട്ട സംഭവമായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് കോട്ടയം മാഞ്ഞൂർ സ്വദേശി വന്ദന ദാസ് (23) കൊല്ലപ്പെട്ടത്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി അക്രമാസക്തനാകുകയും കത്രികകൊണ്ടു ഡോക്ടറെയും പോലീസുകാരെയും കുത്തിപ്പരിക്കേൽപ്പിക്കുകയും ആയിരുന്നു. പ്രതി സന്ദീപിനെ പോലീസും ആശുപത്രി ജീവനക്കാരും കീഴടക്കുകയായിരുന്നു.

അന്വേഷണത്തിൽ പ്രതി സന്ദീപിന് മാനസികാരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചു. പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ജയിലിലെത്തിയാണ് മാനസിക രോഗിയല്ല പ്രതി സന്ദീപ് എന്ന് സ്ഥിരീകരിച്ചത്. തന്നെ അപായപ്പെടുത്താൻ ശ്രമിക്കുന്നതായി തോന്നിയപ്പോഴാണ് ആക്രമിച്ചതെന്ന് സന്ദീപ് ജയിൽ സൂപ്രണ്ടിനോട് പറഞ്ഞത്. ആശുപത്രിയിൽ വെച്ച് മരുന്ന് വെക്കുന്ന സമയത്ത് മറ്റുള്ളവരുടെ സംസാരം കേട്ടപ്പോൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി തോന്നിയെന്നും അതുകൊണ്ടാണ് ആക്രമിച്ചതെന്നും സന്ദീപ് ജയിൽ സൂപ്രണ്ടിനോട് പറഞ്ഞെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.പുരുഷ ഡോക്ടറെ ആക്രമിക്കാനാണ് ശ്രമിച്ചതെന്നാണ് സന്ദീപ് പറഞ്ഞിരിക്കുന്നത്. പൂജപ്പുര ജയിലിൽ എത്തിയ ആദ്യദിവസങ്ങളിൽ സന്ദീപ് അസാധാരണ പെരുമാറ്റമാണ് പ്രകടിപ്പിച്ചതെന്നാണ് റിപ്പോർട്ട്. ഇപ്പോൾ പരസ്പരവിരുദ്ധ സംസാരവും വിഭ്രാന്തിയും പ്രകടിപ്പിക്കുന്നില്ല. പരിശോധനയിൽ മാനസികാരോഗ്യപ്രശ്നങ്ങളോ ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ലെന്നും ഡോക്ടർ സ്ഥിരീകരിച്ചു. ജയിൽ സൂപ്രണ്ടിന്റെ സാന്നിധ്യത്തിലായിരുന്നു.വീട്ടിൽ ജോലിക്ക് വന്നിരുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ പക്കൽ നിന്നാണ് ലഹരി വാങ്ങിയതെന്ന് പ്രതി പറഞ്ഞിട്ടുണ്ട്. നാട്ടുകാരിൽ ചിലർ ആക്രമിക്കാൻ പിന്തുടരുന്നു എന്ന തോന്നലിലാണ് പോലീസിനെ വിളിച്ചത്. ആദ്യം പോലീസ് എത്തിയപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് ഒളിച്ചിരിക്കുകയായിരുന്നു. പിന്നീട് വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോൾ ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി തോന്നി. തുടർന്ന് കത്രിക കൈക്കലാക്കി പുരുഷ ഡോക്ടറെ ആക്രമിക്കലായിരുന്നു ലക്ഷ്യം. ഡോ. വന്ദനയെ ആക്രമിച്ചത് ഓർമ്മയുണ്ടെന്നും പ്രതി സന്ദീപ് കുറ്റസമ്മതം നടത്തി.

@All rights reserved Typical Malayali.

Leave a Comment

Leave a Reply

Your email address will not be published. Required fields are marked *