മൂന്ന് മക്കളുടെ അമ്മയാണ് , പാട്ടും സ്റ്റേജ് ഷോകളും വിട്ടിട്ടില്ല; സ്റ്റാർ സിംഗർ ഫെയിം വാണി ജയറാം
മലയാളികളുടെ സ്വീകരണ മുറികളെ സംഗീതസാന്ദ്രമാക്കിയ എക്കാലത്തെയും മികച്ച റിയാലിറ്റി ഷോയാണ് ഐഡിയ സ്റ്റാർ സിംഗർ. അതിലൂടെ പ്രിയങ്കരിയായ വാണി ജയറാമിനെ മലയാളികൾ ഇന്നും ഓർക്കുന്നു. സ്റ്റാർ സിംഗറിലൂടെ വന്ന ആ കൊച്ചു ഗായികയെ പിന്നീട് അധികം ആരും കണ്ടില്ല. ഏകദേശം പതിനാറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് വാണിയെ മലയാളികൾ കാണുന്നത്. ചുരുങ്ങിയ കാലം കൊണ്ടാണ് തന്റെ പാട്ടുകളിലൂടെയും സംസാരത്തിലെ എളിമ കൊണ്ടും പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയത്.
മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന സമയത്തായിരുന്നു ഐഡിയ സ്റ്റാർ സിംഗർ വേദിയിലെത്തുന്നത്. അമ്മയുടെ ഇഷ്ടപ്രകാരമായിരുന്നു സ്റ്റാർ സിംഗർ ഓഡീഷനു വേണ്ടി ഡീറ്റെയിൽസ് അയച്ച് കൊടുത്തത്. കോളേജ് ഹോസ്റ്റലിന്റെ മുന്നിലുള്ള ടെലിഫോൺ ബൂത്തിൽ നിന്നും അവസാന റൗണ്ട് ഓഡീഷനു വേണ്ടി പാട്ടു പാടി കൊടുത്തത് വാണി ഇന്നും ഓർക്കുന്നു. 45 പേരിൽ ഒരാളായാണ് വാണി ജയറാം അന്ന് ഐഡിയ സ്റ്റാർ സിംഗറിൽ എത്തുന്നത്.
വിവാഹത്തിനു ശേഷം ലണ്ടനിലേക്ക് പോയ വാണിയെ മലയാളികൾ കണ്ടില്ല. കേരളം വിട്ടെങ്കിലും പാട്ടുകളും സ്റ്റേജ് ഷോകളും വാണി വിട്ടില്ല. താൻ ഡോക്ടർ ആണെങ്കിലും പാഷൻ ഇന്നും പാട്ട് തന്നെയാണ്. അതുകൊണ്ട് തന്നെ ഒഴിവ് സമയത്ത് പോലും പാട്ടും സ്റ്റേജ് ഷോകളുമായി വാണി തിരക്കിലാണ്. ലണ്ടനിൽ പല മ്യൂസിക് ബാന്റുകളുമായും അസോസിയേറ്റ് ചെയ്യുന്നുണ്ട്. ഇത്രയും തിരക്കിലും പാട്ടും ജോലിയും ഒപ്പം കുടുംബവും മാനേജ് ചെയ്യുന്നത് വലിയ കാര്യമാണ്.
വാണി ജയറാം എന്ന പേര് കേൾക്കുമ്പോൾ ഒരേയൊരു വാണി അമ്മയെയാണ് എല്ലാവരും ഓർത്തിരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് സ്റ്റാർ സിംഗറിലൂടെ കൊച്ചു വാണി ജയറാമിനെ മലയാളികൾ അറിഞ്ഞു തുടങ്ങുന്നത്. ക്ലാസിക്കലും ഫാസ്റ്റ് നമ്പറും മെലഡിയുമെല്ലാം അനായാസം പാടി ജഡ്ജസിനെ കൈയിലെടുത്ത ആ കലാകാരിയെ മെയിൻസ്ട്രീം മ്യൂസിക്കിൽ കാണാൻ സാധിച്ചില്ല. എങ്കിലും ഇന്നും പാട്ടിനോടുള്ള ആ ഇഷ്ടം വിടാതെ തുടരുന്നു. സ്റ്റാർ സിംഗറിൽ നിന്നും എലിമിനേറ്റ് ആയതിനു ശേഷം ഇന്ത്യക്ക് പുറത്തുള്ള നിരവധി ഷോകൾ വന്നിട്ടുണ്ടെന്ന് വാണി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അത്തരത്തിൽ വലിയ ഷോകളുടെ ഭാഗമാണ് താരം. വർഷങ്ങൾ കടന്ന് പോയെങ്കിലും അതേ ചിരിയും സംസാരത്തിലെ ആ ശാന്തതയും ഇന്നും മാറിയിട്ടില്ല.
ഭർത്താവും മൂന്ന് മക്കളുമടങ്ങുന്ന കൊച്ചു കുടുംബമാണ് വാണിയുടേത്. ഒരു മകനും രണ്ട് പെൺകുട്ടികളുമാണ് വാണിക്ക്. അശ്വിൻ രാജൻ എന്നാണ് ഭർത്താവിന്റെ പേര്. സേലം സ്വദേശിയായ അശ്വിൻ റെസ്പിററ്ററി കൺസൾട്ടന്റാണ്. വാണിയുടെ കുടുംബവും തമിഴ് ആചാരങ്ങൾ ഫോളോ ചെയ്യുന്നവരാണ്. കുടുംബവും, ജോലിയും പാഷനും ഒരുമിച്ച് മാനേജ് ചെയ്യാൻ ഫാമിലിയുടെ സപ്പോർട്ട് ഇല്ലെങ്കിൽ അസാധ്യമാമെന്നാണ് വാണി പറയുന്നത്. സ്റ്റേജ് ഷോകൾ ഉണ്ടാവുമ്പോൾ ആ ദിവസം ഭർത്താവിന് അവധിയുണ്ടോ എന്ന് ഉറപ്പ് വരുത്തിയാണ് വാണി അത്തരം പ്രോഗ്രാമുകൾ കമ്മിറ്റ് ചെയ്യാറുള്ളത്.
@All rights reserved Typical Malayali.
Leave a Comment